- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റ സ്കൂളിലെ അധ്യാപകനെ മര്‍ദിച്ച രക്ഷിതാവിന് രണ്ടുവര്‍ഷം തടവ്; അടി കിട്ടിയത് നിരവധി അധ്യാപകര്‍ക്കെങ്കിലും നിയമ നടപടി തുടര്‍ന്നത് ഒരു അധ്യാപകന്‍ മാത്രം
മകന്റ സ്കൂളിലെ അധ്യാപകനെ മര്‍ദിച്ച രക്ഷിതാവിന് രണ്ടുവര്‍ഷം തടവ്
കുവൈത്ത് സിറ്റി: മകന്റെ ഹൈസ്‌കൂളില്‍ അധ്യാപകനെ മര്‍ദിച്ചയാള്‍ക്ക് കോടതി രണ്ടുവര്‍ഷം കഠിന തടവുശിക്ഷ വിധിച്ചു. കുവൈത്തിലാണ് സംഭവം. ബോയ്സ് ഹൈസ്‌കൂളിലെ ഒന്നിലധികം അധ്യാപകരെ പ്രതി മര്‍ദിച്ചെങ്കിലും ഒരു അധ്യാപകന്‍ നിയമനടപടികളില്‍ ഉറച്ചുനില്‍ക്കുകയും മറ്റുള്ളവര്‍ പ്രതിക്ക് മാപ്പുനല്‍കുകയും ചെയ്തു. അധ്യാപകനും രക്ഷിതാവും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അടിപിടി ഉണ്ടായത.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആക്രമണങ്ങളുടെ ഗൗരവം സംബന്ധിച്ച സുപ്രധാന സന്ദേശമാണ് കോടതി വിധി. സ്‌കൂളുകളിലും ആശുപത്രികളിലും ജീവനക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ ആവര്‍ത്തിച്ച പശ്ചാത്തലത്തില്‍ അധികൃതര്‍ നിയമം ശക്തമാക്കുകയും നടപടിക്രമങ്ങള്‍ കര്‍ക്കശമാക്കുകയും ചെയ്തിട്ടുണ്ട്.
Next Story