- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത കുടിയേറ്റക്കാരെ പിടികൂടാന്‍ ന്യൂയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും ഗുരുദ്വാരകളിലും പള്ളികളിലും റെയ്ഡ്; അറസ്റ്റ് ഒഴിവാക്കാന്‍ ക്രിമിനലുകളെ ആരാധനാലയങ്ങളില്‍ ഒളിച്ചിരിക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്; ശക്തമായ എതിര്‍പ്പുമായി സിഖ് സംഘടനകള്‍; വിശ്വാസത്തിന്റെ വിശുദ്ധിക്ക് ഭീഷണിയെന്ന് പരാതി
ന്യൂയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും ഗുരുദ്വാരകളിലും പള്ളികളിലും റെയ്ഡ്
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ പിടികൂടാന്‍ ന്യൂയോര്‍ക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളില്‍ പരിശോധനയുമായി യുഎസ് ആഭ്യന്തര സുരക്ഷ വകുപ്പ് ( DHS). ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നടപടിക്കെതിരെ നിരവധി സിഖ് സംഘടനകളില്‍ നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നു. ഇത്തരം പരിശോധനകള്‍, തങ്ങളുടെ വിശ്വാസത്തിന്റെ വിശുദ്ധിക്ക് ഭീഷണിയാണെന്ന് സംഘടനകള്‍ പറഞ്ഞു.
ന്യൂയോര്‍ക്കിലെയും, ന്യൂജഴ്സിയിലെയും ചില ഗുരുദ്വാരകള്‍ സിഖ് വിഘടനവാദികളും, അനധികൃത കുടിയേറ്റക്കാരും താവളമാക്കുന്നുണ്ടന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ആരോപിക്കുന്നത്. ജനുവരി 20 ന് ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ബെഞ്ചമിന്‍ ഹഫ്മാന് ബൈഡന് ഭരണകാലത്തെ മാര്‍ഗ്ഗനിര്‍ദ്ദശങ്ങള്‍ പിന്‍വലിച്ചതായി അറിയിച്ചിരുന്നു. ബൈഡന് ഭരണകൂടം നേരത്തേ പള്ളികളും, ഗുരുദ്വാരകളും പോലുളള ആരാധാനാലയങ്ങളില്‍ പരിശോധന നടത്തുന്നത് ഒഴിവാക്കിയിരുന്നു.
''അമേരിക്കന്‍ സ്കൂളുകളിലും പള്ളികളിലും അറസ്റ്റ് ഒഴിവാക്കാനായി ക്രിമിനലുകള്‍ക്ക് ഇനി ഒളിച്ചിരിക്കാനാകില്ല. ട്രംപ് ഭരണകൂടം നിയമപാലകരുടെ കൈ കെട്ടിവയ്ക്കില്ല. ഇത്തരം ആളുകളില്‍ കൊലപാതകികളുണ്ട്, പീഡനക്കേസ് പ്രതികളുമുണ്ട്'' ഡിഎച്ച്എസ് വക്താവ് അറിയിച്ചു.
സിഖ് സമുദായത്തിന്റെ പ്രതികരണം
അതേസമയം, പുതിയ നീക്കത്തില്‍ സിഖ് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്‍ഡ് എഡ്യൂക്കേഷന്‍ ഫണ്ട് കടുത്ത ആശങ്ക രേഖപ്പെടുത്തി. ഭരണകൂടത്തിന്റെ നയംമാറ്റത്തെ തുടര്‍ന്ന് ഡി എച് എസ് ഏജന്റുമാര്‍ ന്യൂയോര്‍ക്കിലെയും ന്യൂയോര്‍ക്കിലെയും ഗുരുദ്വാരകളില്‍ നിരന്തരം പരിശോധന നടത്തുകയാണെന്നും സംഘടനകള്‍ പരാതിപ്പെട്ടു.
' ഈ സ്ഥലങ്ങള്‍ വെറും ആരാധാനാലയങ്ങള്‍ മാത്രമല്ല. ഇവ സിഖുകാര്‍ക്ക് പിന്തുണയും, ബുദ്ധിപരമായ വികസനവും, ആത്മീയ സാന്ത്വനവും നല്കുന്നയിടങ്ങളാണ്. ഇത്തരം കേന്ദ്രങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന നയം ഒഴിവാക്കിയ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് വളരേയേറെ ഉത്കണ്ഠയുണ്ട്', സിഖ് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്‍ഡ് എഡ്യൂക്കേഷന്‍ ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കിരണ്‍ കൗര്‍ ഗില്‍ പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ തേടി ഡിഎച്എസ് ഏജന്റുമാര്‍ പള്ളികളിലും റെയ്ഡ് നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതുകൂടാതെ കൊളംബിയയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തുന്നണ്ട്. ഞായറാഴ്ച കൊളംബിയന്‍ കുടിയേറ്റക്കാരെയും കൊണ്ട് അമേരിക്കന്‍ സൈനിക വിമാനം എത്തിയപ്പോള്‍ കൊളംബിയന്‍ സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാരെ ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നത് നാടകീയ രംഗങ്ങള്‍ക്ക് ഇടവരുത്തി. പിന്നീട് ട്രംപ് ഉപരോധ ഭീഷണി ഉയര്‍ത്തിയതോടെ കൊളംബിയ വഴിപ്പെടുകയായിരുന്നു.