- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏത് മൂഡ് ഹെലികോപ്റ്റർ മൂഡ്, 43 ആം വയസിലും വിട്ടുപോകാതെ ആ സ്റ്റൈലും റേഞ്ചും; ഞെട്ടിച്ച് എംഎസ് ധോണി; വീഡിയോ കാണാം
2025 ലെ ഐപിഎല്ലിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്കെ) താരം എംഎസ് ധോണി സഹതാരം മതീഷ പതിരണയുടെ യോര്‍ക്കറില്‍ അടിച്ച തകര്‍പ്പന്‍ ഹെലികോപ്റ്റര്‍ ഷോട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. പുതിയ സീസണിന് മുമ്പുള്ള ചെന്നൈയുടെ പരിശീലന ക്യാമ്പില്‍ നിന്നുള്ള വിഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്
പുതിയ സീസണിലേക്ക് ഉള്ള തന്റെ ഒരുക്കങ്ങള്‍ ഏറ്റവും ഏറ്റവും ശക്തമായ രീതിയില്‍ തന്നെ തുടങ്ങുന്ന ധോണിയെയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞ സീസണില്‍ ചുരുക്കം ചില പന്തുകളെ നേരിട്ടുള്ളു എങ്കിലും വലിയ രീതിയില്‍ ഉള്ള ഇമ്പാക്ട് ഉണ്ടാക്കിയ ധോണി ഈ സീസണും കളറാക്കാന്‍ ഒരുങ്ങുന്നു. അതിന്റെ ഭാഗമായി നടന്ന പരിശീലനത്തില്‍ ശ്രീലങ്കന്‍ താരത്തിന്റെ മികച്ച പന്തിനെ തന്റെ തനത് ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്സ് പറത്തിയ ധോണി തന്റെ റേഞ്ച് എന്താണെന്ന് കാണിച്ചു.
ഈ സീസണ് ഒരുപക്ഷെ തന്റെ അവസാന സീസണ് ആയേക്കാം എന്നതിനാല്‍ തന്നെ ധോണിയുടെ ആക്റ്റീവ് മോഡ് തന്നെ കാണാം എന്നാണ് ചെന്നൈ ആരാധകരുടെ പ്രതീക്ഷ. സൂപ്പര്‍ കിംഗ്സ് ഈ ഞായറാഴ്ച (മാര്‍ച്ച് 23) ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ (എംഐ) നടക്കുന്ന ആവേശകരമായ പോരാട്ടത്തോടെയാണ് ഐപിഎല്‍ 2025 യാത്ര ആരംഭിക്കുന്നത്.