- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേറൊരു പണിയും ഇല്ലേ നിങ്ങൾക്ക്..; എന്തൊക്കെ കാണണം..!!; കുഞ്ഞിനെ പ്രസവിക്കുന്ന വീഡിയോ മുഴുവൻ ലൈവിലൂടെ കാണിച്ച് ഇൻഫ്ലുവൻസർ; യുവതിക്ക് വ്യാപക വിമർശനം
ടെക്സസ്: തൻ്റെ രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനം പൂർണ്ണമായും ലൈവ് സ്ട്രീം ചെയ്ത ഗെയിമിംഗ് ഇൻഫ്ലുവൻസർ ഫാൻഡിക്ക് നേരെ വലിയ വിമർശനമുയർന്നു. ഒക്ടോബർ 8-ന് ജനിച്ച ലൂണ റോസ് എന്ന മകളുടെ ജനനമാണ് ഫാൻഡി ട്വിച്ച് പ്ലാറ്റ്‌ഫോമിലൂടെ ലൈവായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. പ്രസവം മുഴുവനായി ലൈവിലൂടെ കാണിച്ചതിനെ തുടർന്നാണ് നടപടി.
വിമർശനങ്ങൾക്ക് മറുപടിയായി ഫാൻഡി സോഷ്യൽ മീഡിയയിൽ നൽകിയ വിശദീകരണത്തിൽ, തൻ്റെ ആരാധകരുമായുള്ള ബന്ധം നിലനിർത്താനാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്നും, മുൻപും സമാനമായ നിരവധി പ്രസവങ്ങൾ ഡോക്യുമെൻ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവൾ പറഞ്ഞു. ആദ്യത്തെ കുഞ്ഞിൻ്റെ പ്രസവസമയത്ത് ആശുപത്രിയിലുണ്ടായ മോശം അനുഭവങ്ങൾ കാരണം ഇത്തവണ വീട്ടിൽ വെച്ചാണ് പ്രസവം നടത്തിയതെന്നും ഫാൻഡി കൂട്ടിച്ചേർത്തു.
എന്നാൽ, ഈ ലൈവ് സ്ട്രീം വഴി സാമ്പത്തിക ലാഭം നേടാനാണ് ഫാൻഡി ശ്രമിച്ചതെന്ന ആരോപണവും ശക്തമായി ഉയർന്നിട്ടുണ്ട്. എന്നാൽ, താനോ പങ്കാളിയായ ബ്രയാനോ സ്ട്രീമിലൂടെ പണം നേടാനോ സബ്സ്ക്രിപ്ഷൻ ആവശ്യപ്പെടാനോ ശ്രമിച്ചിട്ടില്ലെന്നും, പ്രസവസമയത്ത് തങ്ങൾ തിരക്കിലായിരുന്നുവെന്നും ഫാൻഡി വ്യക്തമാക്കുന്നു.