- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിനെതിരെ ഉറഞ്ഞ് തുള്ളിയവര്‍ എവിടെ? താലിബാന്‍ അധികാരം പിടിച്ചപ്പോള്‍ ജീവനുമായി ഓടി പാക്കിസ്ഥാനില്‍ എത്തിയവരെ വീട് വീടാന്തരം കയറി തപ്പി പിടിച്ച് നാട് കടത്താന്‍ തുടങ്ങി പാക് സേന; സ്ത്രീകള്‍ അടക്കമുള്ളവര്‍ നേരിടുന്നത് ജീവഹാനി
ട്രംപിനെതിരെ ഉറഞ്ഞ് തുള്ളിയവര്‍ എവിടെ?
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ അഭയം തേടിയ അമ്പതിലധികം അഫ്ഗാന്‍ വനിതാവകാശ പ്രവര്‍ത്തകര്‍ നാടുകടത്തല്‍ ഭീഷണിയില്‍. തിരികെ അഫ്ഗാനിസ്ഥാനില്‍ എത്തിയാല്‍ താലിബന്‍ ഭരണകൂടം തങ്ങളെ വധിക്കുകയോ തടവിലാക്കുകയോ ചെയ്യുമെന്നാണ് ഇവര്‍ ഭയപ്പെടുന്നത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുകയും അതിര്‍ത്തി മേഖലകളില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍്ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ ഇത്തരത്തില്‍ ഒരു നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.
ദശലക്ഷക്കണക്കിനുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം. രാജ്യത്ത് തീവ്രവാദവും കുറ്റകൃത്യവും വളര്‍ത്തുന്ന അഫ്ഗാന്‍കാര്‍ ഭീകരരും രാജ്യദ്രോഹികളും ആണെന്നാണ് പാക്കിസ്ഥാനിലെ മന്ത്രിമാര്‍ തന്നെ ആരോപിക്കുന്നത്. 2023 സെപ്തംബര്‍ മുതലാണ് പാക്കിസ്ഥാന്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികളെ നാടുകടത്താന്‍ തുടങ്ങിയത്.
ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, ഇതുവരെ കുറഞ്ഞത് 844,499 അഫ്ഗാന്‍ പൗരന്മാരെയെങ്കിലും നിര്‍ബന്ധിതമായി അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. അവിടെ ഇവര്‍ താലിബാന്റെ പീഡനത്തിന് ഇരയാകാനുള്ള യഥാര്‍ത്ഥ സാധ്യത വളരെ കൂടുതലാണ് എന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭീഷണി നേരിടുന്നവരില്‍ അറുപതോളം വനിതാ ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ സംരക്ഷകരും ഉള്‍പ്പെടുന്നു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടി അഫ്ഗാനില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്ന ഇവര്‍ താലിബന്‍ പീഡനത്തില്‍ നിന്ന് ര്ക്ഷപ്പെടാനാണ് പാക്കിസ്ഥാനില്‍ എത്തിയത്. ഇപ്പോള്‍ ഇസ്ലാമാബാദ്, റാവല്‍പിണ്ടി നഗരങ്ങളില്‍ പോലീസ് വീടുതോറും കയറിയിറങ്ങി അഫ്ഗാനികളെ അറസ്റ്റ് ചെയ്യുകയാണ്. ഇവരില്‍ നിന്ന്് പോലീസ് വന്‍തോതില്‍ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും പലരും ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതരായതായും റിപ്പോര്‍ട്ടുണ്ട്.
2021 ല്‍ താലിബാന്‍ വീണ്ടും അധികാരത്തില്‍ വരുന്നതിന് മുമ്പ് ഹുമൈറ ആലിം ഏഴ് വര്‍ഷം അഫ്ഗാനിസ്ഥാനില്‍ വനിതാ അവകാശ-വിദ്യാഭ്യാസ പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിരുന്നു. താലിബാന്റെ നിലപാടുകള്‍ക്കെതിരെ തെരുവുകളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറായ ഒരു കൂട്ടം സ്ത്രീകളില്‍ അവരും ഉള്‍പ്പെടുന്നു. താലിബാന്റെ ഭീഷണിയെ തുടര്‍ന്നാണ് 2022 ല്‍ ഇവര്‍ പാക്കിസ്ഥാനില്‍ എത്തിയത്.
തെരച്ചിലിനായി എത്തുന്ന പോലീസിനെ പേടിച്ച് വീടിന്റെ തട്ടിന്‍പുറത്ത് രണ്ട് ചെറിയ കുട്ടികളും ഒത്ത് ഇവര്‍ക്ക് ഒളിച്ചിരിക്കേണ്ടി വന്നിട്ടുണ്ട്. തിരികെ അഫ്ഗാനിസ്ഥാനില്‍ എത്തിയാല്‍ മരണം ഉറപ്പാണെന്നാണ് ഹുമൈറ പറയുന്നത്. ഇത്തരത്തിലുള്ള നിരവധി സ്ത്രീകള്‍ ഇപ്പോള്‍ പാക്കിസ്ഥാനില്‍ കഴിയുന്നതായും അവര്‍ വെളിപ്പെടുത്തി. ഇവരെ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തുന്നത് വധശിക്ഷ നല്‍കുന്നതിന് തുല്യമാണ് എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.
രേഖകളില്ലാത്ത എല്ലാ അഫ്ഗാന്‍ പൗരന്മാര്‍ക്കും രാജ്യം വിടാന്‍ ഇന്ന് വരെയാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സമയപരിധി നല്‍കിയിട്ടുള്ളത്്. അല്ലാത്തപക്ഷം അവരെ അറസ്റ്റ് ചെയ്യും. തങ്ങള്‍ക്കും മറ്റ് വനിതാ പ്രവര്‍ത്തകര്‍ക്കും അഭയം നല്‍കാന്‍ കഴിയുന്ന ഒരു മൂന്നാം രാജ്യം കണ്ടെത്തുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെടുകയാണെന്ന് അലിം പറഞ്ഞു. നിലവില്‍, ബ്രസീലില്‍ നിന്ന് ഒരു വാഗ്ദാനം ലഭിക്കുമോ അതോ മറ്റ് രാജ്യങ്ങള്‍ അവര്‍ക്ക് സുരക്ഷിതമായ ഒരു താവളം വാഗ്ദാനം ചെയ്യുമോ എന്നറിയാന്‍ അവര്‍ കാത്തിരിക്കുകയാണ്. അതേ സമയം പാക്കിസ്ഥാന്‍ അഭയാര്‍ത്ഥികളുടെ
അവകാശങ്ങള്‍ നിഷേധിക്കുകയാണ് എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്.