- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെന്മാറയില്‍ കളി മാറുമോ? കെ. ബാബു കോണ്‍ഗ്രസിലേക്കെന്ന് പ്രചാരണം; സ്ഥാനാര്‍ത്ഥിയായി കെ. പ്രേമനെ പ്രഖ്യാപിച്ചതില്‍ അതൃപ്തിയോ? ബെംഗളൂരുവിലേക്ക് ബാബു പോയത് എന്തിന്? സമ്മര്‍ദ്ദമേറിയപ്പോള്‍ മറുപടിയുമായി സിപിഎം
കെ. ബാബു കോണ്‍ഗ്രസിലേക്കെന്ന് പ്രചാരണം

പാലക്കാട്: നെന്മാറ എം.എല്‍.എ കെ. ബാബു കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു വ്യക്തമാക്കി. കെ. ബാബു സി.പി.എം. നേതാവാണെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മാധ്യമങ്ങള്‍ നല്‍കിയത് തെറ്റായ വാര്‍ത്തയാണെന്നും കെ. ബാബു നാളെ മുതല്‍ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങുമെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.
മകന്റെ അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കായാണ് കെ. ബാബു ബെംഗളൂരുവിലേക്ക് പോയതെന്നും, താന്‍ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടെന്നും ഇ.എന്‍. സുരേഷ് ബാബു വിശദീകരിച്ചു. സി.പി.എം. നെന്മാറ സ്ഥാനാര്‍ത്ഥിയായി കെ. പ്രേമനെ പ്രഖ്യാപിച്ചതില്‍ അതൃപ്തനായ കെ. ബാബു യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ നീക്കം നടത്തുന്നതായും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറി നേരിട്ട് രംഗത്തെത്തിയത്.
കെ. ബാബുവിന് നെന്മാറയില്‍ ഒരു അവസരം കൂടി നല്‍കണമെന്ന് സി.പി.എമ്മിനുള്ളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത്തവണ കെ. പ്രേമനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ കെ. ബാബുവിന് അതൃപ്തിയുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
യു.ഡി.എഫിന് സ്ഥാനാര്‍ത്ഥി ദാരിദ്ര്യമുണ്ടെന്നും സുരേഷ് ബാബു ആരോപിച്ചു. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.


