- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിച്ഛായ കൂട്ടാന്‍ പി ആര്‍ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല; സര്‍ക്കാരിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുണ്ട്; സഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി; മലപ്പുറത്തിനെതിരെ പരാമര്‍ശം നടത്തിയിട്ടില്ലെന്നും രേഖാമൂലം മറുപടി
പ്രതിച്ഛായ കൂട്ടാന്‍ പി ആര്‍ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല; സര്‍ക്കാരിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുണ്ട്
തിരുവനന്തപുരം: പ്രതിച്ഛായ കൂട്ടാന്‍ പി ആര്‍ ഏജന്‍സിയെ നിയേഗിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദി ഹിന്ദു പത്രത്തിന്റെ പ്രതിനിധിക്കാണ് അഭിമുഖം നല്‍കിയത്. പി ആര്‍ ഏജന്‍സി പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്തുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അത്തരമൊരു കമ്പനി ഇല്ലാത്തതിനാല്‍ ചോദ്യം പ്രസക്തമല്ലെന്നാണ് മറുപടി നല്‍കിയത്.
ഒരു പിആര്‍ ഏജന്‍സിയുടെയും സഹായം ഒരിക്കലും വേണ്ടി വന്നിട്ടില്ലെന്നുെ വാര്‍ത്തകളും വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുണ്ടെന്നും മുഖ്യമന്ത്രി സഭിയില്‍ പറഞ്ഞു. അതിനായി ഒരു പിആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിആര്‍ ഏജന്‍സി വിവാദത്തില്‍ നിയമസഭയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നാട് ആണ് കേരളം. കേരളം വര്‍ഗീയശക്തികളുടെ എക്കാലത്തെയും ആക്രമണ ലക്ഷ്യമാണ്. മലപ്പുറം പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഇക്കാര്യം ഹിന്ദു തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി.നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു
തനിക്ക് വിശ്വാസ്യതയില്ലെന്ന ഗവര്‍ണ്ണറുടെ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം രാജ്ഭവനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദേശവിരുദ്ധ പരാമര്‍ശത്തില്‍ കാര്യങ്ങള്‍ വളച്ചൊടിക്കരുതെന്ന് പറയുന്ന മുഖ്യമന്ത്രി ഗവര്‍ണ്ണറുടെ അധികാര പരിധി ഓര്‍മ്മിപ്പിച്ചാണ് മറുപടി കത്ത് നല്‍കിയത്. അതേ സമയം മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രപതിക്ക് നല്‍കുന്ന റിപ്പോര്‍ട്ടില്‍ എന്തും പ്രതീക്ഷിക്കാമെന്നാണ് ഗവര്‍ണ്ണറുടെ നിലപാട്
എ.ഡി.ജി.പിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്മേലും നിയമസഭയില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. വിഷയത്തില്‍ ഈ മാസം 5ന് ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെന്നും ഈ റിപ്പോര്‍ട്ട് പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.