- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങള്‍ക്ക് ഒരു ശല്യമാകാന്‍ കോണ്‍ഗ്രസിലേക്ക് ഞാന്‍ വരുന്നില്ല പോരെ; പക്ഷെ, നിങ്ങളെക്കാള്‍ കൂടുതല്‍ ശക്തമായി ഈ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്താന്‍ ഞാന്‍ കഷ്ടപ്പെടും'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൊട്ടാരക്കര സീറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി അഖില്‍ മാരാര്‍
'നിങ്ങള്‍ക്ക് ഒരു ശല്യമാകാന്‍ കോണ്‍ഗ്രസിലേക്ക് ഞാന്‍ വരുന്നില്ല പോരെ;
തിരുവനന്തപുരം: ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയുമായി അഖില്‍ മാരാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി തന്നെ പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസിനെ അനുകൂലിച്ചു കൊണ്ട് അഖില്‍ മാരാര്‍ രംഗത്തുവരുന്നതുകൊാണ്ടാണ് ഇത്തരം അഭ്യൂഹങ്ങള്‍ ഉയര്‍ന്നതും. കൊട്ടാരക്കര സീറ്റ് ആണ് അഖില്‍ മാരാരുടെ ലക്ഷ്യം എന്ന തരത്തിലാണ് പുറത്തുവന്ന സൂചനകള്‍. എന്നാല്‍, ഇപ്പോള്‍ തന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ഇല്ലെന്ന് വ്യക്താക്കി അഖില്‍ തന്നെ രംഗത്തുവന്നു.
സമീപകാലത്തായി സിപിഎമ്മിനേയും സംസ്ഥാന സര്‍ക്കാരിനേയും പല വിഷയങ്ങളിലും രൂക്ഷമായി വിമര്‍ശിച്ചും കോണ്‍ഗ്രസിനെ പിന്തുണച്ചും അഖില്‍ മാരാര്‍ രംഗത്ത് വന്നിരുന്നു. കൊല്ലം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താന്‍ പാര്‍ട്ടിയിലേക്ക് വരുന്നതിനോട് താല്‍പര്യമില്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അഖില്‍ മാരാര്‍ പറയുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥി മോഹത്തിന് തടസ്സമാകുമോ അല്ലെങ്കില്‍ അവരുടെ പ്രാധാന്യം ഇല്ലാതാകുമോ എന്ന ഭയമാണ് അതിന് കാരണമെന്നും അതിനാല്‍ കോണ്‍ഗ്രസിലേക്ക് ഇല്ലെന്നുമാണ് അഖില്‍ മാരാര്‍ വ്യക്തമാക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഖില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ:
കോണ്‍ഗ്രസ് എന്ന വികാരം എന്റെ ഹൃദയത്തില്‍ ഉള്ളത് കൊണ്ടാണ് കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്താന്‍ എന്നാല്‍ കഴിയുന്ന ശബ്ദം ഞാന്‍ ഉയര്‍ത്തിയിട്ടുള്ളത്... കൊല്ലം ജില്ലയിലെ ചില നേതാക്കള്‍ ഞാന്‍ അവരുടെ സ്ഥാനാര്‍ഥി മോഹങ്ങള്‍ക്ക് തടസം ആകുമെന്ന് കരുതി കോണ്‍ഗ്രസിലേക്ക് ഒരിക്കലും ഞാന്‍ വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചു നടക്കുന്നുണ്ട്
. മറ്റ് ചില നേതാക്കള്‍ക്ക് ഞാന്‍ വരുമ്പോള്‍ അവരുടെ പോപ്പുലാരിറ്റി നഷ്ടപെടുമോ എന്ന ഭയവുമുണ്ട്...
അവരോടൊക്കെ എനിക്ക് പറയാന്‍ ഉള്ളത് നിങ്ങളൊന്നും വിഷമിക്കണ്ട നിങ്ങള്‍ക്ക് ഒരു ശല്യമാകാന്‍ കോണ്‍ഗ്രസിലേക്ക് ഞാന്‍ വരുന്നില്ല പോരെ.. പക്ഷെ നിങ്ങളെക്കാള്‍ കൂടുതല്‍ ശക്തമായി ഈ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്താന്‍ ഞാന്‍ കഷ്ട്ടപെടും അതിനുള്ള രണ്ട് കാരണങ്ങള്‍ ഇനിയൊരു കമ്മ്യൂണിസ്‌റ് ഭരണം കേരളത്തെ ഇല്ലാതാക്കും..
ഇനിയൊരു കമ്മ്യൂണിസ്‌റ് ഭരണം കോണ്‍ഗ്രസ്സിനെ ഇല്ലാതാകും..
കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് ഒന്നും സംഭവിക്കില്ല ഇല്ലാതാകുന്നത് ഈ പാര്‍ട്ടിക്ക് വേണ്ടി കഴിഞ്ഞ പത്ത് വര്‍ഷമായി പോലീസിന്റെയും കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെയും അടി കൊണ്ട നിരവധി കേസുകളില്‍ പെട്ട കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ഭാഗമായ ഒരു പറ്റം ചെറുപ്പക്കാര്‍ ആണ്...അവരുടെ ജീവിതമാണ് അവരുടെ കുടുംബമാണ്..
