- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംയുക്ത ആതിഥേയരില്‍ ഒരാള്‍ പുറത്ത്! ശ്രീലങ്കയെ ന്യൂസിലന്‍ഡ് വീഴ്ത്തിയത് 61 റണ്‍സിന്; 4 വിക്കറ്റുമായി തിളങ്ങി രചിന്‍ രവീന്ദ്ര; ഗ്രൂപ്പ് ബിയില്‍ നിന്ന് ഇംഗ്ലണ്ടിന് പിന്നാലെ സെമി സാധ്യത സജീവമാക്കി ന്യൂസിലന്‍ഡും; പാക്കിസ്ഥാന്റെ നിലയും പരുങ്ങലില്‍; ഇന്ത്യയുടെ ഭാവി നാളെ അറിയാം
സംയുക്ത ആതിഥേയരില്‍ ഒരാള്‍ പുറത്ത്!

കൊളംബോ: ടി20 ലോകകപ്പിന്റെ പതിവ് തെറ്റിക്കാതെ സംയുക്ത ആതിഥേയരില്‍ നിന്ന് ഒരു ടീം കിരീടപോരിനില്ലാത പുറത്തായി.സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റതോടെയാണ് ശ്രീലങ്ക പുറത്തായത്.രണ്ടാം ആതിഥേയരായ ഇന്ത്യയുടെ ഭാവി നാളെ അറിയാം.61 റണ്‍സിനാണ് കിവീസിന്റെ ജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 169 റണ്‍സ് ജയം പിന്തുടര്‍ന്ന ലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ടുവിക്കറ്റിന് 107 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.ജയത്തോടെ ന്യൂസിലന്‍ഡ് സെമി പ്രതീക്ഷ സജീവമാക്കി. അതേസമയം പാകിസ്താന്റെ നില പരുങ്ങലിലായി.
ബാറ്റിങ്ങില്‍ പരുങ്ങിയെങ്കിലും ശ്രീലങ്കയെ ബൗളിങ്ങില്‍ പിടിച്ചുനിര്‍ത്തിയാണ് കിവീസിന്റെ വിജയം.നാല് വിക്കറ്റ് വീഴ്ത്തിയ രചിന്‍ രവീന്ദ്ര ,2 ഓവറില്‍ 3 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്ററി എന്നിവരാണ് ലങ്കയെ തകര്‍ത്തത്.169 വിജയലക്ഷ്യവുമായി ഇറങ്ങിയ
ലങ്കയെ തുടക്കത്തില്‍ തന്നെ കിവീസ് ബൗളര്‍മാര്‍ വിറപ്പിച്ചു.29 റണ്‍സിനിടെ ടീമിന് നാലുവിക്കറ്റുകള്‍ നഷ്ടമായി. കാമിന്ദു മെന്‍ഡിസാണ് ടീമിന് അല്‍പ്പമെങ്കിലും ആശ്വാസമായത്. താരം 23 പന്തില്‍ നിന്ന് 31 റണ്‍സെടുത്തു.പിന്നാലെ വന്നവരും വേഗം മടങ്ങിയതോടെ ലങ്ക പരാജയം മണത്തു. 77-7 എന്ന നിലയിലേക്ക് വീണു.പിന്നീട് ദുനിത് വെല്ലലഗയെ ചെറുത്തുനിന്നെങ്കിലും ഫലമുണ്ടായില്ല.
ദുനിത് വെല്ലലഗെ 29 റണ്‍സെടുത്തു.കുശാല്‍ മെന്‍ഡിസ് (11), പവന്‍ രത്നനായകെ (10) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍.നാാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്ത്തി രചിന്‍ രവീന്ദ്രയാണ് ലങ്കന്‍ ഇന്നിങ്സിനെ ചുരുട്ടിക്കെട്ടിയത്. മാറ്റ് ഹെന്ററി 2 ഓവറില്‍ മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി.സൂപ്പര്‍ എട്ട് ടീമുകളില്‍, ടൂര്‍ണമെന്റില്‍നിന്നു പുറത്താകുന്ന ആദ്യ ടീമാണ് ലോകകപ്പ് സഹആതിഥേയരായ ശ്രീലങ്ക. ജയത്തോടെ ന്യൂസീലന്‍ഡ് സെമി സാധ്യത സജീവമാക്കി. കിവീസിന്റെ ജയത്തോടെ പാക്കിസ്ഥാന്റെ കാര്യവും പരുങ്ങലിലായി.
