- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാടും ചേലക്കരയും അന്‍വറിസം ഏശിയില്ല; പിടിച്ചു നില്‍ക്കാന്‍ നവീന് ബാബുവെന്ന 'ഹോട്ട് വിഷയവുമായി' വീണ്ടും നിലമ്പൂരിലെ എംഎല്‍എ; പറയുന്നത് നുണയും ദുരാരോപണവുമെന്ന് ശശി; മുഖ്യമന്ത്രി പൊളിട്ടിക്കല്‍ സെക്രട്ടറി ഇനിയും കേസ് നല്‍കും; വിജയരാഘവനും അന്‍വറിനെ കൈവിട്ടു; പിവി അന്‍വര്‍-ശശി പോരില്‍ പുതിയ വിഷയമെത്തുമ്പോള്‍
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി വി അന്‍വര്‍ എം.എല്‍.എ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പറയുമ്പോള്‍ വിവാദം പുതിയ തലത്തിലേക്ക്. നവീന്‍ ബാബുവുമായി ബന്ധപ്പെടുത്തി അന്‍വര്‍ ഉന്നയിച്ചത് നുണകളും ദുരാരോപണങ്ങളുമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി ശശി വ്യക്തമാക്കി. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത നുണകള്‍ പറഞ്ഞുമാത്രം നിലനില്‍ക്കേണ്ട ഗതികേടില്‍ നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ പ്രസ്താവനയെന്നാണ് ശശിയുടെ നിലപാട്. അന്‍വറിനെതിരായ നിയമ നടപടി സിപിഎം നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ്. ഈ നിയമ നടപടികള്‍ വേഗത്തിലാക്കാനും ശശി ശ്രമിക്കും.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുമായി ബന്ധപ്പെട്ട ഒരു രഹസ്യം നവീന്‍ ബാബുവിന് അറിയാമായിരുന്നുവെന്നാണ് അന്‍വറിന്റെ ആരോപണം. പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പില്‍ കരുത്തു കാട്ടാന്‍ അന്‍വറിന് കഴിഞ്ഞിരുന്നില്ല. ഇതോടെ അന്‍വര്‍ ഉയര്‍ത്തിയ ആരോപണം വിലപോയില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും എത്തി. നവീന്‍ ബാബു വിഷയം ചേലക്കരയില്‍ പ്രതിഫലിച്ചുമില്ല. സര്‍ക്കാര്‍ വിരുദ്ധ തംരംഗമുണ്ടായിരുന്നുവെങ്കില്‍ ചേലക്കരയില്‍ സിപിഎം തോല്‍ക്കുമായിരുന്നുവെന്നായിരുന്നു ഇടത് വിലയിരുത്തല്‍. എന്നാല്‍ പന്ത്രണ്ടായിരത്തില്‍ അധികം വോട്ടിന് സിപിഎം ജയിച്ചു. ഇതോടെ അന്‍വറിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇതിനിടെയാണ് പൊടുന്നനെ നവീന്‍ ബാബു വിഷയത്തില്‍ ശശിയെ കടന്നാക്രമിച്ച് അന്‍വര്‍ എത്തിയത്. എന്തു നടന്നാലും ശശിയുമായി അതിനെ ബന്ധപ്പെടുത്തുന്ന രീതി ഇവിടേയും അന്‍വര്‍ എടുത്തുവെന്നാണ് സിപിഎം വിലയിരുത്തല്‍. അതുകൊണ്ടാണ് നിയമ നടപടിയ്ക്ക് ശശി വീണ്ടും പോകുന്നത്.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല. ഒരു തരത്തിലും എനിക്ക് ഒരു ബന്ധവുമില്ലാത്ത നവീന്‍ ബാബുവുമായി ബന്ധപ്പെടുത്തി എംഎല്‍എ പറഞ്ഞത് നുണകളും ദുരാരോപണങ്ങളുമാണ്. പൊതുസമൂഹത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ചതിന് ഇദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനകം നടത്തിയ അപമാനകരമായ നുണപ്രചാരണങ്ങള്‍ക്കെതിരെ രണ്ട് കേസ്സുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട് -പി ശശി വ്യക്തമാക്കി. ഇനി കൂടുതല്‍ കേസുകള്‍ അന്‍വറിനെതിരെ നല്‍കും. അന്‍വറിനെതിരെ ചില ജാമ്യമില്ലാ കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലെ നിയമ വിശങ്ങളും പോലീസ് പരിശോധിക്കും.
