- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദ് നടപ്പാക്കും; ഹിന്ദു-ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യും; മുന്നണികളെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായിരിക്കും; വിവാദ പ്രസംഗവുമായി പി.കെ. കൃഷ്ണദാസ്
എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദ് നടപ്പാക്കും

തിരുവനന്തപുരം: വിവാദ പ്രസംഗവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദ് നടപ്പാക്കുമെന്നാണ് കൃഷ്ണദാസിന്റെ വിവാദ പ്രസംഗം. ഹിന്ദു-ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യും. കാരണം, രണ്ട് മുന്നണികളും അധികാരത്തിലെത്തിയാല്‍ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായിരിക്കുമെന്നും കൃഷ്ണദാസ് ആരോപിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത കാട്ടാക്കടയിലെ പൊതുസമ്മേളനത്തിലായിരുന്നു വിവാദപ്രസംഗം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും രണ്ടല്ല, ഒന്നാണെന്ന് പറയാനുള്ള ഉദാഹരണമായാണ് കൃഷ്ണദാസ് ഇക്കാര്യങ്ങള്‍ ആരോപിച്ചത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും നേതൃത്വത്തിലുള്ള മുന്നണികള്‍ അധികാരത്തില്‍ വന്നാല്‍ ആരാണ് ആ സര്‍ക്കാരിനെ നിയന്ത്രിക്കുക? ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയേയും പോലുള്ള പാകിസ്താന്‍ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കും.
അതുകൊണ്ട് എന്താണ് ഉണ്ടാകാന്‍ പോകുന്നത്. ഹിന്ദു, ക്രൈസ്തവ വീടുകളിലുള്ള പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലൗജിഹാദിന്റെ പേരില്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്യിപ്പിക്കുകയായിരിക്കും കേരളത്തില്‍ നടക്കാന്‍ പോകുന്നത്, കൃഷ്ണദാസ് പറഞ്ഞു.


