- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയത്തൊള്ള അലി ഖമേനിയെ കൊല്ലാനുള്ള ഇസ്രയേലിന്റെ നീക്കം അമേരിക്ക വീറ്റോ ചെയ്തത് വന്‍സമ്മര്‍ദ്ദത്തിന് ഒടുവില്‍; പുറത്ത് എതിര്‍ത്തപ്പോഴും ഇറാനെ തകര്‍ക്കാനുള്ള നീക്കം അമേരിക്ക അറിഞ്ഞു തന്നെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്: മൂന്നാം ലോക മഹായുദ്ധം ഭയന്ന് ലോക രാജ്യങ്ങള്‍
മൂന്നാം ലോക മഹായുദ്ധം ഭയന്ന് ലോക രാജ്യങ്ങള്‍
വാഷിങ്ടണ്‍: ഇറാനിലെ പ്രമുഖരായ സൈനിക മേധാവികളേയും ആണവ വിദഗ്ധന്‍മാരേയും വധിച്ചപ്പോള്‍ പലരും കരുതിയത് അവരുടെ അടുത്ത ലക്ഷ്യം ഇറാനിലെ പരമോന്നത നേതാവായ അയത്തൊളള അലി ഖമേനി ആയിരിക്കുമെന്നാണ്. ഇസ്രയേല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നതാണ് എന്നും അമേരിക്കയുടെ എതിര്‍പ്പ് കാരണമാണ് ഈ തീരുമാനം നടക്കാതെ പോയതെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.
വന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അമേരിക്ക ഈ നിലപാട് സ്വീകരിക്കേണ്ട വന്നതെന്നാണ് സൂചന. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഈ നീക്കത്തെ അനുകൂലിച്ചു എങ്കിലും വലിയൊരു വിഭാഗം ഈ നീക്കത്തെ എതിര്‍ക്കുകയായിരുന്നു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളില്‍ അമേരിക്ക വെറുതേ തലയിടേണ്ട കാര്യമില്ല എന്നായിരുന്നു അവരുടെ വാദം. അതിനിടെ കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഇക്കാര്യത്തില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
ഇറാനെ ആക്രമിക്കുന്നതിന്ന തൊട്ടു മുമ്പ് താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് നെതന്യാഹു വെളിപ്പെടുത്തിയത്. ഇറാനെ ആക്രമിക്കാന്‍ പോകുകയാണെന്ന് വ്യക്തമായ ധാരണ ഉണ്ടായിരുന്നിട്ടും ട്രംപ് പരസ്യമായി യുദ്ധം ചെയ്യരുതെന്ന് ആവശ്യപ്പെട്ടത് തന്ത്രത്തിന്റെ ഭാഗമല്ലേ എന്നും ഇക്കാര്യത്തില്‍ അമേരിക്കയുമായി കൃത്യമായ ഏകോപനം നടന്നിരുന്നില്ലേ എന്ന അവതാരകന്റ ചോദ്യത്തിന് പൂര്‍ണമായ ഏകോപനം ഉണ്ടായിരുന്നു എന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. എന്നാല്‍ അമേരിക്കക്ക്് അവരുടേതായ താല്‍പ്പര്യങ്ങള്‍ ഉളളതായും അതിന് അനുയോജ്യമായിട്ടുള്ള തീരുമാനങ്ങള്‍ ആയിരിക്കും അവര്‍ സ്വീകരിക്കുക എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി മറുപടി നല്‍കിയത്.
ഇസ്രയേലും അമേരിക്കയും തമ്മില്‍ പരസ്പര ബഹുമാനത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ബന്ധമാണ് ഉള്ളതെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ട്രംപിനെതിരെ നടന്ന വധശ്രമങ്ങള്‍ ഇറാന്റെ പിന്തുണയോടെയുള്ളതാണെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നതായും നെതന്യാഹു വെളിപ്പെടുത്തി. ട്രംപിനെ ഇറാന്‍ ഒന്നാം നമ്പര്‍ ശത്രുവായിട്ടാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനിടെ രണ്ട് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍മാരാണ് ഖമേനിയെ വധിക്കാനുള്ള ഇസ്രയേല്‍ നീക്കം അമേരിക്ക വീറ്റോ ചെയ്ത കാര്യം വെളിപ്പെടുത്തിയത്. ഇറാനിലെ ഭരണകൂടത്തെ തന്നെ തകര്‍ത്തെറിയാന്‍ ഇസ്രയേല്‍ നീക്കം നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ വിവരം പുറത്തു വരുന്നത്.
ഇറാന്‍ സൈന്യം ഒരു അമേരിക്കക്കാരനെ പോലും വധിച്ചിട്ടില്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇക്കാര്യത്തില്‍ പരസ്യ നിലപാട് സ്വീകരിക്കാതിരിക്കുന്നത്. എന്നാല്‍ ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തില്‍ ട്രംപിന്റെ ക്യാമ്പില്‍ തന്നെ അഭിപ്രായ ഭിന്നതകള്‍ ഉയരുന്നതായിട്ടാണ് സൂചന. അമേരിക്കന്‍ സൈനിയ്ത്തിലെ ത്ന്നെ ചില ഉന്നതര്‍ അമേരിക്ക യുദ്ധത്തില്‍ പങ്കെടുക്കണം എന്ന നിലപാടുകാരാണ്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്സിഡന്റ് സ്ഥാനത്തേക്കുള്ള മല്‍സരത്തിന്റെ പ്രചാരണ വേളയില്‍ താന്‍ പ്രസിഡന്റായാല്‍ റഷ്യ-യുക്രൈന്‍ യുദ്ധവും പശ്ചിമേഷ്യ യിലെ സംഘര്‍ഷവും ഒത്തു തീര്‍പ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റായി ചുമതലയേറ്റ് ആറ് മാസം പിന്നിടുമ്പോഴും അതിന് സാധിച്ചിട്ടില്ല എന്ന കാര്യം ട്രംപിനെ വലിയ തോതില്‍ അലോസരപ്പെടുത്തുണ്ട് എന്ന കാര്യം വാസ്തവമാണ്.