- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റം അസ്ഥിരത വര്‍ധിപ്പിക്കും; ഇറാനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് കോണ്‍ഗ്രസ്
ഇറാന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റം അസ്ഥിരത വര്‍ധിപ്പിക്കും
ന്യൂഡല്‍ഹി: ഇറാന് മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് കോണ്‍ഗ്രസ്. ഇറാന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റം അസ്ഥിരത വര്‍ധിപ്പിക്കുകയും കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വിത്തുകള്‍ വിതക്കുകയും ചെയ്യും. ഇരുരാജ്യങ്ങളും ചര്‍ച്ചകളിലേക്ക് എത്തുന്നതിന് എല്ലാ നയതന്ത്ര മാര്‍ഗങ്ങളും ഉപയോഗിച്ച് ഇന്ത്യ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം -കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.
ഗുരുതരമായ പ്രാദേശിക, ആഗോള പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന നടപടിക്കാണ് ഇസ്രായേല്‍ തുടക്കമിട്ടിരിക്കുന്നത്. അപകടകരമായ പ്രകോപനമാണിത്. വ്യോമാക്രമണങ്ങളിലൂടെയോ രഹസ്യ കൊലപാതകങ്ങളിലൂടെയോ അസ്ഥിരത വര്‍ധിപ്പിക്കുകയും കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വിത്തുകള്‍ വിതക്കുകയും ചെയ്യുന്നതാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായി ഇന്ത്യക്ക് ദീര്‍ഘകാല ബന്ധങ്ങളുണ്ട്. സമീപ ദശകങ്ങളില്‍ ഇസ്രായേലുമായി തന്ത്രപരമായ ബന്ധവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സവിശേഷ നിലപാട് സംഘര്‍ഷം ലഘൂകരിക്കുന്നതിനും സമാധാനത്തിനുമുള്ള പാലമായി പ്രവര്‍ത്തിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തവും നയതന്ത്രപരമായ കരുത്തും നമ്മുടെ രാജ്യത്തിന് നല്കുന്നു -അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയില്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാര് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ഈ മേഖലയിലെ സമാധാനം ഇന്ത്യക്ക് ഭൗമരാഷ്ട്രീയ ആശങ്കയെക്കാള്‍ സുപ്രധാന ദേശീയ താല്പര്യമാണ് -ജയ്റാം രമേശ് കൂട്ടിച്ചേര്‍ത്തു.