- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്‍ എംഎല്‍എ ശിക്ഷിക്കപ്പെട്ടത് ചെറിയ കാര്യമല്ല; സിപിഎം നേതാക്കള്‍ കൊലപാതകത്തില്‍ പങ്കാളികളാവുന്നുവെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധി; കൊലവാള്‍ താഴെ വെയ്ക്കാന്‍ എന്നാണ് സിപിഎം തയ്യാറാവുകയെന്ന് കെ കെ രമ
കൊലവാള്‍ താഴെ വെയ്ക്കാന്‍ എന്നാണ് സിപിഎം തയ്യാറാവുകയെന്ന് കെ കെ രമ
കോഴിക്കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം മുന്‍ എംഎല്‍എ ശിക്ഷിക്കപ്പെട്ടുവെന്നത് ചെറിയ കാര്യമല്ലെന്ന് കെ കെ രമ എംഎല്‍എ. സിപിഎമ്മിന്റെ സമുന്നതരായ നേതാക്കള്‍ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. സിപിഎം നേതാക്കള്‍ കൊലപാതകത്തില്‍ പങ്കാളികളാവുന്നുവെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിതെന്നും കെ കെ രമ മാധ്യമങ്ങളോട് പ്രതികരിച്ചു.
'ഇരട്ടജീവപര്യന്തം എത്ര വര്‍ഷമാണെന്ന് പറഞ്ഞിട്ടില്ല. 14 വര്‍ഷമാണെന്ന് പ്രതീക്ഷിക്കുന്നു. അതിലപ്പുറത്തേക്ക് കടുത്ത ശിക്ഷയുണ്ടോയെന്ന് അറിയേണ്ടിയിരിക്കുന്നു. ശിക്ഷ തൃപ്തികരമല്ലെന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അപ്പീല്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്'.
'കൊലപാതകക്കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെ അഞ്ച് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചുവെന്നത് ചെറുതല്ല. പ്രധാനപ്പെട്ട കാര്യമാണ്. കൊലയാളികള്‍ക്ക് സംരക്ഷണം ഒരുക്കിയയാളാണ് കെ വി കുഞ്ഞിരാമന്‍. സിപിഎം നേതാക്കള്‍ കൊലപാതകത്തില്‍ പങ്കാളികളാവുന്നുവെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിത്. ശിക്ഷ കുറഞ്ഞുപോയി എന്ന അഭിപ്രായമാണ്. 2012 ലാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. 2014 ല്‍ വിധി വന്നപ്പോള്‍ സിപിഎം നേതാക്കള്‍ ശിക്ഷിക്കപ്പെട്ടു. 2019 ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. സിപിഎം ഇത് അവസാനിപ്പിച്ചിട്ടില്ല എന്നതല്ലേ കാണിക്കുന്നത്. കൊലവാള്‍ താഴെ വെയ്ക്കാന്‍ എന്നാണ് സിപിഎം തയ്യാറാവുക', എന്നും കെ കെ രമ എംഎല്‍എ ചോദിച്ചു.
'സിപിഎമ്മിന്റെ നേതാക്കന്മാര്‍ ഇത്തരത്തില്‍ കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിത്. ചന്ദ്രശേഖരന്റെ കേസ് 2012-ലാണ് നടക്കുന്നത്. വിധി വരുന്നത് 2014-ലും. അന്നും സിപിഎം നേതാക്കന്മാര്‍ക്ക് ശിക്ഷ ലഭിച്ചു. പിന്നീട് 2019-ലാണ് ഈ ചെറുപ്പക്കാരുടെ കൊലപാതകം. ഇത്രയും നേതാക്കന്മാര്‍ ശിക്ഷിക്കപ്പെട്ടിട്ടും സിപിഎം ഇത് അവസാനിപ്പിച്ചിട്ടില്ല എന്നതാണ് കാതലായ കാര്യം. ഇത്രയും നേതാക്കന്മാര്‍ക്ക് ശിക്ഷി ലഭിച്ചിട്ടും സിപിഎം ഇത് അവസാനിപ്പിക്കാന്‍ തയ്യാറാകുന്നില്ല. ഞങ്ങളല്ല ചെയ്തതെന്ന് ന്യായീകരിക്കാനാണ് കേസ് സിബിഐ അന്വേഷിക്കുന്നത് തടയാന്‍ 1.15 കോടിയോളം പൊതുഖജനാവില്‍ നിന്നാണ് സിപിഎം പണമിറക്കിയത്', കെ.കെ. രമ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ കേസില്‍ പത്ത് പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവും വിധിച്ചു. നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.