കണ്ണൂര്‍: കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കെ. സുധാകരന്റെ നിര്‍ണ്ണായക നീക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡിന്റെ പിടിവാശിയില്‍ മനംനൊന്ത് സുധാകരന്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായാണ് സൂചന. തന്നെ രാഷ്ട്രീയമായി ഒതുക്കാന്‍ ദല്‍ഹിയില്‍ നടന്ന ഗൂഢാലോചനയില്‍ അങ്ങേയറ്റം ക്രുദ്ധനായ സുധാകരന്‍, ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിളിച്ചിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ എംപി സ്ഥാനം രാജിവെക്കുന്ന കാര്യവും കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പ്രഖ്യാപനവും നടത്തിയേക്കും. ബിജെപിയുടെ പിന്തുണയോടെയുള്ള ഒരു 'മഹാ വിസ്മയ'ത്തിനാണോ സുധാകരന്‍ കോണ്‍ഗ്രസ് കോട്ടകളില്‍ വെടിമരുന്നിടുന്നത് എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകളില്‍ സുധാകരനായി സംസ്ഥാന നേതാക്കള്‍ വാദിച്ചെങ്കിലും ഖര്‍ഗെ വഴങ്ങിയില്ല. എംപിമാര്‍ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കര്‍ക്കശ നിലപാട് സുധാകരനെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നു. കണ്ണൂരില്‍ മുന്‍ മേയര്‍ ടി.ഒ മോഹനനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. കെ.സി വേണുഗോപാലും സണ്ണി ജോസഫും നടത്തിയ അനുരഞ്ജന നീക്കങ്ങള്‍ സുധാകരന്‍ തള്ളിക്കളഞ്ഞു. പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ, തന്നെ അവഗണിച്ചവര്‍ക്ക് കണ്ണൂരില്‍ വെച്ച് തന്നെ മറുപടി നല്‍കാനാണ് സുധാകരന്റെ തീരുമാനം.

സുധാകരന് പിന്നാലെ കോന്നിയില്‍ മത്സരിക്കാന്‍ ഉറച്ചുനിന്ന അടൂര്‍ പ്രകാശിനെയും ഹൈക്കമാന്‍ഡ് വെട്ടി. കോന്നിയില്‍ സതീഷ് കൊച്ചുപറമ്പിലിനെ കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. പ്രമുഖ നേതാക്കളെ ഇത്തരത്തില്‍ പടിക്ക് പുറത്ത് നിര്‍ത്തുന്നത് മലബാര്‍ മേഖലയിലും തിരുവിതാംകൂറിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നു. സുധാകര ഫാന്‍സ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.

ബിജെപി സ്വതന്ത്രനായി പിന്തുണ നല്‍കാനുള്ള ആലോചനകള്‍ സജീവമാക്കിയതോടെ സുധാകരന്റെ നീക്കം പ്രതിസന്ധിയാകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. 12 മണിക്ക് കണ്ണൂരില്‍ വച്ച് അദ്ദേഹം മൗനം വെടിയുമ്പോള്‍ അത് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഭൂകമ്പത്തിനാകും വഴിയൊരുക്കുക. കണ്ണൂരിലെ 'കരുത്തന്‍' കളം മാറ്റിച്ചവിട്ടിയാല്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകളില്‍ സുധാകരനായി സംസ്ഥാന നേതാക്കള്‍ വാദിച്ചെങ്കിലും ഖര്‍ഗെ വഴങ്ങിയില്ല. എംപിമാര്‍ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കര്‍ക്കശ നിലപാട് സുധാകരനെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നു. കണ്ണൂരില്‍ മുന്‍ മേയര്‍ ടി.ഒ മോഹനനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. കെ.സി വേണുഗോപാലും സണ്ണി ജോസഫും നടത്തിയ അനുരഞ്ജന നീക്കങ്ങള്‍ സുധാകരന്‍ തള്ളിക്കളഞ്ഞു.

പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ, തന്നെ അവഗണിച്ചവര്‍ക്ക് കണ്ണൂരില്‍ വെച്ച് തന്നെ മറുപടി നല്‍കാനാണ് സുധാകരന്റെ തീരുമാനം. സുധാകര ഫാന്‍സ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. 'ഇത്തവണ കളി മാറും' എന്നാണ് അണികളുടെ മുദ്രാവാക്യം. കോണ്‍ഗ്രസ് ക്യാമ്പിലെ ഈ വിള്ളല്‍ അണികള്‍ക്കിടയില്‍ ആശയകുഴപ്പമാണ് ഉണ്ടാക്കുന്നത്.