- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ നല്‍കും; തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്ത്രീകള്‍ക്കായി വന്‍ ആനുകൂല്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്റെ വമ്പന്‍ നീക്കം; പയറ്റുന്നത് ബിഹാറില്‍ ഭരണം പിടിച്ച നിതീഷ് കുമാര്‍ മോഡല്‍ തന്ത്രം!
സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ നല്‍കും

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിര്‍ണായക നീക്കനുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സ്ത്രീകള്‍ക്കായി വന്‍ ആനുകൂല്യം പ്രഖ്യാപിച്ചാണ് സ്റ്റാലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. സംസ്ഥാനത്തെ 1.32 കോടി സ്ത്രീകള്‍ക്ക് 5,000 രൂപ തെരഞ്ഞെടുപ്പിന് മുമ്പായി നല്‍കുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് 10,000 രൂപ നല്‍കി ബിഹാറില്‍ അധികാരം പിടിച്ച നിതീഷ് കുമാര്‍ മോഡലാാണ് തമിഴകത്തില്‍ ് സ്റ്റാലിന്‍ പയറ്റുന്നത്.
സ്ത്രീകള്‍ക്കുള്ള ധനസഹായത്തിന്റെ ഫെബ്രുവരി ഗഡുവും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലേക്കുളള മുന്‍കൂര്‍ പണവും 2,000 രൂപ പ്രത്യേക ധനസഹായവുമാണ് സ്റ്റാലിന്‍ അനുവദിച്ചത്. അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്കുള്ള ധനസഹായം 1000 രൂപയില്‍ നിന്ന് 2,000 ആക്കി ഉയര്‍ത്തുമെന്നും സ്റ്റാലിന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കലൈഞ്ജര്‍ മഗിലര്‍ ഉറിമായി തിട്ടം എന്ന പേരിലാണ് സ്ത്രീകള്‍ക്കുള്ള ധനസഹായം നല്‍കുന്നത്. 2023 സെപ്തംബര്‍ 15നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തമിഴ്‌നാട്ടില്‍ രണ്ടാമതും അധികാരത്തിലെത്തുകയാണ് സ്റ്റാലിന്റെ ലക്ഷ്യം. ഇക്കുറി എ.ഐ.എ.ഡി.എം.കെി നല്‍കുന്ന മുന്നണിക്ക് പുറമേ തമിഴ് സിനിമ താരം വിജയ് നേതൃത്വം നല്‍കുന്ന ടി.വി.കെയും മത്സരരംഗത്തുണ്ട്.
നേരത്തെ ജനവിരുദ്ധ വികാരത്തില്‍ ഉലഞ്ഞിരുന്ന ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറിനെ രക്ഷിച്ചെടുത്തത് സ്ത്രീകള്‍ക്ക് സഹായം പ്രഖ്യാപിച്ചുള്ള മുഖ്യമന്ത്രിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു. ഈ പ്രഖ്യാപനം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്ന് വലിയിരുത്തലുകള്‍ പുറത്ത് വന്നിരുന്നു.


