- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു റണ്ണിന്റെ വില അറിഞ്ഞത് ക്വാര്‍ട്ടര്‍ ഫൈനലില്‍; രണ്ട് റണ്ണിന്റെ വില അറിഞ്ഞത് സെമിയില്‍; എല്ലാ അര്‍ത്ഥത്തിലും പൊരുതി നേടിയ വിജയങ്ങള്‍; ഇനി ചരിത്ര ഫൈനല്‍ കാണാം; കേരളാ ടീമിനെ പ്രശംസിച്ച് വി ഡി സതീശന്
രഞ്ജി ട്രോഫി ആവേശപ്പോരില്‍ നിര്‍ണായക ഒന്നാം ഇന്നിംങ്‌സില്‍ കേരളത്തിന് രണ്ട് റണ്‍സിന്റെ ലീഡ്. സെമി ഫൈനലിലെ സൂപ്പര്‍ ക്ലൈമാക്‌സില്‍ ഗുജറാത്തിനെതിരെ ഒന്നാമിന്നിങ്‌സ് നേടിയ കേരളം ഫൈനലിന് അരികെ എത്തി. ഒന്നാമിന്നിങ്‌സ് ലീഡിന്റെ കരുത്തിലാണ് കേരളത്തിന്റെ മുന്നേറ്റം. അവസാന ദിവസം മൂന്നു വീക്കറ്റുകളും വീഴ്ത്തിയ ആദിത്യ സര്‍വതെയാണ് കേരളത്തെ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. രണ്ടു റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്. ഇപ്പോഴിതാ കേരളാ ടീമിനെ പ്രശംസിച്ച് കുറിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
'ഒരു റണ്ണിന്റെ വില അറിഞ്ഞത് ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ട് റണ്ണിന്റെ വില അറിഞ്ഞത് സെമിയില്‍. എല്ലാ അര്‍ത്ഥത്തിലും പൊരുതി നേടിയ വിജയങ്ങള്‍. അങ്ങനെ ഒരു പുതിയ ചരിത്രം പിറക്കുന്നു. കേരളം രഞ്ജി ട്രോഫി ഫൈനലിന് തൊട്ടരുകിലാണ്. അഞ്ചാം ദിവസത്തെ 65 ഓവറുകള്‍ തീരേണ്ട സാങ്കേതികത്വം മാത്രമാണ് ബാക്കി. ഇനി നമുക്ക് ചരിത്ര ഫൈനല്‍ കാണാം.'
ഒരു റണ്ണിന്റെ വില അറിഞ്ഞത് ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ട് റണ്ണിന്റെ വില അറിഞ്ഞത് സെമിയില്‍. എല്ലാ അര്‍ത്ഥത്തിലും പൊരുതി നേടിയ വിജയങ്ങള്‍.
— V D Satheesan (@vdsatheesan) February 21, 2025
അങ്ങനെ ഒരു പുതിയ ചരിത്രം പിറക്കുന്നു. കേരളം രഞ്ജി ട്രോഫി ഫൈനലിന് തൊട്ടരുകിലാണ്.
ഇനി നമുക്ക് ചരിത്ര ഫൈനല്‍ കാണാം.#Kerala #RenjiTrophy pic.twitter.com/9jteO5iMCa