കുവൈറ്റ്: ഗൾഫ് മേഖലയെ നടുക്കി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിന്റെ സുപ്രധാന മേഖലകൾ ലക്ഷ്യമാക്കി ഡ്രോണുകൾ എത്തിയത്. ആക്രമണത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന റഡാർ സംവിധാനത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. എന്നാൽ, ഭാഗ്യവശാൽ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.

കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് അബ്ദുല്ല അൽ-രാജ്ഹി നൽകുന്ന വിവരങ്ങൾ പ്രകാരം, ഒന്നിലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് വിമാനത്താവളത്തെ ലക്ഷ്യം വെച്ചത്. വിമാനങ്ങളുടെ പോക്കുവരവ് നിയന്ത്രിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന റഡാർ സ്റ്റേഷന് നേരെയാണ് ഡ്രോണുകൾ പതിച്ചത്. വലിയ സ്ഫോടന ശബ്ദം കേട്ടതോടെ വിമാനത്താവള പരിസരത്ത് പരിഭ്രാന്തി പരന്നു. റഡാർ സംവിധാനത്തിന് തകരാർ സംഭവിച്ചതോടെ വിമാന ഗതാഗതം താൽക്കാലികമായി തടസ്സപ്പെടുകയും ചെയ്തു.

ആക്രമണം നടന്ന ഉടൻ തന്നെ കുവൈത്ത് സുരക്ഷാ സേനയും അടിയന്തര വിഭാഗങ്ങളും സ്ഥലത്തെത്തി. വിമാനത്താവളത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുകയും ബാക്കിയുള്ള ഡ്രോണുകളെ തകർക്കാനോ വഴിതിരിച്ചുവിടാനോ ഉള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. റഡാർ സംവിധാനത്തിനുണ്ടായ തകരാർ പരിഹരിച്ച് വിമാന ഗതാഗതം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് സാങ്കേതിക വിദഗ്ധർ.

അതേസമയം ഇറാന്‍റെ ആക്രമണത്തിൽ അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് അഞ്ച് ഇന്ത്യൻ പ്രവാസികൾക്ക് പരിക്കേറ്റു. ഒമാനിലെ സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ആണവ നിലയങ്ങളും സ്റഅരീൽ പ്ലാന്റുകളും ആക്രമിച്ചതിന് ഇസ്രയേലിലേക്കും ഗൾഫ് മേഖലയിലേക്കും ഇറാന്റെ കനത്ത ആക്രമണൺ തുടരുകയാണ്.

യു.എ.ഇയിലെ ഏറ്റഴും പ്രധാന വ്യാപാര - ലോജിസ്റ്റിക്സ് - വ്യവാസായ ഹബ്ബായ കെസാദിന് സമീപമാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. ഇവരുടെ പരിക്ക് നേരിയതും ഗുരുതരമല്ലാത്തതുമാണ്. ഗൾഫിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരുകയാണ് ഇറാൻ, ഒമാനിലെ സലാല തുറമുഖത്തിന് നേരെ പാഞ്ഞെത്തിയത് രണ്ട് ഡ്രോണുകൾ. ക്രെയിൻ സംവിധാനത്തിന് സമീപം സ്ഫോടനമുണ്ടായി. ഒരാൾക്ക് പരിക്കേറ്റു.

സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും ഒരു എഫ് 16 യുദ്ധവിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നതായും ഇറാൻ അവകാശപ്പെട്ടു. ഊർജ കേന്ദ്രങ്ങൾ ആഖ്രമിക്കില്ലെന്ന ഉറപ്പിനിടയിൽ ഇന്നലെ രാത്രിയിൽ 3 ആണവ നിലയങ്ങളും സ്റിറീൽ പ്ലാന്റുകളും ആഖ്രമിച്ചതാണ് ഇറാനെ പ്രകോപിപ്പിച്ചത്. ബുഷഹർ ആണവ നിലയം മൂന്ന് തവണയാണ് ആക്രമിക്കപ്പെട്ടത്. ആണവ വികിരണം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.