ദമാസ്‌ക്കസ്: അസദ് ഭരണത്തിനെതിരേ പതിമ്മൂന്ന് കൊല്ലം മുമ്പാരംഭിച്ച പ്രതിഷേധത്തിന് ഇപ്പോള്‍ ശുഭകരമായ സമാപ്തി ആയി എന്ന് പറയാം. പറയാം. രണ്ട് പതിറ്റാണ്ടിലേറെയായി ഏകാധിപത്യഭരണം തുടര്‍ന്നുവന്നിരുന്ന പ്രസിഡന്റ് ബഷര്‍ അല്‍ അസദ് കൊട്ടാരവും ഭരണവും ഉപേക്ഷിച്ച് രാജ്യം വിട്ടതിന് പിന്നാലെ രാജ്യമെങ്ങും ആSyrians around the world celebrate the fall of Bashar al-Assadഘോഷപ്രകടനങ്ങള്‍ നടക്കുകയാണ്. അതേ സമയം ഏകാധിപത്യ ഭരണം അവസാനിച്ചതോടെ ലബനന്‍ അതിര്‍ത്തിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് സിറിയയിലേക്ക് മടങ്ങാന്‍ കാത്തുനില്‍ക്കുന്നത്.

ഏകാധിപതിയായിരുന്ന അസദ് നാടുവിട്ടതോടെ കൂട്ടത്തോടെ തിരിച്ചെത്തുന്നതിനായിട്ടാണ് ഇവര്‍ കിടക്കകളും ബാഗുകളുമായി അതിര്‍്ത്തി കടക്കാന്‍ കാത്തുനില്‍ക്കുന്നത്. 13 വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ 60 ലക്ഷത്തോളം സിറിയന്‍ പൗരന്‍മാരാണ്

വിവിധ സ്ഥലങ്ങളിലായി ചിന്നിച്ചിതറിപ്പോയത്. നാട് വിട്ടു പോയ കുറേ പേര്‍ ഈ വര്‍ഷം മടങ്ങിയെത്തിയതായി വിവരം ലഭിച്ചതായി അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ കമ്മീഷണര്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ എട്ട് മാസം കൊണ്ട് 34000 ഓളം സിറിയന്‍ പൗരന്‍മാര്‍ രാജ്യത്ത് മടങ്ങിയെത്തി എന്നാണ് കണക്ക്.

നിവലിവെ സാഹചര്യത്തില്‍ അടുത്ത വര്‍ഷവും വന്‍തോതില്‍ സിറിയന്‍ പൗരന്‍മാര്‍ നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത. അസദ് രാജ്യം വിട്ടതോടെ സിറിയയില്‍ എമ്പാടും വന്‍ തോതിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്. കാറുകളിലും തുറന്ന വാഹനങ്ങളിലും നിരവധി പേരാണ് ആഘോഷ പരിപാടികളില്‍ ആവേശത്തോടെ പങ്കെടുക്കുന്നത്. നാടു വിട്ടു പോയവര്‍ കൂട്ടത്തോടെ മടങ്ങിയെത്താന്‍ തുടങ്ങിയതോടെ റോഡുകളില്‍ വന്‍തോതില്‍ ഗതാഗത തടസവും അനുഭവപ്പെടുന്നുണ്ട്.

അസദ് ഭരണത്തിന് അന്ത്യം കുറിച്ച വിമതര്‍ ആദ്യം ചെയ്തത് സര്‍ക്കാര്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കുകയായിരുന്നു. ദമാസ്‌കസ്, ഹമ, ആലെപ്പൊ എന്നിവടങ്ങളിലെ ജയിലുകളില്‍ വര്‍ഷങ്ങളായി തടങ്കലില്‍ കഴിയുന്നവരെല്ലാം മോചിതരായി എന്നാണ് റിപ്പോര്‍ട്ട്. ഈ ജയിലുകളില്‍ ദമാസ്‌കസിലെ സെയ്ദ്‌നയ ജയില്‍ ഏറെ കുപ്രസിദ്ധമാണ്. മനുഷ്യ അറവുശാല എന്ന അപരനാമത്തിലാണ് ദമാസ്‌കസ് ജയില്‍ അറിയപ്പെടുന്നതുതന്നെ. യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് 2021ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം സിറിയന്‍ ഭരണകൂടത്തിന്‍കീഴില്‍ ജയിലുകളില്‍ ഒരുലക്ഷത്തിലധികം പേര്‍ക്ക് ജീവഹാനിയുണ്ടായി. വധശിക്ഷയ്ക്ക് വിധേയരാകുകയോ മറ്റേതെങ്കിലും വിധത്തില്‍ മരിക്കുകയോ ചെയ്തവരുടെ കണക്കാണിത്.

