- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മ..അണ്ണൻ സൊന്നമാതിരിയെ സെയ്വോം..ആരംഭിക്കാലമാ..!! ജനനായകന്റെ ആവേശം തുളുമ്പുന്ന വാക്കുകൾ കേട്ട് രോമാഞ്ചം കൊണ്ട അണികൾ; ഉങ്ക..വീട്ട്ക്ക് മകനാ ഇന്ത വിജയ്..ഇറുക്കെൻ മാ..എന്ന് മറുപടി; മിനിറ്റുകൾ കഴിഞ്ഞതും എല്ലാവരെയും ഞെട്ടിച്ച് ഒരു വമ്പൻ പ്രഖ്യാപനം; ഇത് പ്രതീക്ഷിച്ചില്ലെന്ന് നേതാക്കൾ; തമിഴ് മണ്ണ് ദളപതി കോട്ടയാകുമോ?

ചെന്നൈ: തമിഴക വെട്രി കഴകം (ടി വി കെ) ഭാരവാഹി യോഗത്തിൽ നിലവിലെ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും ഭരണകർത്താക്കൾക്കെതിരെയും രൂക്ഷ വിമർശനങ്ങളുമായി നടൻ വിജയ് രംഗത്ത്. താൻ ഒരു മുന്നണിയുടെയും ഭാഗമല്ലെന്നും ജനങ്ങൾക്കൊപ്പമാണെന്നും പ്രഖ്യാപിച്ച വിജയ്, അഴിമതിക്കെതിരായ പോരാട്ടമാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി. രാഷ്ട്രീയത്തിൽ വന്നത് ആരുടെയും അടിമയാകാനല്ലെന്നും തന്നെ ആർക്കും സമ്മർദത്തിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. പാർട്ടിയുടെ ചിഹ്നമായി 'വിസിൽ' അവതരിപ്പിച്ച വിജയ്, 'കപ്പ് മുഖ്യം ബിഗിലേ' എന്ന മുദ്രാവാക്യവും മുന്നോട്ടുവെച്ചു.
ഡി എം കെ സർക്കാരിനും എ ഐ എ ഡി എം കെ മുന്നണിക്കുമെതിരെ നിലപാട് വ്യക്തമാക്കിയ വിജയ്, ഇരു പാർട്ടികളും ബി ജെ പിയുടെ അടിമകളാണെന്നും വിമർശിച്ചു. എ ഐ എ ഡി എം കെ നേരിട്ടും ഡി എം കെ രഹസ്യമായും ബി ജെ പിയെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ താൻ ഒത്തുതീർപ്പുകൾക്ക് തയ്യാറല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 'ജനനായകൻ' വിവാദത്തിലടക്കം ബി ജെ പി വിജയ്‌യെ സമ്മർദത്തിലാക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ്, താൻ ആരുടെയും അടിമയാകില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന.
കഴിഞ്ഞ മുപ്പത് വർഷമായി തന്നെ പലരും വിലകുറച്ചുകാണുകയാണെന്ന് പറഞ്ഞ വിജയ്, നിലവിലുള്ള രാഷ്ട്രീയക്കാരെപ്പോലെ അഴിമതി നടത്തി പണം സമ്പാദിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി.
തനിക്ക് അത്തരത്തിലൊരു പണത്തിന്റെ ആവശ്യമില്ലെന്നും അഴിമതിമുക്ത ഭരണമാണ് തന്റെ പ്രധാന വാഗ്ദാനമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ടി വി കെയുടെ കടന്നുവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ സുപ്രധാന ഘട്ടമാണെന്ന് വിശേഷിപ്പിച്ച വിജയ്, സഖ്യകക്ഷികൾ ഒപ്പമില്ലെന്ന പരിഹാസങ്ങൾക്കും മറുപടി നൽകി. ഒറ്റയ്ക്ക് നിന്നാലും ജയിക്കാൻ ശക്തിയുള്ള പടയാണ് ടി വി കെ എന്ന് അദ്ദേഹം അവകാശപ്പെട്ടു.
ടി വി കെ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത വിജയ്, രാഷ്ട്രീയ യാത്ര ഒരു ദിവസത്തെ പ്രവർത്തനമല്ലെന്നും ദീർഘകാല പ്രവർത്തനമാണെന്നും ഓർമ്മിപ്പിച്ചു. ക്ഷുദ്രശക്തികളും അഴിമതിക്കാരും ഇനിയും തമിഴ്നാട് ഭരിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മേൽ മാത്രം വിശ്വാസം ഉണ്ടായിട്ട് കാര്യമില്ലെന്നും ഓരോ പ്രവർത്തകനെയും ജനങ്ങൾ വിശ്വസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ രാഷ്ട്രീയ പാർട്ടികൾ അണ്ണാദുരൈയെപ്പോലും മറന്നുപോയെന്നും എന്നാൽ ടി വി കെ അത് ചെയ്യില്ലെന്നും വിജയ് വിമർശിച്ചു. ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ബൂത്തുകൾ കള്ളവോട്ട് ചെയ്യുന്ന ഇടം മാത്രമാണെങ്കിൽ, ടി വി കെക്ക് അത് ജനാധിപത്യത്തിന്റെ ഇടമാണ്. വോട്ട് മോഷ്ടിക്കുന്നവരെ തടയാൻ ടി വി കെ പ്രതിജ്ഞാബദ്ധമാണെന്നും ഡി എം കെ ക്ഷുദ്രശക്തിയാണെന്നും അവരിൽനിന്ന് തമിഴ്നാടിനെ രക്ഷിക്കുകയാണ് ടി വി കെയുടെ കർത്തവ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ 30 വർഷമായി തന്നെ പലരും വിലകുറച്ചു കാണുകയാണെന്ന് വിജയ് പറഞ്ഞു. നിലവിലുള്ള രാഷ്ട്രീയക്കാരെപ്പോലെ അഴിമതി നടത്തി പണം സമ്പാദിക്കാൻ തനിക്ക് താല്പര്യമില്ല. തനിക്ക് അത്തരത്തിലൊരു പണത്തിന്‍റെ ആവശ്യമില്ല. അഴിമതിമുക്ത ഭരണമാണ് തന്റെ പ്രധാന വാഗ്ദാനമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സഖ്യകക്ഷികൾ ഒപ്പമില്ലെന്ന പരിഹാസങ്ങൾക്കും വിജയ് മറുപടി നൽകി. തനിച്ച് നിന്നാലുംജയിക്കാൻ ശക്തിയുള്ള പടയാണ് ടി വി കെ എന്ന് അദ്ദേഹം അവകാശപ്പെട്ടു. പാർട്ടി ചിഹ്നമായി 'വിസിൽ' അവതരിപ്പിച്ച വിജയ്, 'കപ്പ് മുഖ്യം ബിഗിലേ' എന്ന് പറഞ്ഞുകൊണ്ട് വിസിലടിക്കുകയും ചെയ്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 'നടക്കപ്പോറത് ഒരു ജനനായക പോര്' ആണെന്നും വിജയ് ഓർമ്മിപ്പിച്ചു.