അതിനിടെ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പി. വി അന്‍വറിന്റെ പ്രസ്താവനകള്‍ മാധ്യമങ്ങളിലെ തലക്കെട്ടുകള്‍ക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ വിജയരാഘവനും കുറ്റപ്പെടുത്തി. അന്‍വര്‍ ഇപ്പോള്‍ പ്രയാസത്തിലാണ്. മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. നവീന്‍ ബാബുവിന്റെ മരണം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞ് വെളിപാട് പോലെ അന്‍വര്‍ ഇപ്പോള്‍ എന്തൊക്കെയോ പറയുന്നു. അതില്‍ ആത്മാര്‍ത്ഥത ഇല്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി ശശിയാണ് ഇതിന് പിന്നില്‍ എന്നല്ല പറഞ്ഞുള്ളൂ മുഖ്യമന്ത്രി ആണെന്ന് പറഞ്ഞില്ലാലോ എന്നായിരുന്നു അന്‍വറിന്റെ ആരോപണങ്ങളില്‍ വിജയരാഘവന്റെ മറുപടി. പല വാതിലുകള്‍ മുട്ടിയിട്ടും തുറക്കാത്തത്തില്‍, താന്‍ ഇവിടെ ഉണ്ടെന്ന് അറിയിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ അന്‍വര്‍ നടത്തുന്നത്. ഡിഎംകെ പ്രവേശനം മുഖ്യമന്ത്രി അട്ടിമറിച്ചുവെന്ന ആന്‍വറിന്റെ ആരോപണത്തില്‍ അന്‍വറിന് അദ്ദേഹത്തിന്റെ നിലപാട് അറിയിക്കാം. ഞങ്ങള്‍ക്ക് പറയാന്‍ ഉള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു വിജയരാഘവന്റെ മറുപടി. അന്‍വറിനെ മുമ്പ് ശക്തമായി പിന്തുണച്ചിരുന്ന നേതാവാണ് വിജയരാഘവന്‍. ആ നേതാവും അന്‍വറിനെ തള്ളി പറയുകയാണ്.
നവീന്‍ ബാബു വിഷയത്തില്‍ ശശിക്കെതിരെ ഗുരുതര ആരോപണമാണ് അന്‍വര്‍ ഉയര്‍ത്തിയത്. കുടുംബത്തെ അറിയിക്കും മുന്‍പ് ഇന്‍ക്വസ്റ്റ് നടന്നു. പോസ്റ്റ്‌മോര്‍ട്ടവും ബന്ധുക്കള്‍ എത്തുംമുന്‍പേ നടന്നു. 0.5 വണ്ണമുള്ള അയ കെട്ടാനുപയോഗിക്കുന്ന കയറിലാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. 55 കിലോ ഭാരമുള്ള നവീന്‍ എങ്ങനെ ഇതില്‍ തൂങ്ങുമെന്നും അന്‍വര്‍ ചോദിച്ചു. 'ഞാന്‍ തുടക്കംമുതലേ പറയുന്ന കാര്യം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ നവീന് അറിയാമായിരുന്നു. ഒരു പെട്രോള്‍ പമ്പിന്റെ വിഷയം മാത്രമല്ല. നവീന്‍ ബാബു കണ്ണൂരില്‍നിന്ന് സ്ഥലംമാറ്റം ആവശ്യപ്പെട്ടതല്ല. തനിക്ക് ജോലിചെയ്യാന്‍ കഴിയുന്നില്ലെന്നാണ് കുടുംബത്തോടും അടുപ്പമുള്ളവരോടും അദ്ദേഹം പറഞ്ഞിട്ടുള്ളതെന്ന് അന്‍വര്‍ പറയുന്നു.