ഇതില്‍ 30,000 ത്തിലധികം പേര്‍ ദമാസ്‌കസിലെ ജയിലില്‍ മാത്രം മരിച്ചു. സിറിയയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് 2006 ല്‍ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സ്ഥാപിതമായത്. മനുഷ്യവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്രസ്ഥാപനമായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് 2011 മുതല്‍ ദമാസ്‌കസിലെ ജയിലില്‍ കൊലപാതകം, പീഡനം, നിര്‍ബന്ധിത പലായനം, തെളിവുപോലും അവശേഷിപ്പിക്കാതെയുള്ള അപ്രത്യക്ഷമാകല്‍ എന്നിവയെല്ലാം നടന്നുവരുന്നുവെന്നാണ്. പൊതുജനത്തിന് നേര്‍ക്കുള്ള ഇത്തരം അതിക്രമങ്ങള്‍ ഭരണകൂടത്തിന്റെ നയമാണെന്നും കണ്ടെത്തിയിരുന്നു.

ദമാസ്‌കസ് ജയിലിലെ ക്രൂരതകള്‍ മനുഷ്യത്വത്തിനെതിരേയുള്ള കുറ്റകൃത്യങ്ങളാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. സെയ്ദ്‌നയയിലെ സൈനികത്തടവറയില്‍ രണ്ട് ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2011 ല്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യുന്ന ജനങ്ങളെ അടയ്ക്കാന്‍ ചുവന്ന നിറത്തിലുള്ള കെട്ടിടവും പ്രതിഷേധസമരങ്ങളില്‍ പങ്കെടുക്കുന്ന സൈനികരെ അടയ്ക്കാനും മറ്റ് ഓഫീസുകള്‍ക്കുമായി വെള്ളനിറത്തിലുള്ള കെട്ടിടവും ദമാസ്‌കസിലെ ജയിലില്‍ സജ്ജമായിരുന്നു.

ചുവന്ന കെട്ടിടത്തില്‍ പാര്‍പ്പിച്ചിരുന്ന പതിനായിരക്കണക്കിന് തടവുപുള്ളികളെ രഹസ്യമായി വധിച്ചതായാണ് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിലുള്ളത്. തൂക്കിലേറ്റുന്നതിന് മുമ്പ് തടവിലുള്ളവരെ ദമാസ്‌കസിന് സമീപമുള്ള അല്‍ ഖുബൂനില്‍ സ്ഥിതിചെയ്യുന്ന സൈനികകോടതികളില്‍ ഹാജരാക്കി വിചരണയ്ക്ക് വിധേയരാക്കി വധശിക്ഷ വിധിക്കും. വിചാരണ ഒരു മിനിറ്റ് മുതല്‍ മൂന്ന് മിനിറ്റ് വരെ മാത്രമാണ് നീണ്ടുനില്‍ക്കുന്നത്.

അതിനുള്ളില്‍തന്നെ ശിക്ഷ വിധിച്ചിട്ടുണ്ടാകും. തുടര്‍ന്ന്് ഇരകളെ ചുവന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റിലുള്ള ഒരു തടവറയിലെത്തിക്കും. മൂന്ന് നാല് മണിക്കൂര്‍ ഈ ഇരകളെ മര്‍ദ്ദിക്കും. അര്‍ധരാത്രിയോടെ കണ്ണുകള്‍ കെട്ടി ട്രക്കുകളിലോ മിനിബസ്സുകളിലോ വെളളനിറത്തിലുള്ള കെട്ടിടത്തിലെത്തിക്കും. ആ കെട്ടിടത്തിന്റെ അടിത്തറയിലുള്ള ഒരു മുറിയിലെത്തിച്ച് തൂക്കിലേറ്റും.

ആഴ്ചയില്‍ രണ്ടുതവണ ഈ ശിക്ഷനടപ്പാക്കല്‍ നടന്നിരുന്നു. ഓരോതവണയും 20 മുതല്‍ 50 പേര്‍ വരെ കൊല്ലപ്പെട്ടിരുന്നു. അവരുടെ കണ്ണുകള്‍ കെട്ടിയിരുന്നതിനാല്‍ കഴുത്തില്‍ കുരുക്ക് വീഴുന്നതുവരെ തങ്ങള്‍ മരിക്കുകയാണെന്ന് ഇരകള്‍ അറിഞ്ഞിരുന്നില്ല. കൊലയ്ക്ക് ശേഷം ഇരകളുടെ മൃതശരീരങ്ങള്‍ ട്രക്കുകളില്‍ തിഷ്‌റീന്‍ ആശുപത്രിലെത്തിച്ച് കൂട്ടത്തോടെ കുഴിച്ചുമൂടുകയായിരുന്നു പതിവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലില്‍ ജോലിചെയ്തവരില്‍നിന്നും മറ്റും ശേഖരിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ 2011 സെപ്റ്റംബറിനും 2015 ഡിസംബറിനും ഇടയില്‍ 5000-13,000 പേര്‍ വധിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടിലുള്ളത്.