- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസിലെ മിഷിഗണിലെ പള്ളിയില്‍ വെടിവെയ്പ്പ്; രണ്ടു പേര് മരിച്ചു; ഒന്‍പത് പേര്‍ക്ക് പരിക്ക്: അക്രമിയെ വധിച്ചതായി പോലിസ്
യുഎസിലെ മിഷിഗണില്‍ വെടിവെയ്പ്പ്; രണ്ടു പേര് മരിച്ചു
മിഷിഗന്‍: യുഎസിലെ മിഷിഗനില്‍ മോര്‍മോണ്‍ സഭയുടെ പള്ളിയില്‍ വെടിവെയ്പ്പ്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ വധിച്ചതായി പോലീസ് അറിയിച്ചു.
വാഹനത്തിലെത്തിയ അക്രമി പള്ളിയിലേക്ക് വാഹനമോടിച്ചുകയറ്റിയാണ് നിറയൊഴിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ പള്ളിക്കു തീവെക്കുകയുംചെയ്തു. തീ ആളിപ്പടര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. ഗ്രാന്‍ഡ് ബ്ലാങ്കിലെ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ഥന നടക്കവേയായിരുന്നു വെടിവെപ്പ്.
അമേരിക്കന്‍ മതനേതാവ് ജോസഫ് സ്മിത്ത് 19-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണ് മോര്‍മോണ്‍ സഭ. ദ് ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍ ഡേ സെയ്ന്റ്‌സ് എന്നതാണ് ഔദ്യോഗികനാമം.
Next Story