- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ. പിണറായി വിജയന് ജി. സുധാകരന്‍ അയച്ച കവിത വൈറലാകുന്നു' എന്നു പറഞ്ഞ് അസഭ്യ കവിത; എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നു; സൈബര്‍ പോലീസ് ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാമെന്ന് ജി സുധാകരന്‍; കുറിപ്പ് സൈബറാക്രമണത്തിന് പാര്‍ട്ടി കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ
തന്നെ അപമാനിക്കാന്‍ സൈബറാക്രമണമെന്ന് ജി സുധാകരന്‍
ആലപ്പുഴ: തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ക്രിമിനല്‍ സ്വഭാവമുള്ള പോസ്റ്റുകളും അസഭ്യ കവിതകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി സിപഎമ്മിന്റെ മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍. തന്നെ മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമാണിതെന്നും, ഇതുമായി ബന്ധപ്പെട്ട് സൈബര്‍ പോലീസ് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജി. സുധാകരന്റെ ഈ വെളിപ്പെടുത്തല്‍.
'സ. പിണറായി വിജയന് ജി. സുധാകരന്‍ അയച്ച കവിത വൈറലാകുന്നു' എന്ന തരത്തിലുള്ള അസഭ്യമായ കവിതകള്‍ തന്റെ ചിത്രത്തോടൊപ്പം പ്രചരിക്കുന്നതായി കോഴിക്കോടുള്ള ഒരു സുഹൃത്ത് അയച്ചുതന്ന വിവരവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു. ഇത്തരം പ്രചരണങ്ങള്‍ ഗുരുതരമായ സൈബര്‍ കുറ്റകൃത്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാനും നാളുകളായി തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും, ഇത് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ സൈബര്‍ പോലീസിന്റെ ശ്രദ്ധ പതിയണമെന്നും, ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മുന്നറിയിപ്പ്:
ജാഗ്രത !
'സ. പിണറായി വിജയന് ജി. സുധാകരന്‍ അയച്ച കവിത വൈറലാകുന്നു' എന്നു പറഞ്ഞ് ഇപ്പോള്‍ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ബാബു ചെറിയാന്‍ അവരുടെ ഗ്രൂപ്പില്‍ വന്നതായി അയച്ചുതന്നു.
കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂര്‍വം എന്നെ അപമാനിക്കാന്‍ വേണ്ടിയാണ്. സൈബര്‍ പോലീസ് ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാം. ഗുരുതരമായ സൈബര്‍ കുറ്റമാണിത്.
കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയുള്ള സൈബര്‍ ആക്രമണത്തില്‍ എച്ച്. സലാം എംഎല്‍എയെ ലക്ഷ്യമിട്ട് ജി.സുധാകര രംഗത്തെത്തിയിരുന്നു. തനിക്കെതിരെ നികൃഷ്ടമായ ഭാഷയിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്. അമ്പലപ്പുഴ മണ്ഡലത്തിലെ ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തിലാണ് ഇത്. എസ്എഫ്ഐ ,ഡിവൈഎഫ്ഐ നേതാക്കള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ജി.സുധാകരന്‍ തുറന്നടിച്ചു.
ചരിത്രബോധവും പ്രത്യയശാസ്ത്ര ബോധവുമില്ലാതെ ചീത്ത പറയുകയാണ് തന്നെ. രക്തസാക്ഷിയായ തന്റെ സഹോദരനെയും മരണപ്പെട്ട തന്റെ അച്ഛനെയും അപമാനിക്കുന്നു. ഇതിനു പിന്നില്‍ ആരാണെന്ന് വ്യക്തമാണെന്നാണ് ജി.സുധാകരന്‍ പറഞ്ഞത്. ജില്ലാ കമ്മിറ്റിയംഗം കെ.കെ ഷാജു അടക്കം തന്നെ അധിക്ഷേപിച്ചതില്‍ നേതൃത്വം സമാധാനം പറയണമെന്നും സുധാകരന്‍ പറഞ്ഞു. എല്ലാം ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വത്തോട്ട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട് അവര്‍ക്ക് വേണമെങ്കില്‍ നടപടി എടുക്കട്ടെയെന്നും സുധാകരന്‍ വ്യക്തമാക്കി.
കഴിഞ്ഞ 5 വര്‍ഷമായി ഒരു പാര്‍ട്ടി പരിപാടിക്കും തന്നെ വിളിച്ചിട്ടില്ലെന്നും തനിക്കും കുടുംബത്തിനുമെതിരേ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും സൈബര്‍ ആക്രമണത്തിനു പിന്നില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്ത് സൈബര്‍ ആക്രമണം നടന്നാലും പാര്‍ട്ടി അതിനു കൂട്ടുനില്‍ക്കുന്നുവെന്നും ജി സുധാകരന്‍ കഴിഞ്ഞ ദിവസം പരിഭവം പറഞ്ഞിരുന്നു,
കഴിഞ്ഞ ഓഗസ്റ്റില്‍, സൈബര്‍ ആക്രമണത്തിന് എതിരെ ജി സുധാകരന്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അമ്പലപ്പുഴ ലോക്കല്‍ കമ്മിറ്റി അംഗം മിഥുന്‍ അമ്പലപ്പുഴയ്ക്കെതിരെയാണ് പരാതി നല്‍കിയത്. ആക്ഷേപിക്കുകയും അശ്ലീല പദപ്രയോഗം നടത്തിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംഘടിപ്പിച്ച ലഹരി വിരുദ്ധ ജാഥയെ പിന്തുണച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് അന്ന് ജി സുധാകരനെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്.