- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ ജില്ലയില്‍ ക്രിമിനലുകളെ സ്ഥാനാര്‍ത്ഥികളാക്കി ഇറക്കി സിപിഎം ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു; കോണ്‍ഗ്രസാകട്ടെ ജനാധിപത്യ വിരൂദ്ധമായ, മതനിരപേക്ഷ പാര്‍ട്ടിയല്ലാത്ത വെല്‍ഫെയര്‍ പാര്‍ട്ടിയെയും കൂട്ടിയാണ് മത്സരിക്കുന്നത്; വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍
കണ്ണൂര്‍ ജില്ലയില്‍ ക്രിമിനലുകളെ സ്ഥാനാര്‍ത്ഥികളാക്കി ഇറക്കി സിപിഎം ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ 14 സ്ഥാനാര്‍ത്ഥികളെ സി.പി.എം വിജയിച്ചത് എതിര്‍പാര്‍ട്ടികളെ ഭീഷണിപ്പെടുത്തിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കണ്ണൂര്‍ എക്‌സോറ സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാണ് ഞാന്‍ പറഞ്ഞ ഇരട്ടതാപ്പ് 'ഡല്‍ഹിയില്‍ പാര്‍ലമെന്റില്‍ കയറുമ്പോള്‍ ഭരണഘടനയും ഫാസിസവുമൊക്കെ പറഞ്ഞു നടക്കുന്നരാഷ്ട്രീയ പാര്‍ട്ടിയാണ് സി.പി.എം. കണ്ണൂരില്‍ പൊലിസിനെതിരെ വയലന്‍സ് നടത്തിയ കേസിലെ പ്രതിയെയാണ് മത്സരിക്കുന്നത്. ക്രിമിനല്‍സിനെ ഇറക്കി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്.
ജനാധിപത്യത്തില്‍ കോംപ്രമൈസ് ചെയ്യുകയാണ് ഇവര്‍. കോണ്‍ഗ്രസാകട്ടെ ജനാധിപത്യ വിരൂദ്ധമായ, മതനിരപേക്ഷ പാര്‍ട്ടിയല്ലാത്ത വെല്‍ഫെയര്‍ പാര്‍ട്ടിയെയും കൂട്ടിയാണ് മത്സരിക്കുന്നത്. രാഷ്ട്രീയത്തില്‍ ഇതാണോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. 2016 ല്‍ ഇന്നത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവാകുമ്പോള്‍ പറഞ്ഞത് ഭരണഘടനാപരമായി ഭരിക്കാന്‍ ഉത്തരാവാദിത്വം പുലര്‍ത്താന്‍ കഴിയില്ലെങ്കില്‍ രാജിവയ്ക്കണമെന്നാണ്. അഴിമതിയോ ക്രിമിനല്‍ കേസുകളോ ഭരിക്കുന്നവരിലുണ്ടെങ്കില്‍ രാജിവയ്ക്കണമെന്നാണ്
അതാണ് ഇവിടെയും പറയാനുള്ളത്.
ജനങ്ങള്‍ക്ക് ഇടതും മതിയായി വലതും മതിയായി. ക്രിമിനല്‍ സിനെ ഇറക്കി ജനാധിപത്യത്തില്‍ കോംപ്രമൈസ് ചെയ്യുന്നത് മാറണം. മാറാത്തത് മാറണമെന്നാണ് ബി.ജെ.പിക്ക് പറയാനുള്ള തെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ എസ്.ഡി.പി.ഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെയുമുള്ള കേസുകള്‍ പിന്‍വലിക്കുന്നുണ്ട്. ഈ തല്ലിപ്പൊളി രാഷ്ട്രീയമാണ് കേരളത്തില്‍ എല്‍.ഡി.എഫും ചെയ്യുന്നത്. എല്‍.ഡി.എഫില്‍ മുകളില്‍ മുതല്‍ താഴെ വരെ ക്രിമിനലിസമുള്ള നേതാക്കളാണ് ആരുടെയും പേരെടുത്ത് ഇവിടെ പറയുന്നില്ല നിങ്ങള്‍ക്കറിയാം അതൊക്കെയാരാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
2025 ല്‍ വേണ്ടത് ഇത്തരം രാഷ്ട്രീയ മാണോ? മുഖ്യമന്ത്രി അധികാരമേറ്റെടുക്കുമ്പോള്‍ ഭരണഘടനാ പ്രകാരം ഭരിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തു കൊണ്ടാണ് അധികാരത്തില്‍ വന്നത്. ജനങ്ങളുടെ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇവര്‍ ക്രിമിനലുകളെ രാഷ്ട്രീയത്തില്‍ ഇറക്കുന്നത്. പൊളിറ്റിക്‌സിനും വയലന്‍സിനും എന്തും ചെയ്യുന്ന തല്ലിപ്പൊളി രാഷ്ട്രീയമാണ് സി.പി.എമ്മിന്റെത്. അതിന്റെ പിന്നില്‍ നില്‍ക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ കൊള്ള കേസില്‍ അന്വേഷണം എത്തി നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ മുറിയുടെ വാതില്‍പ്പടിക്കലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഞങ്ങള്‍ അന്നേ ഈ കാര്യത്തില്‍ കേന്ദ്ര അന്വേഷണം വേണമെന്ന് പറഞ്ഞവരാണ്. പത്മകുമാറിനെ പുറത്താക്കാതെ സി.പി.എം സംരക്ഷിക്കുന്നത് ഇതുമായി ബന്ധമുള്ള നേതാക്കളുടെ പേര് പുറത്തുവരുന്നതിനാലാണ്. ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ പോറ്റിക്ക് മാത്രമേ പങ്കുള്ളുവെന്ന് പറയാന്‍ കഴിയില്ല.
ഈ കാര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിച്ചു കുറ്റക്കാര്‍ ആരായാലും ജയിലില്‍ അടക്കണമെന്നുള്ളതാണ് ബി.ജെ.പിയുടെ നിലപാട്. ഇനിയിങ്ങനെ ഒരു കൊള്ള നടത്താന്‍ ആര്‍ക്കും ധൈര്യം തോന്നരുതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ലോകത്തില്‍ എല്ലാവരും വരുന്ന ക്ഷേത്രമാണത്. അവിടെ വീഴ്ച്ച പറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതൊരു വീഴ്ച്ചയല്ല കൊള്ളയാണിതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.




