- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുര്‍ക്കിയുടെ സൈനിക കാര്‍ഗോ വിമാനം തകര്‍ന്നു വീണു; വിമാനത്തില്‍ 20 യാത്രക്കാരുണ്ടായിരുന്നതായി റിപ്പോര്‍ട്ട്
തുര്‍ക്കിയുടെ സൈനിക കാര്‍ഗോ വിമാനം തകര്‍ന്നു വീണു
അറ്റ്‌ലാന്റ്: അസര്‍ബൈജാനില്‍ നിന്ന് പറന്നുയര്‍ന്ന തുര്‍ക്കിയുടെ സൈനിക കാര്‍ഗോ വിമാനം ജോര്‍ജിയയില്‍ തകര്‍ന്ന് വീണു. കാര്‍ഗോ വിമാനത്തില്‍ 20 യാത്രക്കാരുണ്ടായിരുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
''അസര്‍ബൈജാനില്‍ നിന്ന് പറന്നുയര്‍ന്ന സി130 എന്ന സൈനിക കാര്‍ഗോ വിമാനം ജോര്‍ജിയ അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ തകര്‍ന്നു വീണു. വിമാനത്തില്‍ ജീവനക്കാരുള്‍പ്പെടെ 20 യാത്രക്കാരുണ്ടായിരുന്നു'', പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പറന്നുയര്‍ന്ന വിമാനം ആകാശത്ത് വട്ടമിട്ട് കറങ്ങുന്നതും പിന്നാലെ കറുത്ത പുകയോടെ തകര്‍ന്നു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാനം തകര്‍ന്നു വീണ സ്ഥലത്ത് വിമാനാവശിഷ്ടങ്ങള്‍ കത്തിക്കൊണ്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.




