- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രൈന്‍ യുദ്ധം 2025-ല്‍ അവസാനിച്ചേക്കും; 'നയതന്ത്രമാര്‍ഗത്തിലൂടെ' പരിഹരിക്കുമെന്ന് പ്രതീക്ഷ; റഷ്യന്‍ സൈന്യം മുന്നേറ്റം നടത്തുമ്പോള്‍ ട്രംപില്‍ പ്രതീക്ഷ വെച്ചു സെലന്‍സ്‌കി; യുദ്ധം തീര്‍ക്കാന്‍ ട്രംപിന്റെ കൈയ്യിലുള്ള വഴിയെന്തെന്ന ആകാംക്ഷയില്‍ ലോകവും
യുക്രൈന്‍ യുദ്ധം 2025-ല്‍ അവസാനിച്ചേക്കും
കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. അടുത്തവര്‍ഷം 'നയതന്ത്രമാര്‍ഗത്തിലൂടെ' യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റഷ്യയുമായുള്ള യുദ്ധത്തിന് അടിയന്തരപരിഹാരമുണ്ടാക്കാന്‍ യു.എസില്‍ അധികാരമേല്‍ക്കാനിരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിക്കുകയും ചെയ്തു.
യുക്രൈന്‍ മാധ്യമമായ 'സസ്പിലി'നു കഴിഞ്ഞദിവസം നല്‍കിയ അഭിമുഖത്തിലാണ് സെലെന്‍സ്‌കി ട്രംപില്‍ പ്രതീക്ഷയര്‍പ്പിച്ചത്. 2025 ഫെബ്രുവരിയില്‍ യുക്രൈന്‍യുദ്ധം മൂന്നുവര്‍ഷം തികയ്ക്കും. ഏതാനും മാസങ്ങളായി റഷ്യന്‍സൈന്യം യുക്രൈനില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് യുദ്ധപര്യവസാനത്തെക്കുറിച്ച് സെലെന്‍സ്‌കി സംസാരിച്ചത്.
അധികാരത്തിലേറി 24 മണിക്കൂറിനുള്ളില്‍ യുക്രൈന്‍യുദ്ധം അവസാനിപ്പിക്കുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, പിടിച്ചെടുത്ത ഭൂപ്രദേശങ്ങള്‍ റഷ്യക്കുവിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കാനില്ലെന്ന നിലപാട് സെലെന്‍സ്‌കി ആവര്‍ത്തിച്ചു. അതേസമയം, യുദ്ധം അവസാനിക്കുമെന്നും എന്നാല്‍, കൃത്യമായ തീയതി പറയാനാകില്ലെന്നും യുക്രൈന്‍ മാധ്യമത്തോട് അദ്ദേഹം പറഞ്ഞു.
ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വെള്ളിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായി സംസാരിച്ചിരുന്നു. രണ്ടുവര്‍ഷത്തിനുശേഷമാണ് ഇത്തരമൊരു സംഭാഷണം. യുദ്ധത്തെ ഷോള്‍സ് വിമര്‍ശിച്ചുവെന്നുവെന്നും യുക്രൈനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ജര്‍മനി പറഞ്ഞു. എന്നാല്‍, പുതിനെ പ്രീതിപ്പെടുത്താനുള്ള ഫോണ്‍സംഭാഷണമായിരുന്നു ഷോള്‍സിന്റേതെന്ന് യുക്രൈന്‍ കുറ്റപ്പെടുത്തി.
അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍വേണ്ടി റഷ്യന്‍, യുക്രേനിയന്‍ സേനകള്‍ക്കിടയില്‍ 800 മൈല്‍ ബഫര്‍ സോണ്‍ സ്ഥാപിക്കാന്‍ സൈനികരെ വിന്യസിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരിക്കും ട്രംപിന്റെ ആദ്യനീക്കമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. എന്നാല്‍, നിര്‍ദിഷ്ട 800 മൈല്‍ ബഫര്‍ സോണില്‍ പട്രോളിംഗ് നടത്തുന്നതിനോ നടപ്പിലാക്കുന്നതിനോ യുഎസ് സൈനികരെ അയക്കില്ലെന്നാണ് ട്രംപിന്റെ വാദം. യുക്രൈനില്‍ സമാധാനം ഉറപ്പാക്കാന്‍ അമേരിക്ക സൈനികരെ അയക്കില്ല.
പകരം പോളണ്ടുകാരെയും ജര്‍മ്മന്‍കാരെയും ബ്രിട്ടീഷുകാരെയും ഫ്രഞ്ചുകാരെയും സൈനിക വിന്യാസത്തിന് പ്രോത്സാഹിപ്പിക്കാനിയിരിക്കും ട്രംപിന്റെ ശ്രമമെന്ന് അദ്ദേഹത്തിന്റെ ടീമിലെ പ്രധാനി പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റിയുടെ ഉച്ചകോടിയില്‍ പ്രസിഡന്റ് സെലെന്‍സ്‌കി യൂറോപ്യന്‍ നേതാക്കളുമായി ബുഡാപെസ്റ്റില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യക്ക് ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നത് യൂറോപ്പിന് തിരിച്ചടിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുദ്ധമേഖലയിലേക്ക് യുഎസ് സൈനികരെ വിന്യസിക്കില്ലെന്നും ബഫര്‍ സോണ്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്തം ബ്രിട്ടനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമായിരിക്കുമെന്നും സെലന്‍സ്‌കി വ്യക്തമാക്കി.
അതേസമയം, ട്രംപിന്റെ നിര്‍ദേശത്തെ ബ്രിട്ടന്‍ എതിര്‍ത്തതയാണ് വിവരം. നാറ്റോയില്‍ മറ്റെല്ലാ അംഗരാജ്യങ്ങളേക്കാള്‍ കൂടുതല്‍ പ്രതിരോധത്തിനായി യുഎസ് ഇപ്പോള്‍ ചെലവഴിക്കുന്നുവെന്ന് കണക്കുകകള്‍ പുറത്തുവന്നിരുന്നു. ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' തന്ത്രം, നാറ്റോ സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ ഭീഷണിയെ നേരിടുന്നതാണെന്നും മാധ്യമങ്ങള്‍ വിലയിരുത്തി. തന്റെ ആദ്യ ടേമിലും നാറ്റോക്ക് അനുകൂലമല്ലാത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചത്.