ടെഹ്റാന്‍: ഇസ്രയേല്‍ ഇറാനില്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം. പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി സമ്പര്‍ക്കം പുലര്‍ത്തണമെന്നും ഇറാനിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

എല്ലാ ഇന്ത്യന്‍ പൗരരോടും ജാഗ്രത പാലിക്കാനും അനാവശ്യമായ എല്ലാ നീക്കങ്ങളും ഒഴിവാക്കാനും എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരാനും പ്രാദേശിക അധികാരികള്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും ഇന്ത്യന്‍ എംബസി ശനിയാഴ്ച പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. എംബസി അവരുടെ എക്സ് അക്കൗണ്ടില്‍ നല്‍കിയ ഗൂഗിള്‍ ഫോം വഴി ഇന്ത്യന്‍ പൗരരോട് അവരുടെ വിവരങ്ങള്‍ പൂരിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അടിയന്തര ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പറുകളും എംബസി നല്‍കിയിട്ടുണ്ട്.

ബന്ധപ്പെടേണ്ട നമ്പറുകള്‍: വിളിക്കാന്‍ മാത്രം: +98 9128109115, +98 9128109109 വാട്ട്സ്ആപ്പിന്: +98 901044557, +98 9015993320, +91 8086871709, ബന്ദര്‍ അബ്ബാസ്: +98 9177699036, സഹെദാന്‍: +98 9396356649.