- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയവരില്‍ ഉള്‍പ്പെട്ട ആളുടെ മൃതദേഹം കണ്ടെടുത്തു; തെക്കന്‍ ഗാസാ മുനമ്പിലെ തുരങ്കത്തില്‍ കണ്ട മൃതദേഹം യൂസഫ് സിയാദിന്റേതെന്ന് സ്ഥിരീകരണം; ഹമാസ് തട്ടിക്കൊണ്ടു പോയവരില്‍ 94 പേരാണ് ജീവിച്ചിരിപ്പുണ്ടെന്ന് നിഗമനം
ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയവരില്‍ ഉള്‍പ്പെട്ട ആളുടെ മൃതദേഹം കണ്ടെടുത്തു
ഗാസ: ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയവരില്‍ ഉള്‍പ്പെട്ട യൂസഫ് സിയാദ് എന്ന 53 കാരന്റെ മൃതദേഹം കണ്ടെടുത്തു. തെക്കന്‍ ഗാസാ മുനമ്പിലെ ഹമാസ് തീവ്രവാദികളുടെ ഒരു തുരങ്കത്തിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇസ്രയേല്‍ സൈനിക വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിയാദിന്റെ ഇരുപത്തിരണ്ടുകാരനായ മകന്‍ ഹംസാ സിയാദിന്റെ മൃതദേഹവും കണ്ടെടുത്തു എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നാണ് ബന്ധുക്കള്‍ പറയുന്നതെങ്കിലും അക്കാര്യം സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
2023 ഒക്ടോബര്‍ ഏഴിന് യൂസഫ് സിയാദിനേയും മക്കളായ ഹംസ, ബിലാല്‍, അയിഷ എന്നിവരേയും ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. ഗാസാ അതിര്‍ത്തിക്ക് സമീപമുള്ള ജോലി സ്ഥലത്ത് നിന്നാണ് ഇവരെ ഭീകരര്‍ പിടിച്ചുകൊണ്ട് പോയത്. 50 ദിവസം തടവില്‍ കഴിഞ്ഞതിന് ശേഷം 2023 നവംബര്‍ മുപ്പതിന് ബിലാലിനേയും അയിഷയേയും ഹമാസ് വിട്ടയച്ചിരുന്നു. അതേ സമയം യൂസഫും ഹംസയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് എല്ലാവരും കരുതിയിരുന്നത്. യൂസഫിന്റെ മൃതദേഹം തിരിച്ചറിയുന്നതിനായി ഇസ്രയേലിലേക്ക് കൊണ്ട് പോയിരിക്കുകയാണ്.
യൂസഫിന്റെ വീട്ടുകാരേയും ഇസ്രയേല്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചിരുന്നു. യൂസഫിന്റെ മകന്‍ ഹംസയും കൊല്ലപ്പെട്ടിരിക്കാം എന്നാണ് സൈന്യം കരുതുന്നത്. തുരങ്കത്തിനുളളില്‍ നിന്ന് യൂസഫിന്റെ മൃതദേഹത്തിനൊപ്പം രണ്ട് ഹമാ,് തീവ്രവാദികളുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. യൂസഫ് രക്ഷപ്പെടാതിരിക്കാന്‍ കാവല്‍ നിന്നവരാണ് ഈ തീവ്രവാദികളാണ് ഇവരെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ആറ് ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത അതേ സ്ഥലത്തല്ല യൂസഫിന്റെ മൃതദേഹം കണ്ടെടുത്തതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. രഹസ്യമായി ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തുരങ്കത്തില്‍ ഇസ്രയേല്‍ സൈന്യം പരിശോധന നടത്തിയത്.
യൂസഫ് സിയാദിന്‍ മരിച്ചിട്ട് ഏറെ നാളുകളായി എന്നാണ് സൂചന. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കിയത് യൂസഫിന്റെ മൃതദേഹത്തിനൊപ്പം മകന്‍ ഹംസയുടെ മൃതദേഹവും കണ്ടെടുത്തു എന്നാണ്. എന്നാല്‍ ഇസ്രയേല്‍േ സൈന്യം ഇക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ യൂസഫിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചിട്ടുണ്ട്.
യൂസഫിന്റെ മക്കളായ ബിലാലിനേയും അയിഷയേയും രക്ഷിച്ചത് പോലെ യൂസഫിനെയും മകന്‍ ഹംസയേയും രക്ഷിക്കാന്‍ കഴിയുമെന്നാണ് കരുതിയിരുന്നതെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്. യൂസഫിന് രണ്ട് ഭാര്യമാരിലായി 19 മക്കളാണുള്ളത്. മൂത്ത മകനായ ഹംസയും
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. തങ്ങള്‍ അറബ് വംശജരാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് യൂസഫിന്റെ മകനായ ബിലാല്‍ മോചിപ്പിക്കപ്പെട്ട സമയത്ത് വെളിപ്പെടുത്തിയത്.
കുടുംബത്തിലെ നാല് പേരേയും ഒരുമിച്ച് ഭീകരര്‍ പാര്‍പ്പിച്ചിരുന്നത്. ഹമാസ് തട്ടിക്കൊണ്ട് പോയ 251 ബന്ദികളില്‍ 94 പേരാണ് ജീവിച്ചിരിപ്പുള്ളതെന്നാണ് കരുതപ്പെടുന്നത്. ഇവരില്‍ 34 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. 2023 നവംബറില്‍ നിലവില്‍ വന്ന താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രകാരം 105 ബന്ദികളെ വിട്ടയച്ചിരുന്നു. നാല് പേരെ ഇതിന് മുമ്പും മോചിപ്പിച്ചിരുന്നു. എട്ട് ബന്ദികളെ ഇസ്രയേല്‍ സൈന്യം മോചിപ്പിക്കുകയും ചെയ്്തിരുന്നു.