കണ്ണൂര്‍: കണ്ണൂരിലെ ബ്രാഞ്ച് സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി അണികള്‍ ബ്രാഞ്ച് സമ്മേളനത്തില്‍ രംഗത്തെത്തി. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റപ്പോള്‍ മാറ്റിയത് ഇരട്ടത്താപ്പാണെന്നാണ് ആരോപണം. വ്യക്തി പൂജാ വിവാദത്തിന്റെ പേരില്‍

മുന്‍കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഒതുക്കിയതിനെതിരെയാണ് സി.പി.എം ചെട്ടിപ്പീടിക ബ്രാഞ്ച് സമ്മേനത്തില്‍ അണികളുടെ അതിരൂക്ഷവിമര്‍ശനം ഉയര്‍ന്നത്.

അമ്പാടിമുക്ക് സഖാക്കള്‍ ഉള്‍പ്പെട്ടതാണ് ചെട്ടിപിടിക ബ്രാഞ്ച്' അമ്പാടിമുക്കില്‍ ചൊവ്വാഴ്ച്ച രാവിലെ സി പി.എം. കണ്ണൂര്‍ ഏരിയാ കമ്മിറ്റിയംഗം എ.സുരേന്ദ്രനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. 18 മെംപര്‍മാരില്‍ 14 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരിക്കെ പി.ജയരാജനെ തോല്‍ക്കുമെന്ന് ഉറപ്പായവടകര ലോക് സഭാ മണ്ഡലത്തില്‍മത്സരിപ്പിച്ച് തോല്‍പ്പിച്ച് ഒതുക്കിയെന്നാണ് അമ്പാടിമുക്ക് സഖാക്കള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചത്. അന്ന് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു മത്സരിച്ച മറ്റു രണ്ടു ജില്ലാ സെക്രട്ടറിമാരായ വി.എന്‍ വാസവന്‍, കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ക്ക് തിരികെ ജില്ലാ സെക്രട്ടറിസ്ഥാനം കൊടുത്തപ്പോള്‍ എന്തേ പി.ജയരാജന് മാത്രം സ്ഥാനം കൊടുക്കാതിരുന്നതെന്നും അമ്പാടിമുക്ക് സഖാക്കള്‍ ചോദിച്ചു.

എം.വി ജയരാജന്‍ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടപ്പോള്‍ എങ്ങനെ വീണ്ടും ജില്ലാ സെക്രട്ടറിയായെന്ന ചോദ്യത്തിന് മുന്‍പില്‍ മേല്‍ കമ്മിറ്റി പ്രതിനിധികള്‍ വിയര്‍ത്തു. സി.ഐ ടി യു നേതാവ് കെ.പി സഹദേവന്‍ മത്സരിച്ചപ്പോള്‍ കിട്ടിയ വോട്ടു പോലും കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും എം.വി ജയരാജന് ലഭിക്കാത്തതിന്റെ കാരണം വിശദികരിക്കണമെന്നും ഇവര്‍ ആവശ്യപെട്ടു. പി.ശശിയും എ.ഡി.ജി.പിയും തമ്മിലുള്ള അവിഹിത ബന്ധവും മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയും പലരും സമ്മേളന ചര്‍ച്ചയ്ക്കിടെ വിമര്‍ശിച്ചു.

എന്നാല്‍ പി.ജയരാജന്‍ വിഷയത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ വിമര്‍ശനം കടുപ്പിച്ചപ്പോഴും കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു മേല്‍കമ്മിറ്റി പ്രതിനിധികള്‍. രാത്രി ഏറെ വൈകിയാണ് സമ്മേളനം അവസാനിച്ചത്. നേരത്തെ പി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയപ്പോള്‍ പരസ്യ പ്രതിഷേധവുമായി അമ്പാടിമുക്ക് സഖാവായി ബി.ജെ പിയില്‍ നിന്നും ചേക്കേറിയ ധീരജ് കുമാര്‍ രംഗത്തുവന്നിരുന്നു. സ്‌പോര്‍ട്ട് സ് കൗണ്‍സില്‍ ജില്ലാ ഭാരവാഹിയും പാര്‍ട്ടി അംഗവുമായ ധീരജ് കുമാറിനെതിരെ അച്ചടക്കനടപടിയെടുത്ത് പുറത്താക്കിയിരുന്നു.

പിന്നീട് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് അമ്പാടിമുക്ക് സഖാക്കളായി പാര്‍ട്ടിയില്‍ അവശേഷിച്ചിരുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് പി.ജയരാജനാണ് ഇവരെ സി.പി.എമ്മിലേക്ക് കൊണ്ടുവന്നിരുന്നത് ഇവരുടെ നേതൃത്വത്തില്‍ അമ്പാടിമുക്ക് കേന്ദ്രീകരിച്ച് ശ്രീകൃഷ്ണ ജയന്തി മതേതര ഘോഷയാത്ര യും ഗണേശോത്സവവും നടത്തിയത് സംസ്ഥാനമാകെ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.