- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹസന്‍ നസറുള്ളയുടെ ജീവനെടുത്തത് ആ ഹസ്തദാനം! മൊസാദ് നിയോഗിച്ച ചാരന് ഷേക്ക് ഹാന്‍ഡ് കൊടുത്തതോടെ രാസവസ്തു വഴി ട്രാക്കിംഗിന് സാധിച്ചു; ഒളിത്താവളം കണ്ടെത്തിയതോടെ ബങ്കര്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചു ആക്രമണം; നറസറുള്ള വധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഹസന്‍ നസറുള്ളയുടെ ജീവനെടുത്തത് ആ ഹസ്തദാനം!
ബെയ്‌റൂത്ത്: കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27നാണ് ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസറുള്ള കൊല്ലപ്പെട്ടത്. ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് നസറുള്ള കൊല്ലപ്പെട്ടത്. ഇപ്പോള്‍ ഇയാളെ വധിച്ചതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് ഹിസ്ബുള്ളയുടെ തന്നെ ഒരു മുതിര്‍ന്ന നേതാവ്. അന്ന് നസറുള്ളക്കൊപ്പം 20 ഹിസ്ബുള്ള കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ 32 വര്‍ഷമായി ഹിസ്ബുള്ള ഭീകരസംഘടനയെ നയിച്ചിരുന്ന നസറുള്ളയെ ഭൂമിക്കടിയിലെ അവരുടെ താവളത്തിനുള്ളിലാണ് ഇസ്രയേല്‍ വക വരുത്തിയത്. ഇതിേനെ തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം ലബനനിലേക്ക് കടന്നു കയറി ശക്തമായ ആക്രമണമാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 27 ന്ാണ് ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തലിനായി ധാരണ ഉണ്ടാകുന്നത് വരെ ഈ ആക്രമണം തുടര്‍ന്നിരുന്നു.
ഹിസ്ബുള്ളയുടെ മുതിര്‍ന്ന സുരക്ഷാ നേതാവായ വഫീഖ് സഫയാണ് ഹസന്‍ നസറുള്ള കൊല്ലപ്പെട്ടതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബെയ്റൂട്ടിലെ ഭൂമിക്കടിയിലുള്ള സുരക്ഷാ താവളത്തിലിരുന്ന് കൊണ്ടാണ് നസറുള്ള ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ അനുസരിച്ച് ഹിസ്ബുള്ള ഭീകരര്‍ അവരുടെ എല്ലാ വിധ ആയുധ സന്നാഹങ്ങളും അറുപത് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണം. കഴിഞ്ഞ ദിവസം ഒരു സൗദി അറേബ്യന്‍ ചാനല്‍ പുറത്തു വിട്ട വാര്‍ത്ത അനുസരിച്ച് ഒരു കെമിക്കല്‍ ഉപയോഗിച്ചാണ് നസറുള്ളയെ വധിച്ചതെന്നാണ്.
ഇതിനായി ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ഒരാളിനെ നിയോഗിച്ചിരുന്നതായും ഇയാള്‍ ഹസ്തദാനത്തിലൂടെ നസറുള്ളയുടെ ശരീരത്തില്‍ ഇത് കടത്തിവിട്ടതായിട്ടുമാണ് റിപ്പോര്‍ട്ട് പറയുന്നത്. മൊസാദിന്റെ ഏജന്റ് ഇറാന്‍ പൗരനായിരിക്കാമെന്നാണ് സംശയമെന്നും
സൂചനയുണ്ട്. നസറുള്ളയുടെ കൈയ്യില്‍ പുരട്ടിയ രാസവസ്തുവിനെ സെന്‍സറോ അല്ലെങ്കില്‍ വളരെ താണു പറക്കുന്ന ഡ്രോണോ ഉപയോഗിച്ച് മനസിലാക്കി ട്രാക്ക് ചെയ്താണ് നസറുള്ളയുടെ ഒളിത്താവളം കണ്ടു പിടിച്ചതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഇസ്രയേല്‍ ലബനനില്‍ എങ്ങും വളരെ ശക്തി കൂടിയ ക്യാമറകളും സെന്‍സറും ഉള്ള ഡ്രോണുകള്‍ നിയോഗിച്ചിരുന്നു. അങ്ങനെ വളരെ പെട്ടെന്ന് തന്നെ ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നസറുള്ളയെ കണ്ടെത്താനും വക വരുത്താനും കഴിഞ്ഞു. ഹിസ്ബുള്ള തലവനെ കുറിച്ചുള്ള വിവരങ്ങളും ഇയാള്‍ ഭൂമിക്കടിയിലെ രഹസ്യതാവളത്തില്‍ ഉണ്ടെന്ന കാര്യവും ഒരു ഇറാന്‍കാരനായ ഇസ്രയേല്‍ ചാരനാണ് ചാര്‍ത്തിക്കൊടുത്തതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.
ഇയാള്‍ നസറുള്ളയുടെ വിശ്വസ്തനായിരുന്നു എന്നും പറയപ്പെടുന്നു. വന്‍ പ്രഹരശേഷിയുള്ള ബങ്കര്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ ഹസന്‍ നസറുള്ളയേയും അനുചരന്‍മാരയേും കൊന്നത്. അമേരിക്കന്‍ നിര്‍മ്മിതമായ ഇത്തരത്തിലുള്ള ആറ് ബോംബുകളാണ് ഭൂമിക്കടിയിലുള്ള ഹിസ്ബുള്ള താവളം ആക്രമിച്ച് തകര്‍ക്കാനായി ഉപയോഗിച്ചത്. നസറുള്ളക്ക് ഒപ്പം ഇരുപതോളം ഹിസ്ബുള്ളയുടെ പ്രമുഖ നേതാക്കളും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.