- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്ലില്‍ ഇന്ത്യന്‍ നായകനും ഉപനായകനും നേര്‍ക്കുനേര്‍; ഹാര്‍ദികിന് പകരം മുംബൈയെ നയിക്കാന്‍ സൂര്യകുമാര്‍; ടോസിലെ ഭാഗ്യം അക്‌സര്‍ പട്ടേലിന്; മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റുചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും ഉപനായകന്‍ അക്‌സര്‍ പട്ടേലും നേര്‍ക്കുനേര്‍. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ അകസര്‍ പട്ടേല്‍ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിംഗിന് അയച്ചു. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാര്‍ യാദവാണ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത്. സുഖമില്ലാത്തതിനെ തുടര്‍ന്നാണ് ഹാര്‍ദിക് ഇന്ന് പുറത്തിരിക്കുന്നതെന്ന് സൂര്യ ടോസിനിടെ പറഞ്ഞു.
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഡല്‍ഹി മുംബൈക്കെതിരെ ഇറങ്ങുന്നത്. അതേസമയം, കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മൂന്ന് മാറ്റവുമായാണ് മുംബൈ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഹാര്‍ദിക്കിന് പകരം ദീപക് ചഹര്‍ ടീമിലെത്തി. ട്രെന്റ് ബോള്‍ട്ടിന് പകരം കോര്‍ബിന്‍ ബോഷും അള്ളാ ഗസന്‍ഫറിന് പകരം മിച്ചല്‍ സാന്റ്നറും ഇലവനിലെത്തി. അതേസമയം മാറ്റങ്ങളില്ലാതെയാണ് ക്യാപിറ്റല്‍സ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്.
മുംബൈ ഇന്ത്യന്‍സ് പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, റയാന്‍ റിക്കിള്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നമന്‍ ധിര്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, മിച്ചല്‍ സാന്റ്‌നര്‍, കോര്‍ബിന്‍ ബോഷ്, ശാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ.
ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേയിങ് ഇലവന്‍: കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പാത്തും നിസ്സങ്ക, നിതീഷ് റാണ, വിപ്രജ് നിഗം, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കുല്‍ദീപ് യാദവ്, ലുങ്കി എന്‍ഗിഡി, ടി നടരാജന്‍, മുകേഷ് കുമാര്‍.


