- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.ആര്‍ അജിത് കുമാറിന് ഡിജിപിയായി മന്ത്രിസഭ സ്ഥാനക്കയറ്റം നല്‍കേണ്ടിയിരുന്നില്ല; മുഖ്യമന്ത്രിയെ വേദിയിരുത്തി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെ എടുത്തുകുടഞ്ഞു; ഭരണത്തിന്റെ തണലില്‍ സഖാക്കള്‍ക്ക് മൂല്യച്യുതി; ഡിവൈഎഫ്‌ഐ വെറുമൊരു ചാരിറ്റി സംഘടനയായി മാറിയെന്നും റിപ്പോര്‍ട്ട്
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെ എടുത്തുകുടഞ്ഞു
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം. എം.ആര്‍ അജിത് കുമാറിന് ഡിജിപിയായി മന്ത്രിസഭ സ്ഥാനക്കയറ്റം നല്‍കേണ്ടിയിരുന്നില്ല. കോടതി നിര്‍ദേശമായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. സര്‍ക്കാര്‍ അത് ചെയ്യേണ്ടിയിരുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.
പാര്‍ട്ടി നേതൃത്വം അടിമുടി തിരുത്തലിന് തയാറാകണമെന്നും ഭരണത്തിന്റെ തണലില്‍ സഖാക്കള്‍ക്ക് മൂല്യച്യൂതി സംഭവിച്ചെന്നും ചൂണ്ടിക്കാട്ടി സിപിഎമ്മിന്റെ സംഘടനാ റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ സംഘടനാ റിപ്പോര്‍ട്ടിലാണ് തുടര്‍ഭരണം സംഘടനാ ദൗര്‍ബല്യം ഉണ്ടാക്കിയെന്ന് വിമര്‍ശിക്കുന്നത്. പാര്‍ട്ടി വിട്ട മധു മുല്ലശേരി ബിജെപിയോട് അടുത്തിട്ടും നേതാക്കള്‍ ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തിനോട് റിപ്പോര്‍ട്ട് ചെയ്തില്ലെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.ആഭ്യന്തര വകുപ്പിന് പുറമെ തദ്ദേശ, ടൂറിസം വകുപ്പുകളെയും സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് സഖാക്കള്‍ക്ക് മണ്ണ് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിവൈഎഫ്‌ഐ വെറുമൊരു ചാരിറ്റി സംഘടനയായി മാറിയെന്നും വിമര്‍ശനമുണ്ട്. തിരുവനന്തപുരം മേയറെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു. പാര്‍ട്ടിയുടെ വര്‍ഗ ബഹുജന സംഘടനകളുടെ അംഗത്വത്തിനെതിരെയും സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. വോട്ടെടുപ്പില്‍ അംഗങ്ങള്‍ പലരെയും കാണാറില്ലെന്നും, ഇത്രയും അംഗത്വം ഉണ്ടോയെന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു.
സംഘടനാ റിപ്പോര്‍ട്ടില്‍ എസ്എഫ്‌ഐക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. യൂണിവേഴ്‌സിറ്റി കോളജിലും ഹോസ്റ്റലിലും തെറ്റായ പ്രവര്‍ത്തനം നടക്കുന്നുവെന്നും ഇതൊരിക്കലും അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എസ്എഫ്‌ഐയില്‍ ശക്തമായ ഇടപടെല്‍ വേണമെന്നും ജില്ലാ സമ്മേളനത്തിലെ ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.