- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ നാലു മണിയോടെ വീട്ടിനുള്ളിൽ ശബ്ദംകേട്ടു; കള്ളനെന്ന് കരുതി കത്തി കൊണ്ട് ആക്രമിച്ചു; പൊലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറഞ്ഞു; മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും മരണം; പേട്ടയെ ഞെട്ടിച്ച കൊലപാതകം ഇങ്ങനെ
തിരുവനന്തപുരം: പുലർച്ചെ തന്നെ കേട്ട അരുംകൊലയുടെ ഞെട്ടലിലാണ് പേട്ട നിവാസികൾ. മകളെ കാണാൻ എത്തിയ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ ലാലൻ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്.
കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ് ലാലു പൊലീസിനോട് വ്യക്തമാക്കിയത്. ലാലൻ സംഭവത്തെ കുറിച്ച് വിശദമാക്കുന്നത് ഇങ്ങനെയാണ്: പുലർച്ചെ 4 മണിക്കായിരുന്നു സംഭവം. കള്ളനെന്ന് കരുതി അനീഷിനെ ആക്രമിക്കുകയായിരുന്നു എന്നാണ് ലാലൻ പൊലീസിനോട് പറഞ്ഞത്. വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടാണ്, താൻ ഉണർന്നതെന്ന് ലാലൻ പറഞ്ഞു.
അനീഷിനെ ശ്രദ്ധയിൽ പെട്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരുട്ടായതിനാൽ ആരാണെന്ന് കാണാൻ സാധിച്ചില്ല. ശേഷം പൊലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറയുകയായിരുന്നു. പൊലീസ് വീട്ടിലെത്തി അനീഷിനെ മെഡിക്കൽ കോളേജിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പേട്ടയിലെ ചായക്കുടി ലൈനിൽ ഈഡൻ എന്ന വീട്ടിൽ ലാലുവും ഭാര്യയും രണ്ട് മക്കളുമായിരുന്നു താമസിച്ചിരുന്നത്. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലാലന്റെ കുടുംബത്തെ വീട്ടിൽ നിന്ന് പൊലീസ് മാറ്റിയിട്ടുണ്ട്. അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലാണുള്ളത്.
ലാലനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കള്ളനെന്ന് കരുതി കുത്തി കൊന്നതു തന്നെയാണോ എന്നാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നത്. പള്ളിയിലെ കൊയർ ബാൻഡിലെ അംഗമായിരുന്നു ലാലന്റെ മകളും അനീഷും. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊലീസ് വീട് സീല് ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