- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് 'രക്ഷകന്‍' എന്ന് പേരിടണം! മദ്യക്കുപ്പിക്ക് പേര് തേടിയ സര്‍ക്കാരിനെ ട്രോളി മുരളി തുമ്മാരുകുടി; സോഷ്യല്‍ മീഡിയയില്‍ പേരുകളുടെ പെരുമഴ; പാലക്കാട്ടെ മദ്യക്കുപ്പിക്ക് പേരിടാന്‍ മാലോകര്‍ക്ക് അവസരം; 10,000 രൂപ സമ്മാനം ആര് നേടും?
സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് 'രക്ഷകന്‍' എന്ന് പേരിടണം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം മദ്യക്കുപ്പിക്ക് എന്ത് പേരിടും? പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പേരുകളുടെ പെരുമഴയാണ്. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധേയമായത് ഐക്യരാഷ്ട്രസഭ ദുരന്ത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടെ നിര്‍ദ്ദേശമാണ്. സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിക്ക് 'രക്ഷകന്‍' എന്ന് പേരിടണമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. സമ്മാനം കിട്ടിയില്ലെങ്കിലും തന്റെ നിര്‍ദ്ദേശം ഇതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് മേനോന്‍പാറയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡാണ് (Malabar Distilleries Ltd) പുതിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പുറത്തിറക്കുന്നത്. ചിറ്റൂര്‍ ഷുഗര്‍ മില്ലിന്റെ സ്ഥലത്താണ് ഈ ഡിസ്റ്റിലറി സ്ഥാപിച്ചിരിക്കുന്നത്. ഉല്‍പ്പന്നത്തിന് ജനകീയമായ ഒരു പേരും ലോഗോയും കണ്ടെത്താനാണ് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ മദ്യവില്‍പനയില്‍ നിന്നുള്ള വരുമാനം സര്‍ക്കാരിന് വലിയ 'രക്ഷ'യാകാറുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് 'രക്ഷകന്‍' എന്ന പേര് മുരളി തുമ്മാരുകുടി നിര്‍ദ്ദേശിച്ചതെന്നാണ് സൈബര്‍ ലോകത്തെ സംസാരം. കേരളത്തിലെ മദ്യപാനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പുതിയ 'കൈത്താങ്ങ്' എന്നും ഇതിനെ പരിഹസിക്കുന്നവരുണ്ട്.
നിങ്ങള്‍ക്കും പങ്കെടുക്കാം; സമ്മാനം 10,000 രൂപ!
തിരഞ്ഞെടുക്കപ്പെടുന്ന പേരിനും ലോഗോയ്ക്കും പതിനായിരം രൂപ വീതമാണ് സമ്മാനം നല്‍കുന്നത്. ഉല്‍പ്പന്നത്തിന്റെ ഉദ്ഘാടന വേളയില്‍ വെച്ച് ഈ തുക വിതരണം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
സമയപരിധി: 2026 ജനുവരി ഏഴ് വരെ.
എവിടെ അയയ്ക്കണം? malabardistilleries@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അയക്കാം.




