- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയവരെ വേട്ടയാടി പിടിക്കുന്നതില്‍ അമേരിക്ക ഇന്ത്യക്കൊപ്പം; ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ ജനതയ്ക്കുമൊപ്പം എന്റെ പ്രാര്‍ഥനയും സഹാനുഭൂതിയും; പിന്തുണ അറിയിച്ച് യുഎസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്
പെഹല്‍ഗാമില്‍ കൂട്ടക്കരുതി നടത്തിയവരെ വേട്ടയാടി പിടിക്കുന്നതില്‍ അമേരിക്ക ഇന്ത്യക്കൊപ്പം
വാഷിങ്ടണ്‍: പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുളളവരെ തേടിപ്പിടിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തില്‍ അമേരിക്ക ഒപ്പമുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്. ആക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് അവര്‍ ഇതുവ്യക്തമാക്കിയത്.
പഹല്‍ഗാമില്‍ 26 ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയ ഭീകരമായ ഇസ്ലാമിക തീവ്രവാദി ആക്രമണ പശ്ചാത്തലത്തില്‍, ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ ജനതയ്ക്കുമൊപ്പം എന്റെ പ്രാര്‍ഥനയും സഹാനുഭൂതിയുമുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, ഈ നീചപ്രവൃത്തിയ്ക്ക് ഉത്തരവാദികളായവരെ വേട്ടയാടാന്‍ എല്ലാ പിന്തുണയുമുണ്ടാകും', തുള്‍സി പോസ്റ്റില്‍ പറഞ്ഞു.
ഭീകരാക്രമണത്തെ നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ ശക്തമായി അപലപിച്ചിരുന്നു. പ്രധാനമന്ത്രി മോദിയെ ഫോണില്‍ ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും ട്രംപ് അറിയിക്കുകയും ചെയ്തിരുന്നു. അമേരിക്ക ഇന്ത്യയ്ക്കൊപ്പമാണെന്നും ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുന്നതായും പ്രസിഡന്റ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയും വ്യക്തമാക്കിയിരുന്നു.