വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ എന്താണ് പ്രശ്നമെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഇത് രണ്ട് രാഷ്ട്രത്തലവന്മാര്‍ തമ്മിലുള്ള പ്രശ്നമാണോ അതോ വ്യക്തിപരമായി ട്രംപിന് സെലന്‍സ്‌കിയോട് എന്തെങ്കിലും വിരോധമുണ്ടോ എന്നാണ് പലരും സംശയിക്കുന്നത്. റഷ്യ-യുക്രൈന്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക മുന്‍കൈയെടുത്ത് സൗദി തലസ്ഥാനമായ റിയാദില്‍ ചര്‍ച്ച നടത്തിയിരുന്നു.

സംഭാഷണങ്ങളില്‍ അമേരിക്കയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ ആയിരുന്നു. എന്നാല്‍ യുക്രൈന്‍ പ്രതിനിധികളെ ചര്‍ച്ചക്കായി ക്ഷണിച്ചിരുന്നില്ല. അമേരിക്ക യുക്രൈന് നല്‍കുന്ന സാമ്പത്തിക സഹായങ്ങളും നിര്‍ത്തി വെച്ചിരിക്കുകയാണ്. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ റഷ്യന്‍ അധിനിവേശത്തെ അപലപിച്ചു കൊണ്ടുള്ള ഒരു പ്രമേയം ഐക്യരാഷ്ട്രസഭയില്‍ വതരിപ്പിക്കുകയാണ്. ഇതിനെ പിന്തുണക്കില്ലെന്ന നിലപാടിലാണ് അമേരിക്ക.

രാജ്യത്തെ നികുതിദായകരുടെ പണമെടുത്ത് യുക്രൈന് നല്‍കുന്നത് എന്തിനാണന്ന ട്രംപിന്റെ നിലപാട് ഭാവിയില്‍ റഷ്യയുമായി മികച്ച ബന്ധമുണ്ടാക്കാനും അതുവഴി ചിരകാലവൈരിയായ ചൈനയെ ഒറ്റപ്പെടുത്താനാണെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. യുക്രൈന്‍ അഴിമതിക്കാരുടെ രാജ്യമാണ് എന്നായിരുന്നു ട്രംപ് നേരത്തേ പല തവണ ആരോപിച്ചിരുന്നതും. കഴിഞ്ഞ ദിവസം

ട്രംപ് സെലന്‍സ്‌കിയെ രാജ്യത്ത് തെരഞ്ഞടുപ്പ്് നടത്താത്ത ഏകാധിപതി എന്നും കുറ്റപ്പെടുത്തിയിരുന്നു.

പണി തന്ന സെലന്‍സ്‌കിക്ക് തിരിച്ചടി നല്‍കാന്‍ ട്രംപ്..... ആരാണ് മന്നാഫോര്‍ട്ട്?

സെലന്‍സ്‌കിയോട് ട്രംപിന് ഇത്രയും വലിയ പകയുണ്ടാകാന്‍ വ്യക്തിപരമായ ചില കാരണങ്ങള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ട്രംപിന്റെ രാഷ്ട്രീയ ജീവിതത്തിലെ തുടക്കക്കാലത്തെ ചില സംഭവങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നാണ് സൂചന. 2016 ല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുമ്പോള്‍ പ്രചാരണ വിഭാഗത്തിന്റെ തലവനായിരുന്നത് പോള്‍ മനാഫോര്‍്ട്ട് എന്ന വ്യക്തിയായിരുന്നു. ഇയാള്‍ നേരത്തേ യുക്രൈനില്‍ നിന്ന് പണം പറ്റിയിരുന്നു എന്ന വാര്‍ത്തകള്‍ പിന്നീട് പുറത്തു വന്നത് ട്രംപിന് വലിയ മാനക്കേടായി മാറി.




ട്രംപിനോടൊപ്പം ചേരുന്നതിന് മുമ്പ് പോള്‍ മന്നാഫോര്‍ട്ട് യുക്രൈന്‍ പ്രസിഡന്റായിരുന്ന വിക്ടര്‍ യെനുകോവിച്ചുമായി ചേര്‍ത്ത് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് രാജ്യവ്യാപകമായി ഉയര്‍ന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ട യെനുകോവിച്ച് റഷ്യയിലേക്ക് രക്ഷപ്പെടുക

ആയിരുന്നു. പിന്നീട് ഇയാളുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ പോള്‍ മന്നാഫോര്‍ട്ടിനും നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും കോടിക്കണക്കിന് പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ പ്രചാരണ വിഭാഗം തലവനിലൂടെ തന്നെ നാണം കെടുത്താന്‍ രാഷ്ട്രീയ എതിരാളികള്‍ നടത്തിയ കളളക്കഥയാണ് ഇതെന്നാണ് ട്രംപും അനുയായികളും അന്ന് ആരോപിച്ചിരുന്നത്.

