- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേമത്ത് യുഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധം; കോണ്‍ഗ്രസ് ആര്‍എസ്എസ് അജണ്ടയുമായി കൈകോര്‍ക്കുന്നു; വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി; പിന്‍വാതില്‍ ഇടപാടുകള്‍ കൊണ്ട് ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടയാനാകില്ലെന്ന് വി എസ് ശിവന്‍കുട്ടി
നേമത്ത് യുഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധം

തിരുവനന്തപുരം: നേമത്ത് യുഡിഎഫ്-ബിജെപി വോട്ടുകച്ചവട നീക്കം നടക്കുന്നുണ്ടെന്ന ആരോപണവുമായി മന്ത്രി വി ശിവന്‍കുട്ടി. യുഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധം പകല്‍പോലെ വ്യക്തമാണെന്നാണ് മന്ത്രി വി ശിവന്‍കുട്ടി ആരോപിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെയും നേമം മണ്ഡലത്തിലെയും ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും നേമത്തെ സിപിഎം സ്ഥാനാര്‍ഥി കൂടിയായ വി ശിവന്‍ കുട്ടി പ്രതികരിച്ചു.
ബിജെപി കോണ്‍ഗ്രസ് ഈ രഹസ്യ ധാരണ യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന ഭാരവാഹി തന്നെ പരസ്യപ്പെടുത്തിയതോടെ അവിശുദ്ധ ബന്ധം പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. വര്‍ഗീയ ശക്തികളെ തടയുമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, അധികാരം പങ്കിടാനും സീറ്റുകള്‍ ഉറപ്പിക്കാനും ആര്‍എസ്എസ് അജണ്ടയുമായി കൈകോര്‍ക്കുന്നത് കേരളത്തിലെ മതനിരപേക്ഷ മനസ്സിനോടുള്ള വഞ്ചനയാണ്.
നേമത്തെ വികസന മുരടിപ്പിന് അറുതി വരുത്താനും വര്‍ഗീയതയെ പടിക്ക് പുറത്താക്കാനും എല്‍ഡിഎഫ് നടത്തിയ പോരാട്ടങ്ങളെ ജനങ്ങള്‍ക്കറിയാം. ഇത്തരം പിന്‍വാതില്‍ ഇടപാടുകള്‍ കൊണ്ട് ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടയാനാകില്ലെന്നും വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഈ വോട്ട് കച്ചവടം നേമത്തെ പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയും. വര്‍ഗീയതയ്ക്കും അവസരവാദ രാഷ്ട്രീയത്തിനും നേമം മണ്ഡലത്തില്‍ സ്ഥാനമുണ്ടാകില്ല. ഈ അവിശുദ്ധ സഖ്യത്തെ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തൂത്തെറിയുമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
തിരുവനന്തപരത്ത് ബിജെപി-യുഡിഎഫ് ബന്ധം ആരോപിച്ചു സുധീര്‍ഷാ പാലോടാണ് രംഗത്തുവന്നത്. തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുകൊടുത്തു. തിരുവനന്തപുരത്ത് യുഡിഎഫ് ബിജെപി ഡീല്‍ നടന്നു. നേമത്ത് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണം, പകരം അരുവിക്കരയും തിരുവനന്തപുരവും കോണ്‍ഗ്രസിനെ ജയിപ്പിക്കും. പിന്നീട് അത് വട്ടിയൂര്‍ക്കാവും അരുവിക്കരയുമായി.
അരുവിക്കരയില്‍ ശബരീനാഥനായിരുന്നു സര്‍വേ റിപ്പോര്‍ട്ടില്‍ മുന്നില്‍ നിന്നത്. അതുവെച്ച് ശബരിയോട് വര്‍ക്ക് തുടങ്ങാന്‍ പറഞ്ഞു. ദേശീയ തലത്തിലുളള ആളുടെ നിര്‍ദേശപ്രകാരമാണ് അരുവിക്കര ശിവകുമാറിന് നല്‍കിയത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേസമയം കയ്യില്‍വെച്ച് അമ്മാനമാടുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. നെടുമങ്ങാട് മീനാങ്കല്‍ കുമാറിന് വേണ്ടി രംഗത്തിറങ്ങിയത് അടൂര്‍ പ്രകാശാണ്. ഒരുവക മിണ്ടാന്‍ ആരും തയ്യാറായില്ലെന്നും നുസൂര്‍ ആരോപിച്ചിരുന്നു. എം എസ് നുസൂര്‍ പറഞ്ഞു.


