ഗാസ: ഇസ്രായേല്‍ ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ പതുങ്ങുന്നത് ഇറാനിലെ ഇസ്‌ളാമിക ഭരണകൂടത്തെ വീഴ്ത്താന്‍ എന്നാണ് റിപ്പോര്‍ട്ട്. വ്യോമാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇസ്രായേല്‍ സൂചന നല്‍കിയിരുന്നു. ഹമാസിനെ പൂര്‍ണമായി വകവരുത്തുക. തുടര്‍ന്ന് ഇറാന്റെ മണ്ണിലേക്ക് ബോംബ് ഇടുക. ഇതാണ് നെതന്യാഹു ലക്ഷ്യം വെക്കുന്നത്. ഇറാനില്‍ ജനതയെ തെരുവിലറക്കി ഭരണകൂടത്തെ അട്ടിമറിക്കുക് എന്നതാണ് ലക്ഷ്യം.

ഇറാനിയന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന, ഇറാന്റെ നിലവിലെ ഭരണത്തിനെതിരായ അദ്ദേഹത്തിന്റെ നിലപാടിനെയാണ് വ്യക്തമാക്കുന്നത്. ഇറാനിലെ ജനങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ഇറാന്‍ സ്വതന്ത്രമാക്കും. ഗവണ്‍മെന്റിനെ മറികടന്ന് ഇറാനിയന്‍ ജനതയുമായി നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ഈ മേഖലയില്‍ ഇറാന്റെ സ്വാധീനത്തെ പ്രതിരോധിക്കുക എന്ന ഇസ്രായേലിന്റെ തന്ത്രപരമായ ലക്ഷ്യവുമായി അദ്ദേഹത്തിന്റെ പ്രസ്ഥാവന കൂട്ടിവായിക്കാവുന്നതാണ്.

ഇറാന്റെ ഇസ്ലാമിക് ഭരണകൂടത്തിന്റെ രണ്ട് തൂണുകള്‍ ഇറാനിയന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്, ബാസിജ് അര്‍ദ്ധസൈനിക സേന എന്നിവയെ വ്യേമാക്രമണത്താല്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പ്രതികാരമായി സര്‍പ്രൈസ് ആക്രമണമാണ് ഇസ്രായേല്‍ ലക്ഷ്യം വക്കുന്നത്. തങ്ങളെ ബാധിച്ചത് എന്താണെന്ന് അറിയില്ല. നമ്മെ ആക്രമിക്കുന്നവര്‍ വേദനിക്കും, വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. എന്നാല്‍ ഒരു റൗണ്ട് മിസൈല്‍ കൊണ്ട് ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ സാധ്യതയില്ലെങ്കിലും ആക്രമണത്തിന്റെ ശക്തി വര്‍ധിക്കുമെന്ന് പാശ്ചാത്യര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേമസയം, ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ കൊലപാതകത്തിന് ശേഷം ചെറുത്ത് നില്‍പ്പ് ശക്തമാക്കുമെന്ന് ഇസ്രായേലിന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സിന്‍വാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ യുദ്ധം അവസാനിക്കുമെന്ന് കരുതിയെങ്കിലും ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരുന്നത് വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പറഞ്ഞു.

തെക്കന്‍ ഗാസയില്‍ നടന്ന വെടിവെപ്പിലാണ് തങ്ങളുടെ പ്രധാന ശത്രുവായ സിന്‍വാര്‍ കൊല്ലപ്പെടുന്നത് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ചാരുകസേരയില്‍ ഇരിക്കുന്നതും പൊടിയില്‍ മൂടിയതുമായാണ് സിന്‍വാറിനെ കണ്ടെത്തിയത്. ഇതിന്റെ ഡ്രോണ്‍ വീഡിയോയും സൈന്യം പുറത്ത് വിട്ടിരുന്നു.