നിയമവിരുദ്ധമായ എല്ലാ കാര്യങ്ങള്‍ക്കും പി.ശശി ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധിക്കുമ്പോള്‍ പറ്റാവുന്നതിന്റെ പരമാവധി ചെയ്തുകൊടുത്തു. ഇനി അവിടെ നില്‍ക്കാന്‍ കഴിയില്ലെന്ന് നവീന്‍ ബാബു കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. അവിടെയാണീ വിഷയം ഗൗരവമുള്ളതായി മാറുന്നത്- ഇതായിരുന്നു അന്‍വറിന്റെ പരാമര്‍ശം. നവീന്‍ ബാബുവിന്റെ യൂറിനറി ബ്ലാഡറില്‍ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് പറയുന്നതെന്ന് അന്‍വര്‍ പറഞ്ഞു. മരണവെപ്രാളത്തില്‍ മൂത്രമൊഴിച്ചുപോയിട്ടുണ്ടെങ്കില്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ടതല്ലേ എന്നും അതുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള മരണങ്ങളില്‍ സ്വാഭാവികമായും നെഞ്ചില്‍ നീരുവരും, പക്ഷേ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നതെന്ന് പി.വി.അന്‍വര്‍ പറഞ്ഞു. ഒരാള്‍ ശ്വാസം മുട്ടി മരിച്ചിട്ട് അദ്ദേഹത്തിന്റെ ഹൃദയത്തിന്‍ വാല്‍വിനോ ഒന്നും ഒരു കുഴപ്പവുമില്ല. എന്നാല്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത് അടിവസ്ത്രത്തില്‍ രക്തക്കറയുണ്ടെന്നാണ്. ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. സാധാരണ ഒരാളുടേതാണെങ്കില്‍പ്പോലും വിഷം കൊടുത്തുകൊന്ന ശേഷം കെട്ടിത്തൂക്കിയതാണോ എന്നെല്ലാം അറിയാന്‍ ശാസ്ത്രീയമായ പരിശോധന നടത്തും. എന്നാല്‍ നവീന്‍ ബാബുവിന്റെ കാര്യത്തില്‍ ഇങ്ങനെയൊന്നും ചെയ്തിട്ടില്ലെന്ന് അന്‍വര്‍ വിമര്‍ശിച്ചു.
ഒരാളുടെ തൂക്കം മാത്രം അറിയാനല്ലല്ലോ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. എങ്ങനെ മരിച്ചു എന്നാണല്ലോ അറിയേണ്ടത്. ആരുടെയൊക്കെയോ താത്പര്യപ്രകാരം ചെയ്തതാണിത്. നവീന്‍ ബാബു ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറഞ്ഞതാണ്. ആത്മഹത്യയുടെ സൂചന നല്‍കുന്ന ഒരു സംസാരവും അദ്ദേഹം അന്ന് ഭാര്യയുമായി നടത്തിയിട്ടില്ല. മാനസിക വിഷമം പ്രകടിപ്പിച്ചിട്ടില്ല. രാത്രിയില്‍ നാട്ടിലേക്ക് പുറപ്പെടുന്നില്ലെങ്കില്‍ വിളിച്ചറിയിക്കേണ്ടതാണ്. കുടുംബത്തെ അറിയിക്കുംമുന്‍പ് ഇന്‍ക്വസ്റ്റ് നടന്നു. പോസ്റ്റ്‌മോര്‍ട്ടവും ബന്ധുക്കള്‍ എത്തുംമുന്‍പേ നടന്നു. ഇത്തരം കുറേ കാര്യങ്ങള്‍ അവ്യക്തമായി കിടക്കുകയാണ്.' അന്‍വര്‍ പറഞ്ഞു. നവീന്റെ കുടുംബത്തിനൊപ്പമാണെന്നാണ് പാര്‍ട്ടിയും സര്‍ക്കാരും പറഞ്ഞത്. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണത്തില്‍ശ്യപ്പെട്ടത്. സര്‍ക്കാര്‍ നിലപാട് സത്യസന്ധമാണെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ക്കത് അം?ഗീകരിക്കാന്‍ പറ്റാത്തത്. എന്തിനെയാണ് സര്‍ക്കാര്‍ ഭയപ്പെടുന്നത്. ഇല്ലാത്ത ഒരുകാര്യം ഉണ്ടാക്കിക്കൊണ്ടുവരാന്‍ ഏത് ഏജന്‍സി ശ്രമിച്ചാലും അതിന് ഒരു പരിധിയുണ്ടല്ലോ എന്നും പി.വി.അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.