- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണര്‍ ആകും; ആനന്ദ ബോസിന്റെ രാജി ഞെട്ടിച്ചു, രാജിയുടെ കാരണം സംബന്ധിച്ച് തനിക്ക് അറിവില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി; നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ, അമിത്ഷായില്‍ നിന്നും രാജി സമ്മര്‍ദ്ദം ഉണ്ടായെങ്കില്‍ താന്‍ അത്ഭുതപ്പെടില്ലെന്നും മമത
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണര്‍ ആകും;

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ചതിന് പിന്നാലെ പുതിയ ഗവര്‍ണറെ നിയമിച്ചു കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെയാണ് പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. ഗവര്‍ണറുടെ രാജി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്.
ആനന്ദ ബോസിന്റെ രാജി ഞെട്ടിച്ചെന്ന് മമതാ ബാനര്‍ജി പറഞ്ഞു. രാജിയുടെ കാരണം സംബന്ധിച്ച് നിലവില്‍ തനിക്ക് അറിവില്ല. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ, കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍ നിന്നും രാജി സമ്മര്‍ദ്ദം ഉണ്ടായെങ്കില്‍ താന്‍ അത്ഭുതപ്പെടില്ലെന്നും മമത എക്സില്‍ കുറിച്ചു. ആര്‍ എന്‍ രവി പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണര്‍ ആകുമെന്ന് ആഭ്യന്തര മന്ത്രി തന്നെ അറിയിച്ചു.
ഇത് സംബന്ധിച്ച് താനുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഇത്തരം നീക്കങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെ ദുര്‍ബലപ്പെടുത്തുകയും ഫെഡറല്‍ ഘടനയുടെ അടിത്തറയെ തന്നെ തകര്‍ക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. കോപ്പറേറ്റ് ഫെഡറലിസത്തിന്റെ തത്വങ്ങളെ കേന്ദ്രം മാനിക്കുകയും ജനാധിപത്യ പാരമ്പര്യങ്ങളെയും സംസ്ഥാനങ്ങളുടെ അന്തസ്സിനെയും ഇല്ലാതാക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മമത നിലപാട് വ്യക്തമാക്കി.
അതേസമയം, ഗവര്‍ണര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചകള്‍ ഉണ്ടായിട്ടില്ലെന്നും മമത പറഞ്ഞു. ഇത്തരം ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെ ദുര്‍ബലപ്പെടുത്തുകയും നമ്മുടെ ഫെഡറല്‍ ഘടനയുടെ അടിത്തറയെത്തന്നെ തകര്‍ക്കുന്നതുമാണ്. കേന്ദ്രം ഫെഡറലിസത്തിന്റെ തത്വങ്ങളെ മാനിക്കുകയും ജനാധിപത്യ കണ്‍വെന്‍ഷനുകളെയും സംസ്ഥാനങ്ങളുടെ അന്തസ്സിനെയും ഇല്ലാതാക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മമത ബാനര്‍ജി പ്രതികരിച്ചു.
2022 നവംബറിലാണ് മലയാളിയായ സി വി ആനന്ദ ബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. ബംഗാള്‍ സര്‍ക്കാരുമായുള്ള നിരന്തരമായ അഭിപ്രായ വ്യത്യാസങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. സി വി ആനന്ദബോസ് കോട്ടയം മണ്ണാനം സ്വദേശിയാണ്. റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് ആനന്ദബോസ്. 1951ന് ജനുവരി രണ്ടിന് കോട്ടയം മാന്നാനത്ത് ജനിച്ച അദ്ദേഹം 1977ലാണ് ഐ.എ.എസില്‍ ചേരുന്നത്. കേരളത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി, വിവിധ ജില്ലകളില്‍ കലക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ബി.ജെ.പിയില്‍ ചേരുന്നത്. പാലക്കാട് കോട്ട മൈതാനത്ത് നടന്ന ബി.ജെ.പി പൊതുസമ്മേളനത്തില്‍ അന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായില്‍നിന്നാണ് അംഗത്വം സ്വീകരിച്ചത്.


