ELECTIONS - Page 133

പികെ ശ്രീമതിയെ മാറ്റി പി ജയരാജനെ മത്സരിപ്പിക്കാൻ സിപിഎമ്മിൽ കനത്ത സമ്മർദ്ദം; വി ശിവദാസിന്റേയും കെ വി സുമേഷിന്റേയും പേരുകളും പരിഗണനയിൽ; കെ സുധാകരൻ പിന്മാറിയാൽ യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ കൂടുതൽ സാധ്യത സതീശൻ പാച്ചേനിക്ക്; അബ്ദുള്ളക്കുട്ടിയുടെ പേരും ഉയർന്നു വരുന്നു; കണ്ണൂർ പിടിക്കാൻ കോൺഗ്രസും സിപിഎമ്മും ഒരേ ഒരുക്കത്തിൽ; സികെ പത്മനാഭനെ ഇറക്കി വോട്ടുയർത്താൻ ബിജെപിയും
ശബരിമല വിഷയത്തിൽ സിപിഎമ്മിന് ഉറച്ച പിന്തുണ നൽകിയ പുന്നല ശ്രീകുമാറിനെ മാവേലിക്കരയിൽ എൽഎഡിഎഫ് പരീക്ഷിക്കുമോ? ഇടത് സ്ഥാനാർത്ഥി പരിഗണനയിൽ മുമ്പിൽ കെപിഎംഎസ് നേതാവ് തന്നെ; കൊടിക്കുന്നിലിനെ വെട്ടാൻ പുന്നലയോളം പറ്റിയ നേതാവില്ലെന്ന് സൂചിപ്പിച്ച് ഇടത് വൃത്തങ്ങൾ; സിപിഐ സീറ്റ് വിട്ടുകൊടുത്താൽ പുന്നല ഇടത് സ്ഥാനാർത്ഥിയായി മാറ്റുരയ്ക്കും
അഭിമാനപോരാട്ടത്തിൽ ജയം മാത്രമല്ല സെഞ്ച്വറിയും നേടി ബിജെപി! മൂന്നുസംസ്ഥാനങ്ങളിലെ തിരിച്ചടിയിൽ മനംനൊന്തിരുന്ന പാർട്ടി പ്രവർത്തകരെ ഊർജ്ജസ്വലരാക്കി ഗുജറാത്ത് ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം; ജാസ്ദാൻ മണ്ഡലത്തിൽ 20,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബവ്‌ലിയ ജയിച്ചുകയറിയതോടെ എംഎൽഎമാരുടെ എണ്ണം നിയമസഭയിൽ മൂന്നക്കമായി
ഇടുക്കി പിടിച്ചെടുക്കാൻ ആത്യുഗ്രൻ സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടി തന്നെ; കെ എം മാണി വഴങ്ങിയാൽ കോട്ടയത്തേക്കും മുൻ മുഖ്യമന്ത്രിയെ പരിഗണിക്കും; പാർട്ടി നിർദ്ദേശിച്ചാൽ താൻ മത്സരിക്കും എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതോടെ സീറ്റിലും ചർച്ച സജീവം
ആരവങ്ങളൊഴിഞ്ഞു; ഇനി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ അണിയറ നീക്കങ്ങളുമായി രാഷ്ട്രീയപാർട്ടികൾ; പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട് വാഗ്ദാന പെരുമഴയുമായി ബിജെപി; കർഷകരെ പ്രീണിപ്പിക്കാനുള്ള പദ്ധതികൾ അണിയറയിലൊരുക്കി മോദി; പ്രാദേശിക പാർട്ടികളെ കൂടെക്കൂട്ടി സഖ്യത്തിന് കോൺഗ്രസ് പടയൊരുക്കം; ഇനി എല്ലാ കണ്ണുകളും ഇന്ദ്രപ്രസ്ഥത്തിലേക്ക്
തിരുവനന്തപുരം ലോക്സഭാ മണ്ഡലം ഇക്കുറിയും തരൂരിന്റെ കയ്യിൽ ഒതുങ്ങുമോ? തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മുറുകുമ്പോൾ ചർച്ചകളും പുരോഗമിക്കുന്നു; കുമ്മനം, മോഹൻലാൽ, ശ്രീധരൻപിള്ള, സുരേഷ് ഗോപി എന്നിവരെ ചുറ്റിപ്പറ്റി ബിജെപിയിൽ ചർച്ച; കടുത്ത പരാജയങ്ങൾ നിലനിൽക്കുന്നതിനാൽ മണ്ഡലം വിട്ടുനൽകാൻ സിപിഎമ്മിൽ നിന്നും ആവശ്യം; പന്ന്യനെയോ നമ്പി നാരായണനെയോ, പൊതുസമ്മതരേയോ നിർത്താൻ ഇടതു നീക്കം; അഭ്യൂഹങ്ങൾ കനക്കുമ്പോൾ അനന്തപുരിയിൽ ഇത്തവണ പേരാട്ടം കടുക്കും
