ഹിരാകാശ മേഖലയില്‍ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ ഒരു വര്‍ഷമാണ് ഇപ്പോള്‍ കടന്നു പോകുന്നത്. അടുത്ത വര്‍ഷം കൂടുതല്‍ നൂതനവും അത്ഭുതകരവുമായ വമ്പന്‍ സംഭവങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍. നാസയും ഐ.എസ്.ആര്‍.ഒയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും എല്ലാം പുതിയ വര്‍ഷം മികച്ച നേട്ടങ്ങളുടേതാക്കാനുള്ള പരിശ്രമത്തിലാണ്. അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയാകട്ടെ ചൊവ്വാ ഗ്രഹത്തിലേക്ക് രണ്ട് ഇരട്ട ബഹിരാകാശ വാഹനങ്ങളാണ് അയയ്ക്കാന്‍ പോകുന്നത്.

യൂറോപ്യന്‍ സ്പേസ് ഏജന്‍സി സ്പേസ് റൈഡര്‍ എന്ന് പേരിട്ടിരിക്കുന്ന സ്പെയ്സ് പ്ലെയിന്‍ അയ്ക്കാനുളള തിരക്കിലാണ്. രണ്ട് മിനി വാനുകളുടെ വലിപ്പമുള്ളതാണ് ഈ റോബോട്ടിക്ക് ലബോറട്ടറി. എന്നാല്‍ ചില സ്വകാര്യ ബഹരാകാശ സ്ഥാപനങ്ങള്‍ ശുക്രനിലേക്ക്് ബഹിരാകാശ പേടകം അയയ്ക്കാനുള്ള സാധ്യതകള്‍ തേടുകയാണ്. ആദ്യമായി അവിടെ ഒരു ആഡംബര കൊമേഴ്സ്യല്‍ സ്പേസ് സ്റ്റേഷന്‍ നിര്‍മ്മിക്കാനും ചിലര്‍ പദ്ധതിയിടുന്നുണ്ട്. ലോക കോടീശ്വരനായ ഇലോണ്‍ മസ്‌ക്കിന്റെ സ്ഥാപനമായ സ്പേസ് എക്സും

വമ്പന്‍ പദ്ധതികളാണ് അടുത്ത വര്‍ഷം നടപ്പിലാക്കുന്നത്.

ലോകം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ബഹിരാകാശ പദ്ധതിയാണ് ചൈനയുടെ ടിയാന്‍വെന്‍-2. അടുത്ത മെയ്മാസത്തിലാണ് ഇതിന്റെ വിക്ഷേപണം നടക്കുന്നത്. ഛി്ന്ന ഗ്രഹങ്ങളെ കുറിച്ചുള്ള ഗവേഷണവും അവയുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതുമാണ് ഇതിന്റെ പ്രധാന ദൗത്യം. ഭൂമിയില്‍ നിന്ന് 9 ദശലക്ഷം മൈല്‍ അകലെയാണ് ഈ ഛിന്നഗ്രഹങ്ങള്‍ ഉളളത്. അടുത്ത വര്‍ഷം മെയ് മാസം

വിക്ഷേപിക്കുന്ന ഈ പേടകം 2026 ല്‍ മാത്രമായിരിക്കും ഛിന്നഗ്രഹത്തില്‍ എത്തിച്ചേരുക. അടുത്തത് സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമായ ശുക്രനിലേക്കുള്ള ദൗത്യമാണ്.

