- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്; അന്‍വറിന്റെ വിശ്വാസം അന്‍വറിനെ രക്ഷിക്കട്ടെ എന്ന് വെള്ളാപ്പള്ളി; ചേര്‍ത്തലയില്‍ വെള്ളാപ്പള്ളിയും പി.വി അന്‍വറും തമ്മില്‍ കൂടിക്കാഴ്ച്ച; സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് അന്‍വര്‍
അന്‍വറിന്റെ വിശ്വാസം അന്‍വറിനെ രക്ഷിക്കട്ടെ എന്ന് വെള്ളാപ്പള്ളി
ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പി.വി അന്‍വര്‍ എം.എല്‍.എയും കൂടിക്കാഴ്ച നടത്തി. ഡി.എം.കെയുടെ ജില്ല കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ എത്തിയ അന്‍വര്‍ ചേര്‍ത്തലയിലെ വസതിയിലെത്തിയാണ് വെള്ളാപ്പള്ളിയെ കണ്ടത്. സൗഹൃദ കൂടിക്കാഴ്ചയാണെന്നും കാരണവര്‍ സ്ഥാനത്താണ് വെള്ളാപ്പള്ളിയെ കാണുന്നതെന്നും പി.വി. അന്‍വര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയെ മുന്‍പും സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വെള്ളാപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കി. ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ടെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. രാഷ്ട്രീയവും സൗഹൃദവും രണ്ടാണ്. അന്‍വറിന്റെ രാഷ്ട്രീയം സംബന്ധിച്ച തന്റെ അഭിപ്രായം മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. അന്‍വറിന്റെ വിശ്വാസം അന്‍വറിനെ രക്ഷിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
അന്‍വറിന്റെ സന്ദര്‍ശത്തില്‍ രാഷ്ട്രീയം വേറെ, സൗഹൃദം വേറെ. പിണറായിക്കെതിരായ അന്‍വര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അന്‍വറിന്റെ വിമര്‍ശനങ്ങളില്‍ അഭിപ്രായം പറയാന്‍ താനില്ല. എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്റെ വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കുറ്റക്കാരനെങ്കില്‍ എ.ഡി.ജിപി ശിക്ഷിക്കപ്പെടും. അന്വേഷണം നടക്കുന്ന കാര്യത്തില്‍ മുന്‍കൂറായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ശബരിമല വിവാദവിഷയമാക്കാന്‍ പാടില്ലെന്നാണ് തന്റെവെള്ളാപ്പള്ളി, പി വി അന്‍വര്‍, ചേര്‍ത്തല, എസ്എന്‍ഡിപി
അഭിപ്രായം. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്പോട്ട് ബുക്കിങ്ങ് വേണമെന്ന് അഭിപ്രായം ഉന്നയിച്ചല്ലോ. പാര്‍ട്ടിയില്‍ തന്നെ പുനര്‍വിചിന്തനം വേണമെന്ന അഭിപ്രായം എത്തിയില്ലേ. എല്ലാ ഭക്തജനങ്ങള്‍ക്കും ദര്‍ശനം നടത്താന്‍ കഴിയുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിച്ചേരുന്ന തരത്തില്‍ സര്‍ക്കാര്‍ പുനര്‍ വിചിന്തനം നടത്തുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.