കണ്ണൂര്‍: എം.വി.ആറിനും എ.പി അബ്ദുള്ള കുട്ടിക്കും കോമത്ത് മുരളീധരനും ശേഷം പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു മറ്റൊരു നേതാവ് കൂടി സി.പി.എമ്മില്‍ നിന്നും പറത്തേക്ക് നാളെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗമായ വി. കുഞ്ഞികൃഷ്ണനെതിരെ നടപടി സ്വീകരിക്കുമെന്നാണ് സൂചന. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കേന്ദ്ര കമ്മിറ്റി അംഗമായ് ഇ.പി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.വി ജയരാജന്‍ സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

പി.പി ദിവ്യയുടെ വിവാദത്തിന് ശേഷം കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രതിസന്ധി കൂടിയാണ് പയ്യന്നൂര്‍ പാര്‍ട്ടിയിലെ വിഭാഗീയത. 2017 മുതല്‍ ആളി കത്തിയും അണഞ്ഞു കനല്‍ ജ്വലിച്ചും ഈ വിവാദം പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗ വും എംഎല്‍എയുമായ ടി.ഐ. സൂദനനെതിനെ ഒരു കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചു ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ പരസ്യമായി രംഗത്തുവന്നത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

മുന്‍ സംസ്ഥാന സെക്രട്ടറിയും അന്തരിച്ച നേതാവുമായി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് ഇത ല്ലാം അറിയാമായിരുന്നെങ്കിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നില പാട് സ്വീകരിച്ചുവെന്ന വി. കുഞ്ഞികൃഷ്ണന്റെ ആരോപണത്തോടെ പാര്‍ട്ടി നേതൃത്വവും പ്രതിക്കൂട്ടിലായിരിക്കുകയാണ്. രക്തസാക്ഷി ഫണ്ടില്‍ നിന്നും

ധനാപഹരണം നടന്നുവെന്നു സമ്മതിച്ചാല്‍ നേത്യത്വമാകെ വെട്ടിലാകും. കണക്ക് അവതരി പ്പിക്കാന്‍ വൈകിയ പ്രശ്‌നമേ ഉണ്ടായിട്ടുള്ളുവെന്നും അതിനു കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുത്തുവെന്നുമാണ് സിപിഎം ഇതുവരെ വിശദീകരി ച്ചത്. ഇനി അതു മാറ്റിപ്പറയാനാ വില്ലെന്നു വന്നതോടെ വി. കുഞ്ഞി കൃഷ്ണനെ കയ്യൊഴിയുകയാ ണ് സിപിഎമ്മിനു മുന്നിലുള്ള സുരക്ഷിത മാര്‍ഗം.

2017 മുതല്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയമാണ് വീണ്ടുംപൊട്ടി ത്തെറിയിലേക്കു നയിച്ചത്. സാ മ്പത്തികാപഹരണം നടത്തിയ വര്‍ കുറ്റക്കാരല്ലെന്ന് കമ്മിഷനെ വച്ച് പറയിപ്പിച്ചതും പരാതിപ്പെട്ട തന്നെ വേട്ടയാടുന്നതുമാണ് കു ഞ്ഞിക്കൃഷ്ണനെ ചൊടിപ്പിച്ചത്. മധുസൂദനനെ തുറന്ന പോരിന് ഇറങ്ങിയ വി. കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുകയും ചെയ്തു. സമവായത്തിന്റെ ഭാഗമായി ടി.ഐ മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തിയെങ്കിലും മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ തിരിച്ചെടുത്തു. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ വി. കുഞ്ഞികൃഷ്ണന പ്രത്യേക ക്ഷണിതാവാക്കുകയും പിന്നീട് ജില്ലാ കമ്മിറ്റിയംഗമായും ഉള്‍പ്പെടുത്തി.

ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും തന്നെ മാറ്റിയതില്‍ അകന്നു നിന്ന കുഞ്ഞിക്ക്യ ഷ്ണന്‍ നേതാക്കളുടെ ലിനെത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തി യത്. മധുസൂദനനും സെക്രട്ടറിയറ്റില്‍ തിരിച്ചെത്തിയതോടെ താല്‍ക്കാലിക വെടിനിര്‍ത്തലുണ്ടായി.കഴിഞ്ഞ സമ്മേളനത്തില്‍ കൂഞ്ഞിക്ക്യ ഷ്ണനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍ പ്പെടുത്തിയിട്ടും ധനാപഹര ണക്കാര്‍ക്കെതിരെ നട മെന്ന ആവശ്യത്തില്‍നിന്ന് അദ്ദേ ഹം പിന്മാറിയില്ല.

സിപിഎം നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ റൂറല്‍ ബാങ്കിന് 20 കോടി മുടക്കി ചതുപ്പു നിലം വാ ങ്ങിയതിനെക്കുറിച്ചുള്ള ആരോ പണവും ഇ.പി.ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവ ഡേക്കറുമായി കൂടിക്കാഴ്ച നട ത്തിയതുമെല്ലാം വി. കുഞ്ഞികൃഷ്ണന്‍ജില്ലാ കമ്മിറ്റി യില്‍ ഉന്നയിച്ചു. ഇതും അന്വേ ഷിക്കാന്‍ കമ്മിഷനുകളെ വച്ചെങ്കിലും കുഞ്ഞിക്കൃഷ്ണനെ ശാസിക്കാനായിരുന്നു തീരുമാനം. പാര്‍ട്ടിയിലെ വിവരം ചോര്‍ത്തു ന്നുവെന്ന പരാതിയും കുഞ്ഞി കൃഷ്ണനെതിരെ ഉന്നയിക്കപ്പെട്ടു.

ഇതോടെ അദ്ദേഹം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാതെ പുസ്തക രചനയിലായി. അണികള്‍ നേതൃത്വത്തെ തിരുത്തട്ടെയെന്നതാണ് പുസ്തകത്തിന്റെ ശീര്‍ഷകം. പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ സ്വന്തം നിലയ്ക്കാണ് പ്രസിദ്ധീകരിച്ചത്. അടുത്ത ദിവസം തന്നെ പുസ്തകം പയ്യന്നൂരില്‍ പ്രകാശനം ചെയ്യുമെന്നാണ് വിവരം.