- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച്ഐവിയും പകര്‍ച്ചവ്യാധികളും ബാധിച്ച സൈനികരെയും റഷ്യ യുക്രൈന്റെ യുദ്ധമുഖത്തേക്ക് അയക്കുന്നു; യുക്രൈന് സൈനികര്‍ കരുതിയിരിക്കണം എന്ന് മുന്നറിയിപ്പ്; യുക്രൈന് യുദ്ധം കൊടുമ്പിരി കൊള്ളവേ പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
എച്ച്ഐവിയും പകര്‍ച്ചവ്യാധികളും ബാധിച്ച സൈനികരെയും റഷ്യ യുക്രൈന്റെ യുദ്ധമുഖത്തേക്ക് അയക്കുന്നു
കീവ്: യുക്രൈനുമായുള്ള യുദ്ധം എങ്ങനെയും വിജയിക്കണമെന്ന നിലപാടിന്റെ ഭാഗമായി എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവ ബാധിച്ച സൈനികരെ റഷ്യ യുദ്ധമുഖത്തേക്ക് അയയ്ക്കുന്നതായി റിപ്പോര്‍ട്ട്. സൈനിക വിശകലന വിദഗ്ധരാണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കിഴക്കന്‍ യുക്രെയ്നിലെ ഒരു പട്ടണവും റഷ്യന്‍ സൈന്യത്തിന്റെ ശക്തമായ ആക്രമണത്തിന് വിധേയമായ പോക്രോവ്‌സ്‌കിന് ചുറ്റും ആരോഗ്യസ്ഥിതി സൂചിപ്പിക്കാന്‍ ചുവന്ന ആംബാന്‍ഡ് ധരിച്ച സൈനികരെ കണ്ടെത്തിയിട്ടുണ്ട്.
പുടിന്റെ സൈനികരുടെ ആരോഗ്യം വഷളാകുന്നതിന്റെ തെളിവാണ് ഇത്തരം ആംബാന്‍ഡ് കാണുന്നതെന്നാണ് വിദഗ്ദ്ധര്‍ കരുതുന്നത്. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്, ക്ഷയരോഗ കേസുകളുടെ എണ്ണവും കുതിച്ചുയരുന്നതായി പറയപ്പെടുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ അവസ്ഥകളെല്ലാം അവിശ്വസനീയമായ അപകടസാധ്യത സൃഷ്ടിച്ചേക്കാം എന്നാണ് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്.
റഷ്യയുടെ സ്വന്തം സൈനികര്‍ക്ക് മാത്രമല്ല യുക്രേനിയന്‍ സൈനികര്‍ക്കും ഇത് ദോഷകരമായി മാറും എന്നാണ് പറയപ്പെടുന്നത്. കരളില്‍ വീക്കം ഉണ്ടാക്കുന്നതും മാരകമായേക്കാവുന്നതുമായ ഹെപ്പറ്റൈറ്റിസ്, രോഗബാധിതരായ വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെ അതായത് മുറിവുകളിലൂടെയോ മരിച്ച വ്യക്തിയുടെ ശരീരത്തിലോ ആയുധങ്ങളിലോ സ്പര്‍ശിക്കുന്നതിലൂടെയോ മറ്റൊരാള്‍ക്ക് പകരാം.
എച്ച്.ഐ.വിയും സമാനമായ രീതിയില്‍ പകരാം. ഒരാള്‍ മരിച്ചതിനുശേഷം മണിക്കൂറുകളോളം രക്തത്തിലും ശരീരസ്രവങ്ങളിലും വൈറസ് നിലനില്‍ക്കും എന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കാര്‍ണഗീ സെന്റര്‍ ജൂലൈയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് റഷ്യന്‍ സൈനികര്‍ക്കിടയില്‍ എച്ച്ഐവി നിരക്കുകളില്‍ വന്‍ സ്ഫോടനം' ഉണ്ടായതായി ചൂണ്ടിക്കാട്ടുന്നു.
2023 അവസാനത്തോടെ സൈനിക ഉദ്യോഗസ്ഥരില്‍ യുദ്ധത്തിന്റെ തുടക്കത്തേക്കാള്‍ 20 മടങ്ങ് കൂടുതല്‍ കേസുകള്‍ കണ്ടെത്തിയതായി വിദഗ്ധര്‍ വെളിപ്പെടുത്തി. സൈനിക ആശുപപത്രികളില്‍ ഒരേ സിറിഞ്ചിന്റെ പുനരുപയോഗവും എച്ച്.ഐ.വി പടരാന്‍ കാരണമാകുന്നുണ്ട്. കിഴക്കന്‍ അതിര്‍ത്തിയിലുള്ള ചാസിവ് യാര്‍, കോസ്റ്റിയാന്റിനിവ്ക എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഔട്ട്‌പോസ്റ്റുകളിലേക്ക് വിതരണം ചെയ്യുന്നതിന് ഉക്രെയ്‌നിന്റെ സൈന്യം പട്ടണത്തിനടുത്തുള്ള ഒരു പ്രധാന റോഡിനെയാണ് ആശ്രയിക്കുന്നത്.
അതേസമയം ഉരുക്ക് വ്യവസായത്തിനായി കോക്കിംഗ് കല്‍ക്കരി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏക പ്ലാന്റും പോക്രോവ്‌സ്‌കിലാണ്. നേരത്തേ പുട്ടിന്‍ നിരന്തരമായി നുണ പറയുന്ന വ്യ്ക്തിയാണെന്ന് ബ്രിട്ടീഷ് രഹസ്യാനേഷണ സംഘ തലവന്‍ ആരോപിച്ചിരുന്നു.