ഇവിടെ ജീവന്റെ ഏതെങ്കിലും അംശമുളളതായി ഇനിയും തെളിയിക്കപ്പെട്ടില്ല. എങ്കിലും ചില സ്വകാര്യ ബഹിരാകാശ സ്ഥാപനങ്ങള്‍ ഇപ്പോള്‍

ലക്ഷ്യം വെയ്ക്കുന്നത് ശുക്രഗ്രഹത്തെയാണ്. വീനസ് ലൈഫ് ഫൈന്‍ഡര്‍ എന്ന ബഹിരാകാശ പേടകം അടുത്ത വര്‍ഷം ജനുവരിയില്‍ തന്നെ ശുക്രനിലേക്ക്് കുതിക്കും. ന്യൂസിലന്‍ഡില്‍ നിന്നായിരിക്കും ഇതിന്റെ യാത്ര ആരംഭിക്കുക. ഡ്രീംചേസറാണ് അടുത്ത വര്‍ഷത്തേക്ക് കാത്തിരിക്കുന്ന മറ്റൊരു പ്രധാന ആകര്‍ഷണം.

ഒരു വിമാനത്തെ പോലെ റണ്‍വേയില്‍ ഇറങ്ങാനും ഇതിന് കഴിയും. സ്പേസ് എക്സും ബോയിങ്ങും പോലെ നാസ സുപ്രധാന ചുമതലകല്‍ ഏല്‍പ്പിക്കുന്ന സ്ഥാപനമായ സിയാറാ സ്പേസ് ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ ടൂറിസ്റ്റുകളെ ബഹിരാകാശത്ത് കൊണ്ട് പോകാന്‍ ഡ്രീം ചേസറിനെ ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ സ്പേസ് റൈഡറാണ് അടുത്ത ആകര്‍ഷണം. ഇത് ദൗത്യം പൂര്‍ത്തിയാക്കിയ ശേഷവും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ജൂണിനും ഓഗസ്റ്റിനും ഇടയില്‍ ബഹിരാകാശത്ത് എത്തുന്ന സ്പേസ് റൈഡര്‍ രണ്ട് മാസത്തിന് ശേഷം മടങ്ങും. അമേരിക്കയുടെ സ്വന്തം നാസയുടെ അടുത്ത ചൊവ്വാ ദൗത്യമാണ് എല്ലാവരും കാത്തിരിക്കുന്നത്. എസ്‌കപേഡ് എന്ന രണ്ട് ഇരട്ട ബഹിരാകാശ പേടകങ്ങളാണ് ഈ ചൊവ്വാ ദൗത്യത്തിനായി നാസ അയയ്ക്കുന്നത്. 11 മാസം കൊണ്ട് 230 ദശലക്ഷം മൈല്‍ സഞ്ചരിക്കുന്ന പേടകങ്ങള്‍ ചൊവ്വാ ഗ്രഹത്തിലെ പ്ലാസ്മയും സാന്നിധ്യവും കാന്തിക വലയത്തേയും കുറിച്ച് വിശദമായ ഗവേഷണങ്ങള്‍ നടത്തും. ഭാരതത്തിന്റെ അഭിമാനമായ

ഐ.എസ്.ആര്‍.ഒ ഈ വര്‍ഷം നിരവധി അഭിമാന പദ്ധതികളാണ് യാഥാര്‍്ത്ഥ്യമാക്കുന്നത്.

ഗഗന്‍യാന്‍-1-2.-3 എല്ലാം 2025 തന്നെ നടത്താനാണ് തീരുമാനം. എല്ലാം കൃത്യമായി തന്നെ സംഭവിച്ചാല്‍ 2026 ല്‍ ഗഗന്‍യാന്‍ 4 വിക്ഷേപിക്കാനാണ് ഇസ്രോ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് യാത്രക്കാരുമായിട്ടായിരിക്കും ഈ ദൗത്യം നടത്തുക. ഇലോണ്‍ മസ്‌ക്കിന്റെ സ്ഥാപനമായ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പായിരിക്കും അടുത്ത വര്‍ഷത്തെ താരം. 2028 ല്‍ സ്റ്റാര്‍ഷിപ്പ് ആദ്യമായി ആളുകളെ ചൊവ്വയിലേക്ക് കൊണ്ടുപോകും . ഇത് മനുഷ്യര്‍ മറ്റൊരു ഗ്രഹത്തില്‍ ആദ്യമായി നടന്നതായി ചരിത്രത്തില്‍ അടയാളപ്പെടുത്തും.