അണ്ണാ ഒരു 2000രൂപ ഉണ്ടോ അമ്മയ്ക്ക് സുഖമില്ല..? അണ്ണാ 1000രൂപ ഉണ്ടോ എണ്ണ അടിക്കാന്‍ പോലും പൈസയില്ല..?
അണ്ണാ കോടതിയില്‍ കെട്ടി വെക്കാന്‍ പൈസ വേണം എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ..? പലപ്പോഴായി എനിക്ക് വന്ന ഫോണ്‍ കോളിലെ വാചകങ്ങള്‍..
കേന്ദ്രത്തിലും കേരളത്തിലും അധികാരം ഇല്ലാത്ത ഒരു പാര്‍ട്ടിക്ക് വേണ്ടി ജീവിതം കളഞ്ഞു ആത്മാര്‍ത്ഥമായി കഷ്ടപ്പെടുന്ന കെഎസ്‌യു കാര്‍ക്ക് വേണ്ടി,യൂത്ത് കോണ്‍ഗ്രെസ്സുകാര്‍ക്ക് വേണ്ടി. ഒരിക്കല്‍ അവരില്‍ ഒരാളായി നടന്ന എനിക്ക് എന്തെങ്കിലും ചെയ്‌തേ പറ്റു എന്ന ചിന്തയാണ് സംഘി ആക്ഷേപങ്ങള്‍ കേട്ടിട്ടും നഷ്ടങ്ങള്‍ ഉണ്ടായിട്ടും ഞാന്‍ സര്‍ക്കാരിനെ തുറന്ന് കാട്ടാന്‍ ശ്രമിക്കുന്നത്... ഇപ്പോഴിത് എഴുതാന്‍ കാരണം എന്റെ ഒരനിയന്‍ (സംസ്ഥാന നേതാവ് ആണ് ) എന്നോട് പറഞ്ഞ ചില വാക്കുകള്‍ ആണ്..
അണ്ണാ എന്റെ ശരീരം കറുത്തതാണ് എന്നിട്ടും നോക്ക് ലാത്തിയുടെ പാട് തെളിഞ്ഞു കാണാം.. ഞങ്ങളില്‍ പലരുടെയും പേരില്‍ അന്പതിലധികം കേസ് ഉണ്ട്.. എനിക്ക് 80ഓളം കേസുണ്ട്.. ഒരു സമരം നടത്താന്‍ ഒന്നോ രണ്ടോ ലക്ഷം രൂപ വേണം.. പിള്ളേരുടെ ആശുപത്രി ചിലവ്, കോടതിയില്‍ ജാമ്യത്തിനു കെട്ടി വെയ്‌ക്കേണ്ട പണം.. അടുത്തിടെ ഒരു സമരം നടത്തിയത് അമ്മയുടെ സ്വര്‍ണം പണയം വെച്ചിട്ടാണ്.. പാര്‍ട്ടിക്ക് പൈസയില്ല..
പലരും ജീവിതം എന്താകും എന്നറിയാതെ മനസ്സിന്റെ തൃപ്തിക്ക് വേണ്ടി നാടിനു വേണ്ടി പാര്‍ട്ടിക്ക് വേണ്ടി നില്‍ക്കുവാന്...
അവന്റെ ഈ വാക്കുകള്‍ കോണ്‍ഗ്രസിലെ ഒരുപറ്റം യുവാക്കളുടെ വാക്കുകള്‍ ആണ്.. പരസ്പരം ഉള്ള തമ്മിലടിയില്‍ പ്രിയപ്പെട്ട നേതാക്കളെ നിങ്ങള്‍ ഇവരുടെ ജീവിതം കാണാതെ പോകരുത്..അതിലുപരി ഈ നശിച്ച ഭരണം ഒന്ന് മാറി കിട്ടാന്‍ കൊതിക്കുന്ന വലിയൊരു ജനതയുടെ പ്രതീക്ഷ ഇല്ലാതാക്കരുത്. അവര്‍ക്ക് വേണ്ടി കോണ്‍ഗ്രസ്സിന് വേണ്ടി എല്ലാം മറന്ന് നിങ്ങള്‍ ഒരുമിച്ചാല്‍ കേരള ജനത നിങ്ങളെ ചേര്‍ത്ത് പിടിക്കും...
അടുത്ത സര്‍ക്കാര്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ ആയി മാറുന്ന നിമിഷം ആ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരഥിതി ആയി പങ്കെടുക്കാന്‍ കഴിഞ്ഞാല്‍ വലിയ സന്തോഷം.. അര്‍ഹത ഉള്ള കഴിവ് ഉള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിച്ചു ജനങ്ങള്‍ക്ക് വേണ്ടി നാടിനു വേണ്ടി മതേതര മൂല്യങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് കേരളത്തില്‍ ഉണ്ടാവണം..
എല്ലാ വിധ ആശംസകളും..