- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്; വിമര്‍ശിക്കുന്നവര്‍ക്കൊക്കെ മറുപടി നല്‍കാനാകില്ല; ആരുടെ നാവില്‍ നിന്നാണ് വേണ്ടാത്തത് വരുന്നതെന്ന് ജനം വിലയിരുത്തിക്കോട്ടെ; യു.ഡി.എഫിനെ കേരളത്തില്‍ തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യം; വെള്ളാപ്പള്ളിക്ക് സതീശന്റെ മറുപടി
എന്നെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്;
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്നെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വിമര്‍ശിക്കുന്നവര്‍ക്കൊക്കെ മറുപടി നല്‍കാനാകില്ല. ആരുടെ നാവില്‍ നിന്നാണ് വേണ്ടാത്തത് വരുന്നതെന്ന് ജനം വിലയിരുത്തിക്കോട്ടെയെന്നും സതീശന്‍ പറഞ്ഞു.
പാലക്കാടും വയനാടും യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടായി. നാല്‍പ്പതിനായിരമായിരുന്ന ചേലക്കരയിലെ ഭൂരിപക്ഷം പന്തീരായിരമായി കുറഞ്ഞു. തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് ഉജ്ജ്വല വിജയമാണ് നേടിയത്. യു.ഡി.എഫിനെ കേരളത്തില്‍ തിരിച്ചു കൊണ്ടുവരികയെന്ന ലക്ഷ്യവുമായാണ് മുന്നോട്ടു പോകുന്നത്. അപ്പോള്‍ യു.ഡി.എഫിനെ ആക്രമിക്കുന്നതിന് പകരം എന്നെ വ്യക്തിപരമായാകും ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പക്ഷെ അതിനൊക്കെ യു.ഡി.എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ മാത്രമെ മറുപടി നല്‍കാനാകൂ. അല്ലാതെ വ്യക്തിപരമായി മറുപടി പറയാനാകില്ല. ഒരു മതസംഘടനകളുമായും യു.ഡി.എഫിന് പ്രശ്നമില്ല. അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കും. അല്ലാതെ രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്താന്‍ അനുവദിക്കില്ലെന്നതാണ് നിലപാട്. ന്യൂനപക്ഷ വര്‍ഗീയതയ്ക്കും ഭൂരിപക്ഷ വര്‍ഗീയതയ്ക്കും എതിരെ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ ജീവനുള്ളിടത്തോളം വെള്ളം ചേര്‍ക്കില്ല. - സതീശന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവായതിനു ശേഷം ഞാന്‍ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലാത്ത ആള്‍ എനിക്കെതിരെ പറയുന്നതില്‍ ഒരു കുഴപ്പവുമില്ല. ഇതൊക്കെ പൊതുസമൂഹം വിലയിരുത്തും. ഇതിനൊക്കെ മറ്റാരും മറുപടി പറയരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ എല്ലാവര്‍ക്കും വിമര്‍ശിക്കാന്‍ അധികാരമുണ്ട്. അതാണോ അഹങ്കാരം? വിമര്‍ശിച്ചവരുടെ മെക്കിട്ടു കയറുന്നതല്ലേ അഹങ്കാരം. വിമര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണോ വ്യക്തിപരമായി ഇല്ലാതാക്കാനുള്ള ശ്രമമാണോ എന്നൊക്കെ പൊതുസമൂഹം വിലയിരുത്തട്ടെയെന്നും സതീശന്‍ പറഞ്ഞു.
നേരത്തെ സതീശനെതിരെ രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി ഉയര്‍ത്തിയത്. സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്നും ഇത്രയും നിലവാരമില്ലാത്ത, ബഹുമാനമില്ലാതെ സംസാരിക്കുന്ന പ്രതിപക്ഷനേതാവിനെ കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം സര്‍ക്കാരോളം മെച്ചമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമല്ലേ. ഇത്രയും നിലവാരമില്ലാത്ത പരോക്ഷമായിട്ട് ഒരു ബഹുമാനമില്ലാതെ സംസാരിക്കുന്ന പ്രതിപക്ഷനേതാവിനെ ഞാന്‍ കണ്ടിട്ടില്ല.
ഞാനാണ് രാജാവും രാജ്ഞിയും രാജ്യവും എല്ലാം എന്ന ഭാവത്തിലാണ് പ്രതിപക്ഷനേതാവ് സംസാരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ മൂലയിലിരുത്തിക്കൊണ്ട്, ഒതുക്കിയല്ലേ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.- വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. താന്‍ സത്യം വിളിച്ചുപറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ആളുകള്‍ സതീശനെ സഹിച്ച് ക്ഷമയുടെ നെല്ലിപ്പലക കണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. 2026 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി മുഖമായി ചെന്നിത്തലയെ പരിഗണിക്കണമെന്നാണ് പറഞ്ഞത്.
അതേസമയം രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം സര്‍ക്കാരോളം മെച്ചമല്ലെന്നും വെള്ളാപ്പള്ളി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണം ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് മെച്ചമല്ല എന്ന് അതിനകത്തുള്ളവര്‍ തന്നെ ചര്‍ച്ച ചെയ്ത് അത് നികത്താന്‍ വേണ്ടിയുള്ള നിര്‍ദേശം നല്‍കുന്ന കാലഘട്ടത്തില്‍ ഞാന്‍ സത്യമല്ലേ പറയേണ്ടത്. പുതുതായി വന്ന മന്ത്രിമാരില്‍ പ്രതീക്ഷിച്ച പ്രകടനം കാണുന്നില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.