- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത് ഇഷ്ടപ്പെട്ടില്ല; പിന്നാലെ യൂട്യൂബറെ തല്ലിച്ചതച്ചു; കേസിൽ നാല് ടിവികെ പ്രവർത്തകർ അറസ്റ്റിൽ
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ യൂട്യൂബർ കിരൺ ബ്രൂസിനെ ആക്രമിച്ച കേസിൽ നാല് ടിവികെ പ്രവർത്തകർ ചെന്നൈയിൽ അറസ്റ്റിലായി. വടപളനി സ്വദേശികളായ ധനുഷ്, അശോക്, പാർത്ഥസാരഥി, ബാലകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം, കരൂർ ദുരന്തത്തിന് ശേഷം വിജയ് കഴിഞ്ഞ ദിവസം നടത്തിയ ആദ്യ പൊതുയോഗത്തിൽ, ഡി.എം.കെ.യെ കടന്നാക്രമിച്ചിരുന്നു. 2026-ൽ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ഡി.എം.കെയുടെ നയം 'കൊള്ള'യാണെന്ന് തുറന്നടിച്ചു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ 'മൈ ഡിയർ അങ്കിൾ' എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. അധികാരത്തിലെത്തിയാൽ എല്ലാവർക്കും വീടും എല്ലാ കുടുംബത്തിലും ഒരു ബിരുദധാരിയും സ്ഥിരവരുമാനക്കാരനും ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യോഗത്തിൽ ബി.ജെ.പി വിമർശനം അദ്ദേഹം ഒഴിവാക്കിയത് ശ്രദ്ധേയമായി.




