- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് 'പുഴു കുത്തുകളായ ശശിമാരെ കുറിച്ചാകണം'; രണ്ടും കല്‍പ്പിച്ച് പിജെ ആര്‍മി; ശശിയെ തളയ്ക്കാന്‍ പി ജയരാജനോ? കണ്ണൂരില്‍ വിപ്ലവം!
ശശിക്കെതിരെ റെഡ് ആര്‍മി സജീവം
കണ്ണൂര്‍: കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് സാധ്യത ഏറെ. പാര്‍ട്ടി സമ്മേളനം ലോക്കല്‍ തലത്തിലേക്ക് കടക്കുമ്പോള്‍ എന്തും സംഭവിക്കാം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തെ പിടിച്ചു കുലയ്ക്കും. പാര്‍ട്ടി സെക്രട്ടറിയാകാനുള്ള പി ശശിയുടെ മോഹം തകര്‍ന്നു കഴിഞ്ഞു. പിജെ ആര്‍മി വീണ്ടും കരുത്തരാകുകയാണ്.
സിപിഎമ്മില്‍ വ്യക്തിപൂജാ വിവാദത്തില്‍ പി ജയരാജനെ കുടുക്കിയത് പി ശശിയാണെന്ന വിലയിരുത്തല്‍ സജീവമാണ്. അതിന് ശേഷം പിജെ ആര്‍മിയെ വെട്ടിയൊതുക്കി. പലരേയും പുറത്താക്കി. സിപിഎമ്മില്‍ പി ജയരാജനെ ഒറ്റപ്പെടുത്തി. എന്നാല്‍ എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതോടെ സമവാക്യങ്ങളില്‍ മാറ്റം വരുത്തി. ഇപി ജയരാജനെ വെട്ടിയൊതുക്കിയ ഗോവിന്ദന്‍ തന്ത്രപരമായി പി ജയരാജനുമായി അടുത്തു. അതിനിടെയാണ് സുവര്‍ണ്ണാവസരം പോലെ പി വി അന്‍വര്‍ പൊട്ടിത്തെറിച്ചത്.
അന്‍വറിന്റെ വിമര്‍ശനം സിപിഎം സമ്മേളനങ്ങളില്‍ ചര്‍ച്ചയാക്കണമെന്ന ആഹ്വാനവുമായി പി.ജയരാജന്റെ അനുയായികള്‍ സജീവമാണ്. സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജനു വേണ്ടി സമൂഹമാധ്യമങ്ങളില്‍ ശബ്ദമുയര്‍ത്തുന്നവരുടെ കൂട്ടായ്മയായ 'റെഡ് ആര്‍മി'യാണ് ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടത് 'പുഴുക്കുത്തുകളായ ശശിമാരെക്കുറിച്ചാകണമെന്നു' നിര്‍ദേശിച്ചത്. ഇതില്‍ നിന്നും ലക്ഷ്യം ശശിയാണെന്നും വ്യക്തം. കണ്ണൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ മേധാവിത്വം നേടുകയാണ് പിജെയുടെ ലക്ഷ്യം. സോഷ്യല്‍ മീഡിയയില്‍ റെഡ് ആര്‍മി ചര്‍്ച്ച തുടങ്ങി കഴിഞ്ഞു. സിപിഎം ബ്രാഞ്ച് സമ്മേളനത്തിലും ഇത് പ്രതിഫലിക്കുന്നുണ്ട്.
പി.ജയരാജന്റെ അനുയായികള്‍ ഉണ്ടാക്കിയ പിജെ ആര്‍മിയെന്ന സമൂഹമാധ്യമ കൂട്ടായ്മയാണു പേരുമാറ്റി റെഡ് ആര്‍മിയായത്. വ്യക്തിപൂജാവിവാദത്തില്‍ പി.ജയരാജന്‍ പാര്‍ട്ടി നടപടി നേരിട്ടപ്പോഴായിരുന്നു പേരുമാറ്റം. ഈ കൂട്ടായ്മയാണ് ശശിക്കെതിരായ ട്രോളുകളും ആരോപണങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാക്കുന്നത്. സമ്മേളന കാലത്ത് ഇതെല്ലാം അതിവേഗം വൈറലാകുകയും ചെയ്യുന്നു. കണ്ണൂരില്‍ വിപ്ലവത്തിന് കോപ്പു കൂട്ടുന്ന പി ജയരാജന്റെ മനസ്സാണ് ഇതിലെല്ലാം തെളിയുന്നത്. ഇപിയെ ഇടതു കണ്‍വീനര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയതിലെ മുഖ്യ നേതാവും പിജെയാണ്.
സര്‍ക്കാരിനെയും പാര്‍ട്ടിയെയും ജനങ്ങള്‍ക്കു മുന്നില്‍ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ വര്‍ഗവഞ്ചകരെ ഒരുകാരണവശാലും സ്ഥാനത്തു തുടരാനോ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കാനോ പാടില്ലെന്നാണ് ആഹ്വാനം. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്നു പാര്‍ട്ടിയുടെ അടിവേരു പിഴുതെറിയാന്‍ ഇറങ്ങിത്തിരിച്ച പൊലീസ് ക്രിമിനലെന്നാണ് എഡിജിപി എം.ആര്‍.അജിത്കുമാറിനെ വിശേഷിപ്പിക്കുന്നത്. സഖാക്കളെ തെരുവിലും പൊലീസ് സ്റ്റേഷനുകളിലും തല്ലിച്ചതയ്ക്കാനും കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനും പൊലീസിനു സ്വാതന്ത്ര്യം നല്‍കിയതു ശശിയാണെന്നാണ് വിമര്‍ശനം.
രക്തസാക്ഷികളുടെ ചോരകൊണ്ടു തുടുത്ത പാര്‍ട്ടിക്കു കളങ്കമേല്‍പിക്കുന്നവര്‍ ആരായാലും വച്ചുപൊറുപ്പിക്കരുത്. സമ്മേളനങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത് ഇതുപോലുള്ള പുഴുക്കുത്തുകളെ തുറന്നുകാട്ടുന്ന വിഷയങ്ങളാണ്. തുടര്‍ച്ചയായ അധികാരത്തിന്റെ സുഖലോലുപതയില്‍ പാര്‍ട്ടി ജനങ്ങളില്‍നിന്നു വ്യതിചലിച്ചുപോയോ എന്നു പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു.
പാര്‍ട്ടി അംഗത്വമില്ലാത്ത പി.വി.അന്‍വര്‍ വിപ്ലവമാതൃകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി വരാനിരിക്കുന്ന വിപത്തിന്റെ അശരീരിയാണെന്ന് ഓര്‍ക്കണമെന്നും വിശദീകരിക്കുന്നു.