നേരത്തെ ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണെടുത്തത്.പവര്‍പ്ലേയില്‍ തന്നെ ഓപ്പണര്‍മാരായ ടിം സീഫെര്‍ട്ട് (9 പന്തില്‍ 8), ഫിന്‍ അലന്‍ (13 പന്തില്‍ 23) എന്നിവരെ കിവീസിനു നഷ്ടമായി. മൂന്നാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്സ് (18 പന്തില്‍ 18), രചിന്‍ രവീന്ദ്ര (22 പന്തില്‍ 32) സഖ്യം 41 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും 10ാം ഓവറില്‍ ഫിലിപ്സിനെ വീഴ്ത്തി ദുഷ്മന്ത ചമീര ആ കൂട്ടുകെട്ട് തകര്‍ത്തു. പിന്നീട് അധികം വൈകാതെ രചിന്‍, ഡാരില്‍ മിച്ചല്‍ (7 പന്തില്‍ 3), മാര്‍ക് ചാപ്മാന്‍ (0) എന്നിവരും വീണതോടെ 12.1 ഓവറില്‍ 6ന് 84 എന്ന നിലയിലേക്ക് കിവീസ് വീണു.
തുടര്‍ന്നാണ് ഏഴാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ കോള്‍ മക്കോഞ്ചി സഖ്യം ഒന്നിക്കുന്നത്. 16ാം ഓവര്‍ വരെ വിക്കറ്റ് പോകാതെ കാത്ത ഇരുവരും പിന്നീട് കളം നിറഞ്ഞതോടെ അതുവരെ മത്സരത്തിലുണ്ടായിരുന്ന 'പിടി' ശ്രീലങ്ക കൈവിട്ടു. അവസാന നാല് ഓവറില്‍ 70 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 17ാം ഓവറില്‍ 18, 18ാം ഓവറില്‍ 21, 19ാം ഓവറില്‍ 19, 20ാം ഓവറില്‍ 12 എന്നിങ്ങനെയായിരുന്നു റണ്ണൊഴുക്ക്. ഇന്നിങ്സിന്റെ അവസാന പന്തില്‍ സാന്റ്നര്‍ പുറത്താകുമ്പോള്‍ കിവീസ് 'സേഫ്' സ്‌കോറായ 168ല്‍ എത്തിയിരുന്നു. 6ന് 86ല്‍ നിന്ന് 7ന് 168. സാന്റ്നര്‍ 26 പന്തില്‍ നിന്ന് 47 റണ്‍സും കോള്‍ 23 പന്തില്‍ നിന്ന് 31 റണ്‍സുമെടുത്തു.ഫറിന്‍ അലന്‍ 13 പന്തില്‍ നിന്ന് 23 റണ്‍സെടുത്തപ്പോള്‍ രചിന്‍ രവീന്ദ്ര 22 പന്തില്‍ നിന്ന് 32 റണ്‍സെടുത്തു. ഗ്ലെന്‍ ഫിലിപ്സ് 18 റണ്‍സെടുത്ത് മടങ്ങി.
എന്നാല്‍ ഏഴാം വിക്കറ്റില്‍ 84 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്.ലങ്കയ്ക്കായി മഹീഷ് തീക്ഷണയും ചമീരയും മൂന്ന് വീതം വിക്കറ്റെടുത്തു.ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ട് നേരത്തേ സെമിയിലെത്തി. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുള്ള കിവീസാണ് രണ്ടാമത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റ് മാത്രമുള്ള പാകിസ്താന്‍ മൂന്നാമതാണ്. അടുത്ത മത്സരത്തില്‍ ജയിച്ചാലും പാകിസ്താന്‍ സെമിയിലെത്തുമെന്ന് ഉറപ്പില്ല. അടുത്ത മത്സരത്തില്‍ കിവീസ് ജയിച്ചാല്‍ പാകിസ്താന്‍ പുറത്താകും. കിവീസ് തോറ്റാലും മികച്ച റണ്‍റേറ്റുണ്ടെങ്കിലേ പാകിസ്താന്‍ കടക്കൂ


