- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിന് 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക; യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും പടക്കോപ്പുകളും നല്‍കും; നിരന്തരം ചൊറിയുന്ന ഹൂത്തികളെ തച്ചുടക്കാന്‍ ഇസ്രായേല്‍ ഒരുങ്ങിയേക്കും; ജൂതരാഷ്ട്രത്തിന്റെ അടുത്ത നീക്കത്തിന് കാതോര്‍ത്ത് ലോകം
ഇസ്രയേലിന് 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക
ടെല്‍ അവീവ്: ഇസ്രയേലിന് 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും പടക്കോപ്പുകളുമാണ് അമേരിക്ക ഇസ്രയേലിന് കൈമാറുന്നത്. അമേരിക്കയുടെ കൈയ്യില്‍ സ്റ്റോക്കുള്ള ആയുധങ്ങള്‍ ഉടന്‍ തന്നെ കൈമാറുമെന്നും ബാക്കിയുളളത് ഒരു വര്‍ഷത്തിനുളളില്‍ കൈമാറുമെന്നാണ് കരുതപ്പെടുന്നത്. ബൈഡന്‍ ഭരണകൂടത്തിന്റെ കാലാവധി ഈ മാസം ഇരുപതിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്.
എന്നാല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഈ തീരുമാനം അംഗീകരിക്കേണ്ടതുണ്ട്. യുദ്ധ വിമാനങ്ങളില്‍ ഉപയോഗിക്കാനുള്ള മിസൈലുകളും അതീവ പ്രഹരശേഷിയുളള ബോംബുകളും ഇവയില്‍ പെടുന്നു. അതീവ പ്രഹരശേഷിയുള്ള 500 എല്‍.ബി ബോംബുകള്‍ ഉള്‍പ്പെടെ വന്‍
പ്രഹരശേഷിയുള്ള ആയുധങ്ങള്‍ കപ്പല്‍മാര്‍ഗം അമേരിക്ക ഇസ്രയേലില്‍ എത്തിച്ചിരുന്നു. ഇസ്രയേലിന്റെ സുരക്ഷ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉറപ്പ് വരുത്തുന്നതിനായി അമേരിക്ക പ്രത്യേകമായി നല്‍കുന്ന സഹായമായിട്ടാണ് ഇക്കാര്യം കണക്കാക്കേണ്ടത്.
ഇസ്രയേല്‍ ജനതയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നാണ് പ്രസിഡന്റ് ജോബൈഡന്‍ കരതുന്നതെന്ന് യു.എസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്റെയും അവര്‍ സഹായം നല്‍കുന്ന തീവ്രവാദ സംഘടനകളുടേയും ആക്രമണങ്ങളില്‍ നിന്ന് ഇസ്രയേല്‍ ജനതയെ രക്ഷിക്കേണ്ട സാഹചര്യമാണെന്നും അമേരിക്കന്‍ സര്‍ക്കാര്‍ കരുതുന്നു. ഇനിയും ഇസ്രയേലിന് കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കാന്‍ തന്നെയാണ് അമേരിക്ക തയ്യാറെടുക്കുന്നത്.
നേരത്തേ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്ന സന്ദര്‍ഭത്തില്‍ അമേരിക്കയില്‍ നിന്ന് അതീവ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്കന്‍ സര്‍്ക്കാര്‍ നിര്‍ത്തി വെച്ചിരുന്നു. ജോബൈഡന് ഇക്കാര്യത്തില്‍ സ്വന്തം പാര്‍്ട്ടിയില്‍ നിന്ന് പോലും എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ആയുധ വിതരണം നിര്‍ത്തി വെച്ചത്. എന്നാല്‍ പിന്നീട് അമേരിക്കന് സര്‍ക്കാര്‍ ഈ തീരുമാനം മാറ്റുകയും
ആയുധങ്ങള്‍ യഥേഷ്ടം ഇസ്രയേലിലേക്ക് അയക്കുകയും ചെയ്തിരുന്നു.
ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ഡോമുകളെ മറികടന്ന് കൊണ്ട് ഹൂത്തികള്‍ അയച്ച മിസൈലുകള്‍ എത്തിയ പശ്ചാത്തലത്തില്‍ അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനമായ താഡ് അടിയന്തരമായി എത്തിക്കാനും അമേരിക്ക നടപടികള്‍ എടുത്തിരുന്നു. താഡിനൊപ്പം നൂറോളം സൈനികരേയും അമേരിക്ക ഇസ്രയേലിലേക്ക് അയച്ചിരുന്നു.