- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സൈബര്‍ വേട്ട'യുടെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന പോലീസിന്റെ നിലപാട് നാണംകെട്ടത്; ഇത് ഭരണകൂട ഭീകരത; കോണ്‍ഗ്രസിന് വേണ്ടി പൊരുതുന്നവരുടെ ശബ്ദമടപ്പിക്കാന്‍ നോക്കണ്ട! ഭരണം മാറുമെന്ന് പൊലീസ് ഓര്‍ക്കണമെന്നും കെ സുധാകരന്‍
രാഷ്ട്രീയ പക്ഷപാതം ആരോപിച്ച് കെ.സുധാകരന്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയെ സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ നടക്കുന്ന നിയമനടപടികളില്‍ കടുത്ത രാഷ്ട്രീയ പക്ഷപാതം ആരോപിച്ച് കെ.സുധാകരന്‍ രംഗത്ത്. 'സൈബര്‍ വേട്ട'യുടെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന കേരള പോലീസിന്റെ നിലപാട് നാണംകെട്ടതാണെന്നും, ഇത് ഭരണകൂട ഭീകരതയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിച്ചു.
സൈബര്‍ അധിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നില്ലെന്നും വ്യക്തിഹത്യകളെ ഒരു തരത്തിലും യോജിക്കുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം നിലവിലെ നിയമനടപടികള്‍ ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
പരാതിക്കാരിയുടെ പേരും മറ്റ് വ്യക്തിവിവരങ്ങളും ആദ്യമായി നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത് സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലൂടെയാണ്. ഇതിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്നാണ് സുധാകരന്റെ ചോദ്യം. കൂടുതല്‍ ആളുകളിലേക്ക് പരാതിക്കാരിയുടെ വിവരങ്ങള്‍ എത്താന്‍ കാരണക്കാരായ സിപിഎം - ബിജെപി നേതാക്കള്‍ക്കെതിരെയും ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കേസെടുക്കാത്തത് പോലീസിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടാക്കുന്നു.
'കക്ഷിരാഷ്ട്രീയഭേദം ഇല്ലാതെ നവമാധ്യമങ്ങളില്‍ പരാതിക്കാരിക്കെതിരെ നടന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം കുറ്റക്കാരാക്കി മുന്നോട്ടുപോകുന്നത് കേരള പോലീസിന്റെ നാണംകെട്ട നിലപാടാണ്.' നീതിയുക്തമല്ലാത്ത ഈ നിയമനടപടികളുടെ മറവില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും പ്രതിരോധിക്കുന്ന യുവപോരാളികളുടെ ശബ്ദമില്ലാതാക്കാമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'ഈ നാട്ടിലെ പല മാധ്യമങ്ങളും ഞങ്ങള്‍ക്കെതിരെയും പാര്‍ട്ടിക്കെതിരെയും വ്യാജ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതും വസ്തുതകളുടെ അടിസ്ഥാനത്തില്‍ തിരിച്ചടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്ന ഈ കുട്ടികളാണ്. അവര്‍ക്ക് തെറ്റ് പറ്റിയെങ്കില്‍ നിയമനടപടികള്‍ എടുക്കണം. എന്നാല്‍ ചെയ്യാത്ത തെറ്റുകള്‍ തലയില്‍ അടിച്ചേല്‍പ്പിച്ച് അവരെ അവസാനിപ്പിച്ചാല്‍ സിപിഎമ്മിന്റെ കുപ്രചാരണങ്ങള്‍ തടുക്കാന്‍ ആളുണ്ടാകില്ല എന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല.'
ഭരണകൂട ഭീകരതയില്‍ നിന്നും പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കരുത്തുള്ള പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, സിപിഎമ്മിന് വേണ്ടി വേട്ടയ്ക്കിറങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ മുന്നറിയിപ്പും നല്‍കുന്നു:
'2026-ല്‍ ഭരണം മാറും എന്നും കോണ്‍ഗ്രസ് മുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നുമുള്ള കാര്യം നീതിയും ന്യായവും പുലര്‍ത്താതെ സിപിഎമ്മിന് വേണ്ടി വേട്ടക്കിറങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ ഓര്‍ത്താല്‍ നന്ന്.'
കെ സുധാകരന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
പരാതിക്കാരിയെ സൈബര്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടക്കുന്ന നിയമനടപടികളെ സ്വാഗതം ചെയ്യുന്നു. അത്തരത്തിലുള്ള വ്യക്തിഹത്യകളോട് ഒരുതരത്തിലും യോജിക്കുന്നില്ല. എന്നാല്‍ പരാതിക്കാരിയുടെ പേരും സ്ഥാപനവും ഒക്കെ നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജുകള്‍ക്കെതിരെയും , കൂടുതല്‍ ആളുകളിലേക്ക് പരാതിക്കാരിയുടെ വിവരങ്ങള്‍ എത്താന്‍ കാരണക്കാരായ സിപിഎം -ബിജെപി നേതാക്കള്‍ക്കെതിരെയും ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കേസെടുക്കാത്തത് ഇപ്പോള്‍ നടക്കുന്ന നിയമനടപടികളെപ്പറ്റി സംശയം ജനിപ്പിക്കുന്നു.
കക്ഷിരാഷ്ട്രീയഭേദം ഇല്ലാതെ നവമാധ്യമങ്ങളില്‍ പരാതിക്കാരിക്കെതിരെ നടന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം കുറ്റക്കാരാക്കി മുന്നോട്ടുപോകുന്നത് കേരള പോലീസിന്റെ നാണംകെട്ട നിലപാടാണ്. ഈ കേസിന്റെ മറവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വേണ്ടിയും ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടിയും നവമാധ്യമങ്ങളില്‍ മാന്യമായി പൊരുതുന്നവരുടെ ശബ്ദമില്ലാതാക്കാമെന്ന് കരുതരുത്.
ഈ നാട്ടിലെ പല മാധ്യമങ്ങളും ഞങ്ങള്‍ക്കെതിരെയും പാര്‍ട്ടിക്കെതിരെയും വ്യാജ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതും വസ്തുതകളുടെ അടിസ്ഥാനത്തില്‍ തിരിച്ചടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്ന ഈ കുട്ടികളാണ്.
അവര്‍ക്ക് തെറ്റ് പറ്റിയാല്‍ നിയമനടപടികള്‍ എടുക്കണം. ചെയ്യാത്ത തെറ്റുകള്‍ തലയില്‍ അടിച്ചേല്‍പ്പിച്ച് അവരെ അവസാനിപ്പിച്ചാല്‍ സിപിഎമ്മിന്റെ കുപ്രചാരണങ്ങള്‍ തടുക്കാന്‍ ആളുണ്ടാകില്ല എന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. ഭരണകൂട ഭീകരതയില്‍ നിന്നും പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കരുത്തുള്ള പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.
2026-ല്‍ ഭരണം മാറുമെന്നും കോണ്‍ഗ്രസ് മുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നുമുള്ള കാര്യം നീതിയും ന്യായവും പുലര്‍ത്താതെ സിപിഎമ്മിന് വേണ്ടി വേട്ടക്കിറങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ ഓര്‍ത്താല്‍ നന്ന്.




