മുംബൈ: ഐപിഎല്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ തലയുടെ ടീമിന് വിജയത്തുടക്കം. മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് മികച്ച തുടക്കമിട്ടു. മുംബൈയുടെ 155 റണ്‍സ് ടോട്ടല്‍ 5 പന്ത് ബാക്കി നില്‍ക്കെ ചെന്നൈ മറികടന്നു. ചെന്നൈയ്ക്ക് വേണ്ടി റിതുരാജും രചിന്‍ രവീന്ദ്രയും അര്‍ധ സെഞ്ച്വറി നേടി. രചിന്‍ 65 റണ്‍സെടുത്തപ്പോള്‍ റിതുരാജ് 53 റണ്‍സ് നേടി.

നേരത്തെ ചെപ്പോക്കില്‍ ബോളര്‍മാര്‍ മികച്ചുപന്തെറിഞ്ഞപ്പോള്‍ മുംബൈ 155 റണ്‍സിലൊതുങ്ങി. സൂര്യ കുമാര്‍ 29 റണ്‍സെടുത്തും തിലക് വര്‍മ 31 റണ്‍സെടുത്തും പുറത്തായി. ദീപക് ചഹാര്‍ 28 റണ്‍സെടുത്ത് പുറത്താകാതെയിരുന്നു. രോഹിത് ശര്‍മയടക്കം മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് നാല് വിക്കറ്റ് നേടി.

മുംബൈയ്ക്ക് വേണ്ടി മലയാളി താരം വിഘ്നേഷ് പുത്തൂര്‍ മികച്ച പ്രകടനം നടത്തി. നാലോവര്‍ എറിഞ്ഞ താരം 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്.

അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുത്തന്‍ താരോദയമായി മലയാളി താരം മാറി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രോഹിത് ശര്‍മക്ക് പകരം ഇംപാക്ട് പ്ലയറായാണ് വിഗ്നേഷ് എത്തിയ്. 26 പന്തില്‍ 53 റണ്‍സെടുത്ത് മിന്നും ഫോമില്‍ നിന്ന നായകന്‍അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റ്, ഐ.പി.എല്ലില്‍ പുത്തന്‍ താരോദയമായി മലപ്പുറത്തുകാരന്‍ വിഗ്‌നേഷ് പുത്തൂര്‍ റുതുരാജ് ഗെയ്ക് വാദിനെ വീഴ്ത്തിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. നിലയുറപ്പിക്കും മുന്‍പെ ശിവം ദുബെയെയും ദീപക് ഹൂഡയെയും പുറത്താക്കിയാണ് താരം വരവറിയിച്ചത്. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ചെന്നൈയെ ഓപണര്‍ രചിന്‍ രവീന്ദ്രയും റുതുരാജ് ഗെയ്ക് വാദും ചേര്‍ന്ന് അനായാസ വിജയത്തിലേക്ക് നയിക്കുന്നതിനിടെയാണ് വിഗ്‌നേഷ് പുത്തൂര്‍ മത്സരം ത്രില്ലര്‍ മോഡിലേക്ക് മാറ്റിയത്.