മുൻപിൽ നിന്ന് പടപൊരുതി തോൽവി ഏറ്റു വാങ്ങാൻ മോദിയുടെ ഈഗോ അനുവദിക്കുന്നില്ല; 2019ൽ ലോക്‌സഭയിൽ കേവല ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ മോദി മത്സരിക്കാതെ മാറി നിന്നേക്കും; ആദിത്യനാഥിനെ പകരക്കാരനാക്കാനുള്ള നീക്കവും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പോടെ പൊളിഞ്ഞു; സുഷമാ സ്വരാജിനേയോ നിർമ്മലാ സീതാരമനേയോ മുമ്പിൽ നിർത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ സജീവമായി ആലോചിച്ച് ബിജെപി വൃത്തങ്ങൾ
നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവറിയിച്ചിട്ടും കോൺഗ്രസിന് വിവാദശരം തന്നെ; അവസാന തീയതി കഴിഞ്ഞ് 48 ദിവസം പിന്നിട്ടിട്ടും പോയ വർഷത്തെ വരവ് ചെലവ് സത്യവാങ്മൂലം പുറത്ത് വിട്ടില്ല; 1027 കോടി വരുമാനവും 758 കോടി ചെലവുമുള്ള ബിഗ് ബഡ്ജറ്റ് തിളക്കവുമായി ബിജെപി; 104 കോടി വരവും 83 കോടി ചെലവുമായി സിപിഎം രണ്ടാമത്
മധ്യപ്രദേശിലെ പുത്തൻ എംഎൽഎമാർ കോടികളുടെ സ്വത്തിനുടമകളെന്ന് റിപ്പോർട്ട് ; 187 പേർ കോടീശ്വരന്മാരാണെന്ന വാർത്തയ്ക്ക് പിന്നാലെ 230 അംഗ നിയമസഭയിൽ 41 ശതമാനം ആളുകളുടെ പേരിലും ക്രിമിനൽ കേസുണ്ടെന്നും റിപ്പോർട്ട് ; 64 പേർക്ക് അഞ്ചാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും മധ്യേ മാത്രം വിദ്യാഭ്യാസം
മറുകണ്ടം ചാടി പണിവാങ്ങി രാംദയാൽ ഉയികെ; തിരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ മുൻ പിസിസി വർക്കിങ് പ്രസിഡന്റിന് കനത്ത പരാജയം; കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ച മണ്ഡലത്തിൽ ഉയികെ വീണത് മൂന്നാം സ്ഥാനത്തേക്ക്
2019ൽ നരേന്ദ്ര മോദിയെ തറപറ്റിക്കാൻ ഒരുക്കങ്ങൾ തകൃതി; ബിജെപി- കോൺഗ്രസ് ഇതര പാർട്ടികൾ ഒന്നിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണെന്ന ആഹ്വാനവുമായി അസദുദ്ദീൻ ഒവൈസി; ബിജെപിയെ തകർക്കാൻ ഇതര പാർട്ടികൾ ഒന്നിക്കുമ്പോൾ ടിആർഎസ് നേതാവ് ചന്ദ്രശേഖർ റാവുവിനും ക്ഷണം; മൂന്ന് സംസ്ഥാനങ്ങളിൽ വിജയിച്ച് കാട്ടിയിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനാകുമോ എന്നും ഒവൈസി
ഒറ്റയാനെ പോലെ സഹപ്രവർത്തകരോടും ഹൈക്കമാൻഡിനോടും  കൊമ്പുകോർത്തു; പാർട്ടിയിൽ മുറുമുറുപ്പുകൾ ഉയർന്നപ്പോൾ രാഹുൽ ഗാന്ധിയും കൈവിട്ടു; ആഭ്യന്തര മന്ത്രിയും സ്പീക്കറും അടക്കം അഞ്ച് എംഎൽഎമാർ തിരഞ്ഞെടുപ്പിന് മുമ്പേ എംഎൻഎഫ്-ബിജെപി പാളയത്തിൽ ചേക്കേറി; വടക്ക്-കിഴക്കൻ മേഖലയിലെ അവശേഷിച്ച ഏകകോട്ടയായ മിസോറാം കോൺഗ്രസ് കൈവിട്ടപ്പോൾ അഞ്ചുവട്ടം മുഖ്യമന്ത്രിയായ ലാൽ തൻഹവ്‌ലയുടെ പതനം മൽസരിച്ച രണ്ടിടത്തും തോറ്റ്