- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറിയയുടെ 80 ശതമാനം സൈനിക സംവിധാനങ്ങളും വ്യോമാക്രമണത്തില്‍ തകര്‍ത്തെന്ന് ഇസ്രയേല്‍; ആയുധ സംഭരണ കേന്ദ്രങ്ങളും പടക്കപ്പലുകളുമെല്ലാം നശിപ്പിച്ചു; സിറിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഇസ്രായേല്‍ എത്രയും വേഗം നിര്‍ത്തണമെന്ന് യുഎന്‍
സിറിയയുടെ 80 ശതമാനം സൈനിക സംവിധാനങ്ങളും വ്യോമാക്രമണത്തില്‍ തകര്‍ത്തെന്ന് ഇസ്രയേല്‍
വാഷിങ്ടണ്‍:വിമതര്‍ ഭരണം പിടിച്ച സിറിയയുടെ സൈനിക ശക്തി ഇല്ലാതാക്കാനുള്ള തീവ്രശ്രമാണ് ഇസ്രായേല്‍ നടത്തിയത്. ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളും ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു. വിമതരിലേക്ക് ആയുധങ്ങള്‍ എത്തുന്നത് തടയാന്‍ വേണ്ടിയാണ് ഈ ആക്രമണം നടത്തിയത്.
വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 70 മുതല്‍ 80 ശതമാനം വരെ സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ബാഷര്‍ അല്‍-അസദിന്റെ 24 വര്‍ഷത്തെ ഭരണം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സിറിയയ്ക്കെതിരെ ആക്രമണം ആരംഭിച്ചത്. വലിയ ആക്രമണമമാണ് ഇസ്രായേല്‍ സിറിയയില്‍ നടത്തിയത്.
അതേസമയം സിറിയയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ കടുത്ത ആശങ്കയുണ്ടെന്ന് യു.എന്‍ മേധാവി അന്റോണി ഗുട്ടറസ്. സിറിയക്ക് നേരെ എല്ലാ രീതിയില്‍ നടക്കുന്ന ആക്രമണങ്ങളും നിര്‍ത്തണമെന്ന് അന്റോണിയോ ഗുട്ടറസിന് വേണ്ടി വക്താവ് ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കുള്ളില്‍ തന്നെ 1.1 മില്യണ്‍ ആളുകള്‍ക്ക് സിറിയയില്‍ പലായനം ചെയ്യേണ്ടി വന്നുവെന്നും യു.എന്‍ വ്യക്തമാക്കി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ പലായനം ചെയ്യേണ്ടി വന്നതെന്നും യു.എന്‍ വ്യക്തമാക്കി. യു.എന്നിന്റെ കണക്കുകള്‍ പ്രകാരം അലപ്പോയില്‍ നിന്ന 6,40,000 പേര്‍ക്കും ഇഡിലിബില്‍ നിന്നും 3,34,000 പേര്‍ക്കും ഹാമയില്‍ നിന്നും 1,36,000 പേര്‍ക്കും പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് യു.എന്നിന്റെ കണക്കുകള്‍.
അതേസമയം, ഇസ്രായേലിന്റെ സിറിയ ആക്രമണത്തെ പിന്തുണച്ച് യു.എസ് രംഗത്തെത്തി. ഭീഷണികള്‍ ഇല്ലാതാക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് യു.എസ് സുരക്ഷാഉപദേഷ്ടാവ് ജാക്ക് സള്ളിവന്‍ പറഞ്ഞു. സിറിയന്‍ പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രായേല്‍ തള്ളി.
നിലവില്‍ സിറിയന്‍ പ്രദേശത്ത് 18 കിലോമീറ്റര്‍ ഉള്ളിലേക്ക് വരാന്‍ ഇസ്രായേല്‍ സൈന്യം എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ ജസീറയാണ് ഇതുംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ സിറിയയില്‍ അധികാര കൈമാറ്റം പൂര്‍ത്തിയാകുന്നതു വരെ ഭരണഘടനയും പാര്‍ലമെന്റും സസ്‌പെന്‍ഡ് ചെയ്തതായി ഇടക്കാല സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഭരണഘടനയില്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവരാന്‍ നീതിന്യായ, മനുഷ്യാവകാശ സമിതികള്‍ രൂപവത്കരിക്കുമെന്നും സര്‍ക്കാര്‍ വക്താവ് ഉബൈദ് അര്‍നൗത് പറഞ്ഞു. അധികാരക്കൈമാറ്റത്തിനായി സമാന്തര സര്‍ക്കാറിന്റെ മന്ത്രിമാരുടെയും അസദ് ഭരണകൂടത്തിലെ മന്ത്രിമാരുടെയും യോഗം നടത്തും. മൂന്നു മാസംകൊണ്ട് അധികാരക്കൈമാറ്റം പൂര്‍ത്തിയാക്കും. രാജ്യത്തിന്റെ മതപരവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യവും വൈവിധ്യവും നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയുടെ തന്ത്രപ്രധാനമായ സൈനിക സംവിധാനങ്ങളില്‍ ഭൂരിഭാഗവും തങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) അവകാശപ്പെട്ടിരുന്നു. ഭീകരരുടെ കൈവശമെത്താതിരിക്കാനാണ് ഇവ തകര്‍ത്തതെന്നും ഐ.ഡി.എഫ്. കൂട്ടിച്ചേര്‍ത്തു. രണ്ട് നാവിക കേന്ദ്രങ്ങളിലായി 15 നാവികസേനാ കപ്പലുകള്‍, വിമാന വേധ മിസൈലുകള്‍, ആയുധനിര്‍മ്മാണ കേന്ദ്രങ്ങള്‍, കടലില്‍ നിന്ന് തൊടുക്കാവുന്ന മിസൈലുകള്‍ ഉള്‍പ്പെടെ നിരവധി മിസൈലുകള്‍ എന്നിവയെല്ലാം തകര്‍ത്തതായി ഐ.ഡി.എഫ്. അവകാശപ്പെട്ടു.
ബാഷര്‍ അല്‍-അസദിന്റെ ഭരണം വീണ ദിവസം പശ്ചിമേഷ്യയ്ക്ക് ചരിത്രദിനമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ നേതൃത്വം നല്‍കുന്ന 'ചെകുത്താന്റെ അച്ചുതണ്ടി'ന്റെ പ്രധാന കണ്ണിയുടെ പതനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.Israel hits Syria with over 350 airstrikes; claims Syrian navy 'destroyed' - The Hindu