എന്നാല്‍ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പോള്‍ മനാഫോര്‍ട്ടിന് ട്രംപിന്റെ പ്രചാരണ വിഭാഗം തലവന്‍ എന്ന പദവി രാജി വെയ്ക്കേണ്ടി വന്നു. കൂടാതെ പിന്നീട് ഇയാള്‍ നിരവധി അനധികൃത പണമിടപാടുകളിലും നികുതി വെട്ടിപ്പിലും എല്ലാം പ്രതിയാകുകയും ചെയ്തു. പ്രസിഡന്റായി മൂന്ന് വര്‍ഷത്തിന് ശേഷം 2019 ല്‍ ട്രംപ് സെലന്‍സ്‌കിയുമായി നടത്തിയ ഒരു ഫോണ്‍ സംഭാഷണം പിന്നെയും വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പിന്നീട് ട്രംപ് ഇതിന്റെ പേരില്‍ ഇംപീച്ച്മെന്റിന് വരെ വിധേയനാകേണ്ടി വന്നു. ട്രംപ് വിവാദമായ ഈ ഫോണ്‍ സംഭാഷണത്തില്‍ സെലന്‍സ്‌കിയോട് ട്രംപ് ജോബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനും എതിരെ വിവാദങ്ങളില്‍ പെട്ട ഒരു യുക്രൈനിയന്‍ ഗ്യാസ് കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റിയതിന് കേസെടുക്കണമെന്ന് ട്രപ് ആവശ്യപ്പെടുകയായിരുന്നു.

ബരാക്് ഒബാമയുടെ കീഴില്‍ വൈസ്പ്രസിഡന്റ് ആയിരുന്ന ബൈഡന്‍ സംഭവം അന്വേഷിക്കുന്നതില്‍ നിന്നും യുക്രൈന്‍ അധികൃതരെ സ്വാധീനിച്ചതായും ട്രംപ് വെളിപ്പെടുത്തിയിരുന്നു. കേസിലെം പ്രോസിക്യൂട്ടറെ മാറ്റാനും ബൈഡന്‍ ആവശ്യപ്പെട്ടു എന്നാണ് ട്രംപ് ആരോപിച്ചത്. ഒടുവില്‍ ഈ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നത് ട്രംപിന് സെലന്‍സ്‌കിയോടുള്ള പക വര്‍ദ്ധിക്കാന്‍ കാരണമായി. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണക്കാര്‍ യുക്രൈനും പ്രസിഡന്റ് സെലന്‍സ്‌കിയും ആണെന്ന് തന്നെയാണ് ട്രംപ്

വിശ്വസിച്ചിരുന്നത്.

ഇതിന്റെ ഫലമായിട്ട് തന്നെയാണ് ഇപ്പോള്‍ ട്രംപ് ഭരണകൂടത്തിലെ പ്രമുഖര്‍ സെലന്‍സ്‌ക്കിക്ക് എതിരെ രംഗത്ത് എത്തിയതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സെലന്‍സ്‌ക്കിക്ക് മുന്നറിയിപ്പ്് നല്‍കിയിരുന്നു. ട്രംപിനെതിരെ മോശമായി സംസാരിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്നായിരുന്നു വാന്‍സിന്റെ താക്കീത്.

യുക്രൈന്റെ ധാതു സമ്പത്തില്‍ കണ്ണുവെച്ച് ട്രംപ് നടക്കില്ലെന്ന് സെലന്‍സ്‌കി




അമേരിക്ക യുക്രൈന് നല്‍കിയ സാമ്പത്തിക സഹായം തിരികെ ലഭിക്കണമെന്ന നിലപാടിലുമാണ് ട്രംപ്. യുക്രൈന്റെ ധാതുസമ്പത്തില്‍ പകുതി തങ്ങള്‍ക്ക് ലഭിക്കണമെന്ന ആവശ്യവും ട്രംപ് ശക്തമാക്കിയിരിക്കുകയാണ്. ലോകത്താകെയുള്ള ധാതു സമ്പത്തില്‍ അഞ്ച് ശതമാനവും യുക്രൈന്റെ വകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അമേരിക്ക നല്‍കിയ സാനിക സഹായത്തിന് പകരമായി യുക്രൈന്‍ 500 ബില്യണ്‍ ഡോളറിന്റെ ധാതുസമ്പത്ത് തിരികെ നല്‍കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യം സെലന്‍സ്‌കി തള്ളിക്കളയുകയായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ബ്രി്ട്ടീഷ് പ്രധാനമന്ത്രി കീര്‍സ്ററാമറും അടുത്തയാഴ്ച അമേരിക്കയില്‍ എത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.